കണ്ണൂര്‍: എ ഡി എമ്മിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയതോടെ പി.പി ദിവ്യയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും സി.പി.എം മാറ്റി. പദവി രാജി വച്ചതായി ദിവ്യ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

' കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ അങ്ങേയറ്റം വേദനയുണ്ട്. ദു:ഖം അനുഭവിക്കുന്ന കുടുംബത്തിന്റെ സങ്കടത്തില്‍ ഞാന്‍ പങ്കുചേരുന്നു. പൊലീ്‌സ് അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും. എന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും' ദിവ്യ പറഞ്ഞു. അഴിമതിക്കെതിരെ നടത്തിയ സദ്ദുദ്ദ്യേശപരമായ വിമര്‍ശനത്തില്‍ ചില പ്രയോഗങ്ങള്‍ അനുചിതമായിപ്പോയെന്ന പാര്‍ട്ടി വിമര്‍ശനം ശരിവയ്ക്കുന്നതായും അതുകൊണ്ടു മാറി നില്‍ക്കാന്‍ തീരുമാനിച്ചതായും ബന്ധപ്പെട്ടവര്‍ക്ക് താന്‍ രാജിക്കത്ത് അയച്ചു കൊടുത്തതായും ദിവ്യ അറിയിച്ചു.




സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് ദിവ്യയെ മാറ്റാന്‍ തീരുമാനിച്ചത്.എ.ഡി. എമ്മിന്റെ കുടുംബത്തിനുണ്ടായ ദുഃഖത്തില്‍ താനും പങ്കുചേരുന്നതായും അഴിമതിക്കെതിരെ നടത്തിയ സദ്ദുദ്ദ്യേശപരമായ വിമര്‍ശനത്തില്‍ ചില പ്രയോഗങ്ങള്‍ അനുചിതമായിപ്പോയെന്ന പാര്‍ട്ടി വിമര്‍ശനം ശരിവയ്ക്കുന്നതായും അതുകൊണ്ടു മാറി നില്‍ക്കാന്‍ തീരുമാനിച്ചതായും ബന്ധപ്പെട്ടവര്‍ക്ക് താന്‍ രാജിക്കത്ത് അയച്ചു കൊടുത്തതായും ദിവ്യ അറിയിച്ചു.

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് ദിവ്യയെ മാറ്റാന്‍ തീരുമാനിച്ചത്.എ.ഡി.എം നവീന്‍ബാബുവിന്റെ അപ്രതീക്ഷിതവും വേദനാജനകവുമായ വേര്‍പാടിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് നേരത്തേ ചില പ്രതികരണങ്ങള്‍ നടത്തിയിരുന്നു. അഴിമതിക്കെതിരായ സദുദ്ദേശ വിമര്‍ശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടാണ് അന്ന് പാര്‍ട്ടി സ്വീകരിച്ചത്. അതോടൊപ്പം സമഗ്രമായ അന്വേഷണം നടത്തണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍, ഇപ്പോള്‍, പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനാല്‍ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പി.പി. ദിവ്യ ഒഴിവാകണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി. അത് ദിവ്യ അംഗീകരിച്ചതിനെ തുടര്‍ന്ന് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ.കെ. രത്നകുമാരിയെ പരിഗണിക്കാന്‍ സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. യുഡിഎഫും ബി.ജെ.പിയും പി.പി ദിവ്യ രാജി വയ്ക്കണമെന്ന ആവശ്യവുമായി ശക്തമായി രംഗത്തുവന്നതിനെ തുടര്‍ന്നാണ് പി.പി ദിവ്യയെ തല്‍സ്ഥാനത്ത് നിന്നും ഗത്യന്തരമില്ലാതെ മാറ്റാന്‍ സി.പി.എം തയ്യാറായത്. എന്നാല്‍ സി.പി.എം കണ്ണൂര്‍ ജില്ല. കമ്മിറ്റി സ്ഥാനത്ത് നിന്നും ദിവ്യയെ ഇതുവരെ തരംതാഴ്ത്തിയിട്ടില്ല. ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തതിനാല്‍ പി.പി ദിവ്യ പൊതു പരിപാടികളില്‍ പങ്കെടുത്തിരുന്നില്ല. ദിവ്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷക്ക് ഹര്‍ജി നല്‍കുമെന്നാണ് വിവരം ഇതിനിടെ ദിവയ്‌ക്കെതിരെയുള്ള അന്വേഷണം പൊലിസ് ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. എ.ഡി. എമ്മിന്റെ പത്തനംതിട്ടയിലെ വീട്ടില്‍ പോയി കുടുംബാംഗങ്ങളില്‍ നിന്നും മൊഴിയെടുക്കാന്‍ പൊലിസ് തീരുമാനിച്ചിട്ടുണ്ട്. ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയതിന്റെ റിപ്പോര്‍ട്ട് വ്യാഴാഴ്ച്ച വൈകിട്ട് പൊലിസ് കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു

സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവന

കണ്ണൂര്‍ എ.ഡി.എം. ആയിരുന്ന നവീന്‍ബാബുവിന്റെ അപ്രതീക്ഷിതവും വേദനാജനകവുമായ വേര്‍പാടിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് നേരത്തേ ചില പ്രതികരണങ്ങള്‍ നടത്തിയിരുന്നു. അഴിമതിക്കെതിരായ സദുദ്ദേശ വിമര്‍ശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടാണ് അന്ന് പാര്‍ട്ടി സ്വീകരിച്ചത്. അതോടൊപ്പം സമഗ്രമായ അന്വേഷണം നടത്തണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇപ്പോള്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനാല്‍ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പി.പി. ദിവ്യ ഒഴിവാകണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് കണ്ടു. അത് ദിവ്യ അംഗീകരിച്ചതിനെ തുടര്‍ന്ന് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ.കെ. രത്നകുമാരിയെ പരിഗണിക്കാന്‍ സെക്രട്ടറിയേറ്റ് തീരുമാനിച്ചു.