- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ദു:സ്വപ്നം ഒഴിവാക്കാന്‍ പൂജിച്ച ചരട് കെട്ടാന്‍ എത്തിയപ്പോള്‍ പീഡനം; നഗ്നഫോട്ടോ എടുത്തെന്ന് ഭീഷണിപ്പെടുത്തലും ബലാല്‍സംഗവും; മന്ത്രവാദത്തിന്റെ മറവില്‍ വിദ്യാര്‍ഥിനിയെ ചൂഷണം ചെയ്ത തട്ടിപ്പുകാരന് അറസ്റ്റില്‍
മന്ത്രവാദത്തിന്റെ മറവില്‍ വിദ്യാര്‍ഥിനിയെ ചൂഷണം ചെയ്ത തട്ടിപ്പുകാരന് അറസ്റ്റില്‍
കോഴിക്കോട്: മന്ത്രവാദത്തിന്റെ മറവില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. വയനാട് മുട്ടില്‍ സ്വദേശി ചോലയില്‍ വീട്ടില്‍ കുഞ്ഞുമോനെ (42) ആണ് ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കോഴിക്കോട് പറമ്പില്‍ കടവിലുള്ള കുന്നത്തു മലയിലാണ് താമസിച്ചിരുന്നത്.
രാത്രി ഉറക്കത്തില്‍ ദുഃസ്വപ്നം കാണുന്നത് ഒഴിവാക്കാനായി അമ്മയോടൊപ്പം വിദ്യാര്‍ഥിനി ഇയാളുടെ അടുത്ത് പൂജിച്ച ചരട് കെട്ടാന്‍ എത്തിയപ്പോഴാണ് സംഭവം നടന്നത്. പൂജകള്‍ നടത്തണമെന്ന് കുഞ്ഞുമോന്‍ നിര്‍ദേശിക്കുകയും, പൂജാ സാധനങ്ങളുമായി എത്തിയ വിദ്യാര്‍ഥിനിയെ പ്രതി പീഡിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് നഗ്‌ന ഫോട്ടോ എടുത്തതായി പറഞ്ഞ് ഭീഷണിപ്പെടുത്തി.
അവധി കഴിഞ്ഞ് കോളജിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനിയെ പ്രതി വീണ്ടും പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തി ലോഡ്ജില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തതായും കേസില്‍ പറയുന്നു. വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി