- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴിക്കുള്ളിലും സൂപ്പര്‍ സ്റ്റാറായി നടന്‍ ദര്ശന്; ജയിലില്‍ പഞ്ചനക്ഷത്ര സൗകര്യം; വലതുകയ്യില്‍ കപ്പും ഇടതുകയ്യില്‍ സിഗരറ്റും; ചിത്രം വൈറല്‍, അന്വേഷണം
ബെംഗളൂരു: വനിതാ സുഹൃത്തിനോട് മോശമായി പെരുമാറിയ ആരാധകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ജയിലിലായ കന്നഡ നടന്‍ ദര്‍ശന്‍ തൊഗുദീപയ്ക്ക് പാരപ്പന അഗ്രഹാര ജയിലിനുള്ളില്‍ അനധികൃതമായി സൗകര്യങ്ങള്‍ നല്‍കുന്നതിന്റെ തെളിവുകള്‍ പുറത്ത്. കേസില്‍ അറസ്റ്റിലായ മാനേജര്‍ നാഗരാജ്, ഗുണ്ടാ നേതാവ് വില്‍സന്‍ ഗാര്‍ഡന്‍ നാഗ എന്നിവര്‍ക്കൊപ്പം ദര്‍ശന്‍ പൂന്തോട്ടത്തില്‍ പുകവലിച്ചിരിക്കുന്ന ചിത്രമാണു പുറത്തുവന്നത്. ചാര നിറത്തിലുള്ള ടി ഷര്‍ട്ടും കറുത്ത പാന്റ്സും ധരിച്ച ദര്‍ശന്‍, വലതുകയ്യില്‍ കപ്പും ഇടതുകയ്യില്‍ സിഗരറ്റുമായി മറ്റ് മൂന്നുപേര്‍ക്കൊപ്പം പൂന്തോട്ടത്തിന് സമീപം ഇരിക്കുന്നതിന്റെ ചിത്രം […]
ബെംഗളൂരു: വനിതാ സുഹൃത്തിനോട് മോശമായി പെരുമാറിയ ആരാധകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ജയിലിലായ കന്നഡ നടന്‍ ദര്‍ശന്‍ തൊഗുദീപയ്ക്ക് പാരപ്പന അഗ്രഹാര ജയിലിനുള്ളില്‍ അനധികൃതമായി സൗകര്യങ്ങള്‍ നല്‍കുന്നതിന്റെ തെളിവുകള്‍ പുറത്ത്. കേസില്‍ അറസ്റ്റിലായ മാനേജര്‍ നാഗരാജ്, ഗുണ്ടാ നേതാവ് വില്‍സന്‍ ഗാര്‍ഡന്‍ നാഗ എന്നിവര്‍ക്കൊപ്പം ദര്‍ശന്‍ പൂന്തോട്ടത്തില്‍ പുകവലിച്ചിരിക്കുന്ന ചിത്രമാണു പുറത്തുവന്നത്.
ചാര നിറത്തിലുള്ള ടി ഷര്‍ട്ടും കറുത്ത പാന്റ്സും ധരിച്ച ദര്‍ശന്‍, വലതുകയ്യില്‍ കപ്പും ഇടതുകയ്യില്‍ സിഗരറ്റുമായി മറ്റ് മൂന്നുപേര്‍ക്കൊപ്പം പൂന്തോട്ടത്തിന് സമീപം ഇരിക്കുന്നതിന്റെ ചിത്രം വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ്. പുറത്തുവിട്ടു.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വില്‍സണ്‍ ഗാര്‍ഡന്‍ നാഗ, കൊലക്കേസില്‍ ദര്‍ശന്റെ കൂട്ടുപ്രതി നാഗരാജ്, കുല്ല സീന എന്നിവരാണ് ഈ ഫോട്ടോയില്‍ ദര്‍ശനൊപ്പമുള്ളതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാലുപേരും എന്തോ പറഞ്ഞ് ചിരിക്കുന്ന വിധത്തിലുള്ളതാണ് ഫോട്ടോ. രേണുകാസ്വാമി എന്ന ആരാധകനെ കൊലപ്പെടുത്തിയ കേസില്‍ ജൂണ്‍ 11-ന് അറസ്റ്റിലായ ദര്‍ശന്‍ നിലവില്‍ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണുള്ളത്. ഫോട്ടോയ്ക്ക് പിന്നാലെ ദര്‍ശന്റെ മുഖമുള്ള വീഡിയോ കോളും പുറത്തെത്തിയിട്ടുണ്ട്.
അതേസമയം ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കൊല്ലപ്പെട്ട രേണുകാസ്വാമിയുടെ പിതാവ് കാശിനാഥ് എസ്. ശിവനാഗൗഡരു രംഗത്തെത്തി. വിഷയത്തില്‍ അന്വേഷണം വേണമെന്നും ഇതിന് പിന്നിലുള്ളവരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ഫോട്ടോ കാണുമ്പോള്‍ ദര്‍ശന്‍ ജയിലില്‍ തന്നെയാണോ ഉള്ളതെന്ന് സംശയം തോന്നുന്നുവെന്നും ജയില്‍, ജയില്‍ ആയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊലപാതക കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രശസ്ത കന്നഡ സൂപ്പര്‍താരം പകല്‍ വെളിച്ചത്തില്‍ മറ്റ് മൂന്ന് പേര്‍ക്കൊപ്പം കറങ്ങി നടക്കുന്ന ഒരു ചിത്രമാണ് വൈറലായത്. തുറസ്സായ ഗ്രൗണ്ടില്‍ പ്ലാസ്റ്റിക് കസേരകളില്‍ ഇരുന്നു പുല്‍ത്തകിടിയില്‍ സൗഹൃദ സംഭാഷണം നടത്തുന്നതാണ് ഫോട്ടോയില്‍ ഉള്ളത്.
നിലവില്‍ ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ദര്‍ശന്‍ വലതു കൈയില്‍ ഒരു കപ്പും മറ്റേ കൈയില്‍ സിഗരറ്റും പിടിച്ചാണ് ചിത്രത്തില്‍ കാണുന്നത്. ഇതോടെ ദര്‍ശന് ജയിലില്‍ വിഐപി പരിഗണനയില്‍ സുഖ ജീവിതമാണ് എന്നാണ് ആരോപണം ഉയര്‍ന്നത്.
ആരാധകനായ ചിത്രദുര്‍ഗ സ്വദേശി രേണുകാസ്വാമിയെയാണ് നടനും കൂട്ടാളികളും കൊലപ്പെടുത്തിയത്. ജൂണ്‍ 22 മുതല്‍ ദര്‍ശന്‍ ജയിലിലാണ്. വനിതാ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് മോശം സന്ദേശം അയച്ചതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. വിവാഹിതനായ ദര്‍ശനും പവിത്രയും തമ്മിലുള്ള ബന്ധം ഇഷ്ടപ്പെടാതെയാണ് ആരാധകനായ രേണുകാസ്വാമി സന്ദേശം അയച്ചത്. ഫോട്ടോഗ്രാഫിന്റെ ആധികാരികത പൊലീസ് പരിശോധിക്കുന്നു. ഫോട്ടോ പുറത്തുവന്ന സാഹചര്യത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങളില്‍ രേണുകാസ്വാമിയുടെ കുടുംബം ആശങ്ക പ്രകടിപ്പിച്ചു.
രേണുകസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദര്‍ശനടക്കം 17 പേരാണ് ഇപ്പോള്‍ ജയിലിലുള്ളത്. ഇതില്‍ ദര്‍ശന്റെ സുഹൃത്തായ നടി പവിത്ര ഗൗഡയും പെടുന്നു. ദര്‍ശന്റെ ആരാധകനായ രേണുകസ്വാമി (33) പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതാണ് ദര്‍ശനെ പ്രകോപിപ്പിച്ചതെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നുമാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ജൂണ്‍ 9 ന് സുമനഹള്ളിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിന് അടുത്തുള്ള അഴുക്കുചാലിലാണ് രേണുക സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്.