- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സ്‌കൂള്‍ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നിരോധിച്ച് ഡെന്മാര്ക്ക്; 13 വയസ്സുവരെയുള്ളവര്‍ മൊബൈല്‍ ഫോണ്‍ ഉടമകളായാല്‍ മാതാപിതാക്കള്‍ക്ക് ശിക്ഷ: ഒടുവില്‍ മൊബൈല്‍ ഭ്രാന്തില്‍ നിന്ന് തലമുറയെ രക്ഷിക്കാന്‍ നല്ല തുടക്കം
സ്‌കൂള്‍ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നിരോധിച്ച് ഡെന്മാര്ക്ക്
രക്ഷിതാക്കളും അധ്യാപകരും എല്ലാം ഇന്ന് നേരിടുന്നൊരു പ്രതിസന്ധിയാണ് സ്‌ക്കൂള്‍ കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഭ്രമം. നിരവധി കുട്ടികളാണ് മൊബൈല്‍ ഫോണ്‍കാരണം ദുരന്തങ്ങളില്‍ പെടുന്നത്. ഇക്കാര്യത്തില്‍ വളരെ കര്‍ശനമായ നിലപാടുമായി എത്തുകയാണ് ഡെന്മാര്‍ക്ക്. സ്‌ക്കൂള്‍ കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ച് ഉത്തരവ് പുറത്തിറക്കിയിരിക്കുകയാണ് സര്‍ക്കാര്‍.
കൂടാതെ പതിമൂന്ന് വയസ് വരെയുള്ള കുട്ടികള്‍ മൊബൈല്‍ ഉടമകളായാല്‍ മാതാപിതാക്കള്‍ക്ക് ശിക്ഷ നല്‍കാനും ഡെന്‍മാര്‍ക്ക് സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ട്. സര്‍ക്കാര്‍ നിയോഗിച്ച ഒരു കമ്മീഷന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സ്‌ക്കൂളുകളില്‍ മാത്രമല്ല സ്‌ക്കൂള്‍ സമയത്തിന് ശേഷം കുട്ടികള്‍ പോകുന്ന ക്ലബ്ബുകളിലും മൊബൈല്‍ ഫോണിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതനുസരിച്ച് ഏഴ് വയസ് മുതല്‍ 16-17 വയസ് വരെയുള്ള കുട്ടികള്‍ ഒരു കാരണവശാലും സ്‌ക്കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു വരരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും. നേരത്തേ ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കാന്‍ സര്‍്ക്കാര്‍ നീക്കം നടത്തിയിരുന്നു എങ്കിലും പിന്‍മാറുകയായിരുന്നു. ഇപ്പോഴത്തെ തീരുമാനം ഒരു വഴിത്തിരിവായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലെ സര്‍്ക്കാരുകള്‍ എല്ലാം തന്നെ കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും സമൂഹ മാധ്യമങ്ങളില്‍ അക്സസ് ചെയ്യുന്നതിനും നിയന്ത്രണം കൊണ്ടു വരണമെന്ന നിലപാടിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് ഡെന്‍മാര്‍ക്ക് ഇത്തരത്തില്‍ ഒരു നിര്‍ണായക തീരുമാനം എടുക്കുന്നത്.
കുട്ടികളിലും യുവാക്കളിലും ജീവിതത്തോട് അസംതൃപ്തി വര്‍ദ്ധിച്ചു വരുന്ന സാഹചര്യങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയോഗിച്ചിരുന്നു. സമിതി കഴിഞ്ഞ ദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ 35 ശുപാര്‍ശകളില്‍ ഏററവും പ്രധാനപ്പെട്ട ഒന്നാണ് കുട്ടികള്‍ സ്‌ക്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു വരുന്നത് വിലക്കണമെന്നത്.
പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികളെ ചിലപ്പോള്‍ ഈ നിയന്ത്രണത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാനും സാധ്യതയുണ്ട്. ഒമ്പത് മുതല്‍ 14 വയസ്സ് വരെ പ്രായമുള്ളവര്‍ ടിക് ടോക്കിലും യൂട്യൂബിലും ഒരു ദിവസം ശരാശരി മൂന്ന് മണിക്കൂര്‍ ചെലവഴിക്കുന്നുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിരിക്കുന്നത്. 2018 ല്‍ ഫ്രാന്‍സ് പ്രൈമറി, സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ പരിസരത്ത് ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു.