ദൈവത്തിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ നമ്മള്‍ പലപ്പോഴും സാത്താനെ കുറിച്ചും ഓര്‍ക്കാറുണ്ട്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്ത മനുഷ്യന്‍ ജീവിതത്തില്‍ ഭയക്കുന്ന സാത്താനെ ജീവിതത്തില്‍ കണ്ടുമുട്ടിയ ഒരാളിന്റെ ഭയപ്പെടുത്തുന്ന ഓര്‍മ്മക്കുറിപ്പാണ്. സാത്താന്റെ രൂപം ഇതു വരെ കേട്ടതിനേക്കാള്‍ ഭയപ്പെടുത്തുന്നത് ആണെന്നും രൂപവും രീതിയും മാത്രമല്ല വിളിപ്പേര് പോലും വ്യത്യസ്തമാണെന്നും ഇയാള്‍ വ്യക്തമാക്കുന്നു. ഒന്റാറിയോയിലെ ഗ്വെല്‍ഫിലുള്ള ഒരു പാസ്റ്ററായ തന്റെ പിതാവ് ഫോണിലൂടെ സംസാരിച്ച് ഭൂതത്തെ പുറത്താക്കിയെന്നും ഇയാള്‍ അവകാശപ്പെടുന്നു.

സാത്താന്റെ പേര് ലൂസിഫര്‍ ആണെന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാല്‍ അങ്ങനെയല്ല എന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. ലൂസിഫര്‍ എന്ന വാക്ക് ഗ്രീക്ക് ഭാഷയിലെ ബൈബിളിന്റെ മൂലഗ്രന്ഥങ്ങളില്‍ ഒന്നും തന്നെ കാണുന്നില്ല. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒരു ലാറ്റിന്‍ വിവര്‍ത്തനത്തിലാണ് ഇങ്ങനെ കാണപ്പെടുന്നത്. എന്നാല്‍ അതില്‍ പോലും ഈ വാക്ക് പിശാചിന്റെ പേരായി ഉപയോഗിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ലൂസിഫറിനെ ഒരു പ്രകാശം വഹിക്കുന്ന വ്യക്തി ആയിട്ടാണ് ആദ്യകാലങ്ങളില്‍ ചിത്രീകരിച്ചിരുന്നത്.

ആദ്യകാലത്ത് ഇറങ്ങിയ ഒരു തീപ്പെട്ടിയുടെ പേരും ലൂസിഫറിന്റേതായിരുന്നു. ബൈബിള്‍ യേശുക്രിസ്തുവിനേയും പ്രകാശവാഹകന്‍ ആയിട്ടാണ് വിശേഷിപ്പിക്കുന്നത്. പ്രകൃതിയേയും ഇത്തരത്തില്‍ തന്നെയാണ് വിശേഷിപ്പിക്കുന്നത്. സാത്താനെ ഹീബ്രൂ ഭാഷയില്‍ ഹസാറ്റന്‍ എന്നും ഗ്രീക്ക് ഭാഷയില്‍ ഡയബോളോസ് എന്നുമാണ് വിളിക്കുന്നത്. ഡെവിള്‍, സാത്താന്‍ തുടങ്ങിയ വാക്കുകള്‍ ഇംഗ്ലീഷാണ്. പിശാചിനെ പലപ്പോഴും

ചിത്രീകരിക്കുന്നത് തെറ്റായ രീതിയില്‍ ആണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

ചെകുത്താന്റെ കൊമ്പുകളെ കുറിച്ച് പറയുമ്പോള്‍ അത് ഗ്രീക്ക് ദേവനായ ബാക്കസില്‍ നിന്നോ ഈജിപ്ഷ്യന്‍ ദേവതയായ ഐസിസില്‍ നിന്നോ കടം കൊണ്ടാതാകാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് പോലെ ചെകുത്താന്റെ ഓരോ ശരീരഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് പുരാണങ്ങളിലെ പല കഥാപാത്രങ്ങളില്‍ കടം കൊണ്ട രീതിയിലാണ്. അപ്പോള്‍ ചെകുത്താന്‍ ശരിക്കും എങ്ങനെയിരിക്കും. ചെകുത്താന്‍ ഒരു ആത്മാവായതിനാല്‍ അവന് ഒരു ഭൗതിക ശരീരമില്ല എന്ന് തന്നെ കരുതാം.

ഗ്രീക്കിലെ ആന്റിക്രിസ്റ്റോസ് എന്ന വാക്കിന്റെ അര്‍ത്ഥം മിശിഹായെ എതിര്‍ക്കുന്നവന്‍ എന്നാണ്. ഈ പരിഭാഷ പ്രകാരം ദൈവം യേശുവിന്റെ രൂപത്തില്‍ ഭൂമിയിലേക്ക് ഇറങ്ങി വന്നു എന്ന് വിശ്വസിക്കാത്ത ആരും അന്തിക്രിസ്തുവാണ്. പിശാച് സര്‍വ്വവ്യാപിയാണെന്ന് ബൈബിളില്‍ ഒരിടത്തും പറയുന്നില്ല. അത് പോലെ തന്നെ 666 സാത്താന്റെ സംഖ്യയാണെന്ന വിശ്വാസം തെറ്റാണെന്നും അത് മനുഷ്യന്‍ സൃഷ്ടിച്ച നമ്പര്‍ മാത്രമാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. പിശാച് തിന്മയുടെ ഉറവിടമാണെന്നോ അല്ലെങ്കില്‍ കുറഞ്ഞപക്ഷം തിന്മയുടെ വ്യക്തിത്വമാണെന്നോ മിക്ക ആളുകളും തെറ്റായി വിശ്വസിക്കുന്നു. ബൈബിള്‍ അനുസരിച്ച്, ഇവ രണ്ടും സത്യവുമല്ല.