- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഡിജിപി അജിത്ത് കുമാറിന് സര്‍ക്കാര്‍ സംരക്ഷണം; ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റില്ല; അന്‍വറിന്റെ ആരോപണങ്ങള്‍ ഡിജിപി നേരിട്ട് അന്വേഷിക്കും
തിരുവനന്തപുരം: എഡിജിപി അജിത് കുമാറിന് സംരക്ഷണം ഒരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. അജിത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്നും മറ്റില്ല. അദ്ദേഹത്തെ സ്ഥാനത്തു നിലനിര്‍ത്തി കൊണ്ട് അജിത്കുമാറിനെതിരായ ആരോപണങ്ങളില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യേക അന്വേഷണസംഘത്തെ ഇതിനായി ചുമതലപ്പെടുത്തി. ഡിജിപി ഷെയ്ക് ദര്‍വേസ് സാഹിബ് നേരിട്ടാണ് അന്വേഷണം നടത്തുക. അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചു. ഷെയ്ക് ദര്‍വേഷ് സാഹിബ് (എസ്പിസി) ജി.സ്പര്‍ജന്‍ കുമാര്‍ (ഐജിപി, സൗത്ത് സോണ്‍ & സിപി, തിരുവനന്തപുരം സിറ്റി), […]
തിരുവനന്തപുരം: എഡിജിപി അജിത് കുമാറിന് സംരക്ഷണം ഒരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. അജിത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്നും മറ്റില്ല. അദ്ദേഹത്തെ സ്ഥാനത്തു നിലനിര്‍ത്തി കൊണ്ട് അജിത്കുമാറിനെതിരായ ആരോപണങ്ങളില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യേക അന്വേഷണസംഘത്തെ ഇതിനായി ചുമതലപ്പെടുത്തി. ഡിജിപി ഷെയ്ക് ദര്‍വേസ് സാഹിബ് നേരിട്ടാണ് അന്വേഷണം നടത്തുക. അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചു.
ഷെയ്ക് ദര്‍വേഷ് സാഹിബ് (എസ്പിസി) ജി.സ്പര്‍ജന്‍ കുമാര്‍ (ഐജിപി, സൗത്ത് സോണ്‍ & സിപി, തിരുവനന്തപുരം സിറ്റി), തോംസണ്‍ ജോസ് (ഡിഐജി, തൃശൂര്‍ റേഞ്ച്), എസ്. മധുസൂദനന്‍ (എസ്പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എ.ഷാനവാസ് (എസ്പി, എസ്എസ്ബി ഇന്റലിജന്‍സ്, തിരുവനന്തപുരം) എന്നിവരടങ്ങുന്ന ഉന്നതല സംഘമാണ് അന്വേഷണം നടത്തുക. ഉന്നയിക്കപ്പെട്ട പരാതികളിലും ആരോപണങ്ങളിലും സംഘം അന്വേഷണം നടത്തും. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
വൈകീട്ട് ആറുമണിയോടെ മുഖ്യമന്ത്രി പിണറായി വിജയനും പൊലീസ് മേധാവി ദര്‍വേഷ് സാഹിബും തമ്മില്‍ ആരംഭിച്ച ചര്‍ച്ച മണിക്കൂറുകളാണ് നീണ്ടത്. അജിത് കുമാറിനെ ഏതുപദവിയിലേക്ക് മാറ്റാം എന്ന രീതിയിലാണ് ചര്‍ച്ച ആരംഭിച്ചതെങ്കിലും അദ്ദേഹത്തെ പദവിയില്‍ നിന്നു മാറ്റാതെ അന്വേഷണം നടത്താമെന്ന നിര്‍ദേശമാണ് മുഖ്യമന്ത്രി മുന്നോട്ടുവച്ചത്. അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടാല്‍ പദവിയില്‍നിന്ന് മാറ്റാം എന്നാണ് മുഖ്യമന്ത്രിയെടുത്ത നിലപാട്. എന്നാല്‍ അങ്ങനെ ചെയ്യുന്നത് നിഷ്പക്ഷ അന്വേഷണത്തെ ബാധിക്കുമെന്ന് ഡിജിപിയുടെ വിലയിരുത്തി.
എന്നാല്‍ അജിത് കുമാറിനെ മാറ്റിയാല്‍ പി.ശശിയെ മാറ്റാനുള്ള ആവശ്യമുയരും. അത് രാഷ്ട്രീയമായി വലിയ തിരിച്ചടിയാകും എന്ന വിലയിരുത്തലില്‍ നിലവിലുള്ള ചുമതലയില്‍നിന്ന് മാറ്റാതെ അജിത് കുമാറിനെതിരെയുള്ള അന്വേഷണം നടത്താനാണ് ഒടുവില്‍ തീരുമാനമായത്. സിപിഎമ്മിലും ഇതിന്റെ ചലനങ്ങള്‍ ഉണ്ടാകും. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം ഉണ്ടാകും എന്ന് മാത്രമാണ് മുഖ്യമന്ത്രി രാവിലെ പ്രസംഗിച്ചത്. എന്നാല്‍, തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടതായി എഡിജിപിയും വ്യക്തമാക്കിയിരുന്നു. പി വി അന്‍വര്‍ മുഖ്യമന്ത്രിക്കെതിരെ പോലും വലിയ ആരോപണങ്ങളാണ് ഉന്നയിച്ചത്.
മുഖ്യമന്ത്രിയുടെ ഫോണ്‍ എഡിജിപി ചോര്‍ത്തുവെന്നാണ് ഓഡിയോയിലുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവരുടെ ഫോണും ചോര്‍ത്തുന്നുവെന്നും ഓഡിയോയിലുണ്ട്. പൊലീസ് ഉദ്യോഗസ്ഥന്റേതാണ് പുറത്ത് വിട്ട ഓഡിയോ സന്ദേശമെന്ന് അന്‍വര്‍ പ്രതികരിച്ചു. നേരത്തെ സ്വര്‍ണക്കടത്ത്, ഫോണ്‍ ചോര്‍ത്തല്‍, കൊലപാതകം ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് മേല്‍ ആരോപിച്ച അന്‍വര്‍ കവടിയാറില്‍ എഡിജിപി നിര്‍മ്മിക്കുന്ന 'കൊട്ടാര'ത്തെക്കുറിച്ചും വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.
നേരത്തെ പിവി അന്‍വര്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ പത്തനംതിട്ട എസ് പി സുജിത്ത് ദാസിനെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, ഇതില്‍ ഉത്തരവും ഇറങ്ങിയിട്ടില്ല.