- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആര്യ രാജേന്ദ്രന്‍ കാരണമാണ് ബിജെപി ഭരണം പിടിച്ചത്; സാമൂഹിക നീതി പരിഗണിക്കാതെ പ്രിവിലേജ്ഡ് ആയ സ്പൈസുകളില്‍ മാത്രം പരിപാടിക് പോയികൊണ്ടിരുന്ന ഒരു 'കുട്ടി'യായിരുന്നു ആര്യ രാജേന്ദ്രന്‍; അന്ന് മേയറെ അഭിനന്ദിച്ചതില്‍ ഇന്ന് ഖേദിക്കുന്നു; ആര്യ രാജേന്ദ്രനെതിരെ ദിയ സന
ആര്യ രാജേന്ദ്രന്‍ കാരണമാണ് ബിജെപി ഭരണം പിടിച്ചത്
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ നഷ്ടമായതില്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെ വിമര്‍ശനവുമായി നബിഗ് ബോസ് താരവും മോഡലുമായി ദിയ സന. ആര്യക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ദിയ ഉന്നയിച്ചത്. ആര്യ മേയര്‍ ആയ സമയത്ത് അഭിനന്ദിച്ചതില്‍ ഇപ്പോള്‍ ഖേദിക്കുന്നതായി ദിയ പറഞ്ഞു. ബിജെപി കോര്‍പറേഷന്‍ പിടിച്ചെടുത്തിട്ടുണ്ടെങ്കില്‍ അതിന് നിലവിലെ മേയര്‍ ആര്യ രാജേന്ദ്രന്‍ വലിയൊരു സ്‌പേസുകളില്‍ മാത്രം പരിപാടികള്‍ക്ക് പോയികൊണ്ടിരുന്ന ഒരു 'കുട്ടി'യായിരുന്നു ആര്യ രാജേന്ദ്രനെന്നും ദിയ കുറിച്ചു.
ദിയ സനയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
ഒരു കാര്യം പറയാതെ വയ്യാ... ഇടതുപക്ഷ അനുഭാവിയായി ഇരുന്നുകൊണ്ട് തന്നെ പറയട്ടെ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പോലും ബിജെപി അധികാരത്തില്‍ വരരുത് എന്നാഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍.. ഇവിടെ തിരുവനന്തപുരത്ത് ബിജെപി കോര്‍പറേഷന്‍ പിടിച്ചെടുത്തിട്ടുണ്ടെങ്കില്‍ അതിന് നിലവിലെ മേയര്‍ ആര്യ രാജേന്ദ്രന്‍ വലിയൊരു കാരണമാണ്.. സാമൂഹിക നീതി എന്നൊന്നുള്ളത് മനസിലാക്കാന്‍ പറ്റാത്ത പക്വമായ ഇടപെടലുകള്‍ ഒന്നും തന്നെ ഇല്ലാത്ത പ്രിവിലേജ്ഡ് ആയ സ്പൈസുകളില്‍ മാത്രം പരിപാടിക് പോയികൊണ്ടിരുന്ന ഒരു 'കുട്ടി'യായിരുന്നു ആര്യ രാജേന്ദ്രന്‍..
ആര്യ രാജേന്ദ്രന്‍ മേയറായി വന്നപ്പോ സന്തോഷത്തോടെ യുവ തലമുറകളുടെ ഭരണവും ആവേശവും മുന്നില്‍ കണ്ട് അവര്‍ക്ക് സപ്പോര്‍ട് കൊടുത്തവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു.. വളരെ അഭിമാനത്തോടെയാണ് തിരുവനന്തപുരം മേയറേ അന്ന് അഭിനന്ദിച്ചത്.. ഇന്ന് അതില്‍ ഖേദിക്കുന്നു.. വിജയിച്ച എല്ലാ സ്ഥാനാര്‍ഥികള്‍ക്കും അഭിനന്ദനങ്ങള്‍
അതേസമയം ജനകീയത ഇല്ലാതാക്കിയതാണ് കോര്‍പ്പറേഷനിലെ എല്‍ഡിഎഫിന്റെ തിരിച്ചടിക്കു കാരണമെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നും ദിയക്കെതിരെ ഉയര്‍ന്നത്. ആര്യ കാരണമാണ് എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെട്ടത് എന്ന രീതിയിലാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ആര്യ രാജേന്ദ്രത്തിനെതിരെ പരസ്യ വിമര്‍ശനവുമായി മുന്‍ കൗണ്‍സിലറായ ഗായത്രി ബാബു രംഗത്തെത്തിയിരുന്നു. മേയര്‍ ആര്യ രാജേന്ദ്രന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
ആര്യയുടെ പ്രവര്‍ത്തന ശൈലിക്കെതിരേ രൂക്ഷവിമര്‍ശനമാണ് ഗായത്രി ബാബു ഉന്നയിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് മുന്നണിയുടെ ജനകീയതയില്ലാതായെന്ന് ഗായത്രി ബാബു ഫെയ്സ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു. പോസ്റ്റ് ഇട്ടയുടന്‍ തന്നെ അവര്‍ പിന്‍വലിച്ചു.
'കോര്‍പ്പറേഷന്‍ ജനങ്ങളോട് ഏറ്റവും അടുത്തുനില്‍ക്കുന്ന സംവിധാനമാണ്. ജനങ്ങളോട് ഇഴുകിചേര്‍ന്നുവേണം പ്രവര്‍ത്തിക്കാന്‍. ഏത് മുക്കിലും സധൈര്യം ഇറങ്ങി ചെല്ലാന്‍ മുന്‍പുള്ള മേയര്‍മാര്‍ക്കും അവരുണ്ടാക്കി ടീമിനും കഴിഞ്ഞിരുന്നത് ഈ ജൈവ നാഡി ബന്ധത്തിലാണ്. ആ ജനകീയതയാണ് നഗരത്തിലെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ എല്‍ഡിഎഫിനെ മുന്നോട്ടുനയിച്ചിരുന്നത്. ഇക്കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് ഈ ജനകീയതയാണ് ഇല്ലാതാക്കിയത്', ഗായത്രി ബാബു കുറിച്ചു.
തുടര്‍ന്നുള്ള വരികളിലാണ് ആര്യയുടെ പേരെടുത്തുപറയാതെ അതിരൂക്ഷവിമര്‍ശനം. 'പാര്‍ട്ടിയേക്കാള്‍ വലുതാണെന്ന ഭാവവും അധികാരപരമായി തന്നേക്കാള്‍ താഴ്ന്നവരോടുള്ള പുച്ഛവും അധികാരപരമായി മുകളിലുള്ളവരെ കാണുമ്പോള്‍ മാത്രമുള്ള അതിവിനയവും ഉള്‍പ്പെടെ, കരിയര്‍ ബില്‍ഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റിയെടുത്ത സമയം, തന്നെ കാണാന്‍ പുറത്തുവന്നിരിക്കുന്ന നാലാളെ കാണാന്‍ കൂട്ടാക്കിയിരുന്നെങ്കില്‍ പ്രാദേശിക നേതാക്കളുടേയും സഖാക്കളുടേയും ആവശ്യങ്ങള്‍ കേള്‍ക്കാനുള്ള പരിഗണനയെങ്കിലും കാണിച്ചിരുന്നെങ്കില്‍ കൗണ്‍സിലിനുള്ളില്‍ തന്നെ ഒരു നല്ല ടീം ഉണ്ടാക്കിയെടുത്തിരുന്നെങ്കില്‍ കുറഞ്ഞപക്ഷം ഇത്ര കനത്തിലാകുമായിരുന്നില്ല തിരിച്ചടി', അവര്‍ കൂട്ടിച്ചേര്‍ത്തു.
വഞ്ചിയൂരില്‍നിന്നുള്ള കൗണ്‍സിലറാണ് ഗായത്രി ബാബു. ഇത്തവണ ഗായത്രിയുടെ പിതാവ് വഞ്ചിയൂര്‍ ബാബുവാണ് ഇവിടെ മത്സരിച്ചു ജയിച്ചത്. കഴിഞ്ഞതവണ മേയര്‍ സ്ഥാനാര്‍ഥിയായി സിപിഎം ഉയര്‍ത്തിക്കാട്ടിയവര്‍ പരാജയപ്പെട്ടപ്പോള്‍, ആര്യക്കൊപ്പം സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ട പേരുകളില്‍ ഒന്നായിരുന്നു ഗായത്രി ബാബുവിന്റേത്.




