ടോക്കിയോ: ഡോള്‍ഫിനുകള്‍ പൊതുവേ ശാന്തരായ ജീവികള്‍ എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ ലൈംഗിക നൈരാശ്യം ബാധിച്ച ഡോള്‍ഫിനുകള്‍ ഇത്തരക്കാര്‍ അല്ലെന്നും അവര്‍ ആക്രമണ സ്വഭാവം കാട്ടുന്നവരാണെന്നും തെളിയിക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ദിവസം ജപ്പാനില്‍ ഇത്തരത്തില്‍ ഉണ്ടായ സംഭവമാണ് ഇതിലേക്ക് വെളിച്ചം വീശുന്നത്.

മധ്യ ജപ്പാനിലെ സുരുഗയില്‍ നീന്താനിറങ്ങിയ തക്കുമാ ഗോട്ടോയാണ് ഡോള്‍ഫിന്റെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. തക്കുമായും

ഒരു സുഹൃത്തും കൂടി തീരത്ത് നിന്ന് 20 മീറ്ററോളം നീന്തുമ്പോഴാണ് ഡോള്‍ഫിന്‍ അദ്ദേഹത്തെ ആക്രമിച്ചത്. കഴിഞ്ഞ വേനല്‍ക്കാലത്ത് 15 ഓളം പേരെ ആക്രമിച്ച അതേ ഡോള്‍ഫിന്‍ തന്നെയാണ് തക്കുമായേയും ആക്രമിച്ചത് എന്നാണ് കരുതുന്നത്.

ഡോള്‍ഫിന്റെ ആക്രമണത്തില്‍ മരിച്ചു പോകുമെന്നാണ് താന്‍ കരുതിയത് എന്നും അത്രയും ശക്തമായിട്ടാണ് തന്നെ അത് ആക്രമിച്ചത് എന്നും തക്കുമ പറയുന്നു. രണ്ട് കൈകളിലും ശക്തിയായിട്ടാണ് ഡോള്‍ഫിന്‍ കടിച്ചത്. എന്നാല്‍ വിദഗ്ധര്‍ പറയുന്നത് ഡോള്‍ഫിന്‍ തക്കുമയെ കൊല്ലാന്‍ ആക്രമിച്ചതല്ലെന്നും സ്വന്തം സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട ഈ ജീവി മനുഷ്യനുമായി സൗഹൃദത്തിന് ശ്രമിച്ചതായിരിക്കും

എന്നുമാണ്.

ഡോള്‍ഫിന്‍ കൂട്ടം ഒററപ്പെടുത്തിയ ഈ ആക്രമണകാരി ഒരു പക്ഷെ അത് കൊണ്ട് തന്നെ ലൈംഗിക നൈരാശ്യം ബാധിച്ചതാകാം എന്നും അവര്‍

കണക്ക് കൂട്ടുന്നു. നേരത്തേ ഡോള്‍ഫിന്റെ ആക്രമണത്തില്‍ ഒരു കുട്ടിയുടെ വിരലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഡോള്‍ഫിനുമായി ഇടപഴകുമ്പോള്‍ ജാഗ്രത പാലിക്കാന്‍ പ്രാദേശിക അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂര്‍ച്ചയേറിയ പല്ലുകൊണ്ട് ആക്രമിക്കാനും കടലിലേക്ക് വലിച്ചുകൊണ്ടുപോകാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കഴിഞ്ഞവര്‍ഷം ആറ് പേര്‍ക്കാണ് ഡോള്‍ഫിന്റ ആക്രമണത്തില്‍ പരിക്കേറ്റത്. അതില്‍ ഒരാളുടെ വാരിയെല്ലിന് ഒടിവ് സംഭവിച്ചിരുന്നു. 2022ലും ഡോള്‍ഫിന്റെ ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പൊതുവേ മനുഷ്യരോട് സൗഹാര്‍ദപരമായി ഇടപെടുന്ന ഡോള്‍ഫിനുകള്‍ ചിലപ്പോഴെങ്കിലും ആക്രമണകാരികളാകാറുണ്ട്. 1994ല്‍ ബ്രസീലിലുള്ള തിയാവോ എന്ന ഡോള്‍ഫിള്‍ കടലില്‍ നീന്തിയ രണ്ട് പേരെ ആക്രമിച്ചിരുന്നു. അതില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അതിന് മുമ്പ് 22 പേരെ ഈ ഡോള്‍ഫിന്‍ ആക്രമിച്ചിരുന്നു. ഇതേ ഡോള്‍ഫിന്‍ തന്നെയാണ് കഴിഞ്ഞ വര്‍ഷവും ആളുകളെ ആക്രമിച്ചതെന്ന് കരുതുന്നതായി വിദഗ്ധര്‍ പറഞ്ഞു. രണ്ടു കേസുകളിലും ആക്രമണം നടത്തിയ ഡോള്‍ഫിന്റെ വാല് ഒരുപോലെയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. രണ്ടും ഒരു ഡോള്‍ഫിന്‍ തന്നെയാണെന്ന് മിയേ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ തെഡാമിച്ചി മോറിസാക പറഞ്ഞു.

ലൈംഗിക നൈരാശ്യമാണ് ഡോള്‍ഫിന്റെ ഈ അക്രമസ്വഭാവത്തിന് പിന്നിലെന്ന് ബയോളജിസ്റ്റായ ഡോ. സൈമണ്‍ അലെന്‍ പറഞ്ഞു. ഡോള്‍ഫിനുകളുടെ കൂട്ടത്തില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമവും ചിലപ്പോള്‍ ഇതിന് പിന്നിലുണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു. ഹോര്‍മോണ്‍ വ്യതിയാനമോ ലൈംഗിക വിരക്തിയോ ഒക്കെയാകാം അവ മനുഷ്യരെ ആക്രമിക്കാന്‍ കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.le dolphin attacks