- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ ചുംബനത്തിന് ഗുമ്മ് പോരെന്ന് സോഷ്യല്‍ മീഡിയ; സത്യപ്രതിജ്ഞക്കിടെ വൈറലായി ട്രംപ് - മെലാനിയ 'എയര്കിസ്'; ആ കുറത്ത തൊപ്പിയാണ് പണി പറ്റിച്ചതെന്ന് സോഷ്യല്‍ മീഡിയ; ഇരുവരും അകല്‍ച്ചയിലാണെന്ന് പോലും കണ്ടെത്തല്‍; ട്രംപിന്റെ അധികാരമേല്‍ക്കല്‍ ചടങ്ങില്‍ സംഭവിച്ചത്
ആ ചുംബനത്തിന് ഗുമ്മ് പോരെന്ന് സോഷ്യല്‍ മീഡിയ
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതോടെ സൈബറിടത്തില്‍ താരം ഭാര്യ മെലാനിയ ട്രംപാണ്. അതിസുന്ദരിയാണ് അമേരിക്കയുടെ പ്രഥമ വനിത. അതുകൊണ്ട് തന്നെ സൈബറിടത്തിന്റെ കണ്ണും കാതും അവരിലേക്ക് എത്തും. ട്രംപിന്റെ അധികാരമേല്‍ക്കല്‍ ചടങ്ങിലും പാപ്പരാസികളുടെ കണ്ണുകള്‍ നീണ്ടത് മെലാനിയയിലേക്കാണ്.
യുഎസിന്റെ 47ാം പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റ ചടങ്ങിനിടെ വൈറലായി മാറിയത് ട്രംപ്- മെലാനിയ ചുംബനമായിരുന്നു. ഏറ്റവും സ്‌നേഹത്തോടെയും സന്തോഷത്തോടെയും സത്യപ്രതിജ്ഞാ ചടങ്ങിനു മുന്‍പായി നടത്തുന്ന ചുംബനവും യുഎസ് ചടങ്ങുകളുടെയും സംസ്‌കാരത്തിന്റെയും ഭാഗമാണ്. എന്നാല്‍ ഇരുവരും നേര്‍ക്കുനേര്‍ പോലും നില്‍ക്കാതെ വശം തിരിഞ്ഞ് നിന്നാണ് ചുംബിച്ചത്. അതും ആംഗ്യത്തിലൂടെയായിരുന്നു പ്രഥമവനിതയും യുഎസ് പ്രസിഡന്റും ചുംബിച്ചത്.
ഈ വിഡിയോ സെക്കന്റുകള്‍ക്കകം സമൂഹമാധ്യമങ്ങളിലും വൈറലായി. 'ഓക്ക്വേര്‍ഡ് എയര്‍ കിസ്'എന്നാണ് വിദേശമാധ്യമങ്ങള്‍ ട്രംപ് -മെലാനിയ ചുംബനത്തെ വിശേഷിപ്പിച്ചത്. ചുംബനത്തിന്റെ വീഡിയോയ്ക്ക് കീഴെ രസകമായ കമന്റുകളാണ് ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. മെലാനിയയുടെ തലയിലിരുന്ന തൊപ്പിയാണ് വിചിത്രമായ ചുംബനത്തിന് കാരണമായതെന്ന അഭിപ്രായമാണ് സോഷ്യല്‍ മീഡിയ പങ്കുവെച്ചത്.
മെലാനിയയുടെ തലയിലിള്ള വലിപ്പമുള്ള വട്ടതൊപ്പിയാണ് ചുംബനം പൂര്‍ണ്ണമാക്കുന്നതിന് ട്രംപിന് തടസ്സമായതെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. സ്മാര്‍ട് ലേഡിയാണ് മെലാനിയയെന്നും സോഷ്യല്‍മീഡിയ പറയുന്നു. അതേസമയം ഇതാദ്യമായല്ല ഇരുവരും തമ്മില്‍ പരസ്യമായി അകല്‍ച്ച പ്രത്യക്ഷമാകുംവിധത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നതെന്നും വിലയിരുത്തലുകളുണ്ട്. കഴിഞ്ഞ നവംബറില്‍ ഫ്‌ലോറിഡയില്‍ നടന്ന പരിപാടിക്കിടെയും ട്രംപ് ചുംബിക്കാനായി വന്നെങ്കിലും മെലാനിയ അതുകണ്ട ഭാവം പോലും നടിച്ചിരുന്നില്ല. ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളും അകല്‍ച്ചയും ഉണ്ടെന്ന തരത്തിലാണ് അന്നും വാര്‍ത്തകള്‍ വന്നത്. പുതിയ പശ്ചാത്തലത്തില്‍ അത്തരം പരാമര്‍ശങ്ങളും കടന്നുവരുന്നുണ്ട്.
ക്യാപിറ്റള്‍ മന്ദിരത്തിലെ പ്രശസ്തമായ താഴികക്കുടത്തിനു താഴെയൊരുക്കിയ വേദിയിലാണു സത്യപ്രതിജ്ഞച്ചടങ്ങുകള്‍ നടന്നത്. വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ ട്രംപും. ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രി 10.30നായിരുന്നു സത്യപ്രതിജ്ഞ. യുഎസ് മുന്‍ പ്രസിഡന്റ് ഏബ്രഹാം ലിങ്കന്റെയും തന്റെ മാതാവിന്റെയും ബൈബിളുകള്‍ കയ്യിലേന്തിയാണ് ട്രംപ് സത്യവാചകം ചൊല്ലിയത്.
അമേരിക്കയുടെ സുവര്‍ണകാലഘട്ടം തുടങ്ങിയെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയെ കൂടുതല്‍ മഹത്തരമാക്കും, നീതിപൂര്‍വമായ ഭരണം നടപ്പാക്കും. അമേരിക്കയുടെ വിമോചനദിനമാണിതെന്നും അദ്ദേഹം പറഞ്ഞു. ബൈഡന്‍ ഭരണത്തെ കണക്കറ്റ് വിമര്‍ശിച്ചുകൂടിയായിരുന്നു ട്രംപിന്റെ ആദ്യപ്രസംഗം. ജെന്‍ഡര്‍, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളില്‍ ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണ്. അമേരിക്കയില്‍ ഇനി മുതല്‍ സ്ത്രീ എന്നും പുരുഷനുമെന്നുമുള്ള രണ്ട് ജെന്‍ഡറുകള്‍ മാത്രമേ ഉണ്ടാകൂ എന്ന് ട്രംപ് പറഞ്ഞു. മറ്റ് ലിംഗങ്ങള്‍ നിയമപരമായി അനുവദിക്കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് തിരിച്ചടി നല്‍കുന്നതാണ് ട്രംപിന്റെ പ്രഖ്യാപനം.
അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി മെക്സിക്കന്‍ അതിര്‍ത്തിയില്‍ ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതിന് വലിയ കയ്യടിയാണ് വേദിയില്‍ നിന്ന് ലഭിച്ചത്. മെക്സിക്കന്‍ അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയയ്ക്കും. നിയമവിരുദ്ധ കുടിയേറ്റക്കാരെ തിരിച്ചയക്കുമെന്നും ട്രംപ് പറഞ്ഞു. യുഎസില്‍ കുടിയേറ്റവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ ഏറെ നിര്‍ണായകമാകുന്നതാണ് ട്രംപിന്റെ പ്രഖ്യാപനം.
അമേരിക്കയുടെ സുവര്‍ണകാലം തുടങ്ങിയെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് പ്രസംഗം തുടങ്ങിയത്. രാജ്യത്ത് സുരക്ഷ ഉറപ്പാക്കുന്നതിനായിരിക്കും പ്രഥമ പരിഗണന നല്‍കുകയെന്ന് ട്രംപ് പറഞ്ഞു. അമേരിക്ക ആദ്യമെന്ന നയത്തിന് തന്നെ പ്രാമുഖ്യം നല്‍കും. നീതിയുക്തമായ ഭരണം ഉറപ്പാക്കും. അമേരിക്കയെ മഹത്തരമാക്കുമെന്നും ട്രംപ് പറഞ്ഞു.