കൊച്ചി: പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ ഡോ. ജോര്‍ജ് പി. അബ്രഹാമിന്റെ മരണത്തില്‍ ദുരൂഹതകള്‍ ഇല്ലെന്ന നിഗമനത്തില്‍ പോലീസ്. മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. അടുത്തകാലത്തായി നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഡോക്ടറെ അലട്ടിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യം വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പും. കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്.

ഇന്നലെ വൈകീട്ട് സഹോദരനൊപ്പമാണ് നെടുമ്പാശേരിയ്ക്ക് അടുത്തുള്ള തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസിലേക്ക് ജോര്‍ജ് പി. അബ്രഹാം എത്തിയത്. സഹോദരനെ പറഞ്ഞു വിട്ടതിന് ശേഷമാണ് ഡോ. ജോര്‍ജ്ജ് ജീവനൊടുക്കിയത്. ഇന്നലെ രാത്രി ഏറെ വൈകി എറണാകുളത്തെ ഫാം ഹൗസിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം ലേക്ഷോര്‍ ആശുപത്രിയിലെ വൃക്ക രോഗ വിഭാഗം സീനിയര്‍ സര്‍ജനായിരുന്നു.

ഡോക്ടറുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. അസുഖങ്ങള്‍ അലട്ടിയിരുന്നതായും ജോലിയില്‍ ശ്രദ്ധ ചെലുത്താനാവുന്നില്ലെന്നുമാണ് ഡോക്ടറുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. ആറുമാസം മുമ്പ് നട്ടെല്ലിന് ശസ്ത്രക്രിയ ചെയ്തിരുന്നു. ഇതിനുശേഷം കൈക്ക് വിറയല്‍ അനുഭവപ്പെട്ട് തുടങ്ങി. സര്‍ജന്‍ എന്ന നിലയില്‍ ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ തന്നെ അലട്ടുന്നു എന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നാണ് കുറിപ്പ് കണ്ടെടുത്തത്. കയറുമായി ടെറസിലേക്ക് കയറിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തു.

തന്റെ ഡോക്ടര്‍ പ്രൊഫഷനുമായി എത്രത്തോളം അടുത്തു നില്‍ക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്ന് വ്യക്തമാക്കുന്നതാണ് ഡോക്ടറുടെ കുറിപ്പും. ശസ്ത്രക്രിയകള്‍ ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് എത്തിയതോടയാണ് അദ്ദേഹം ജീവനൊടുക്കിയത്. ഇന്നലെ വൈകീട്ട് സഹോദരനൊപ്പമാണ് നെടുമ്പാശേരിക്ക് അടുത്തുള്ള തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസിലേക്ക് ജോര്‍ജ് പി. അബ്രഹാം എത്തിയത്. രാത്രിയില്‍ ഫാം ഹൗസില്‍ ഒറ്റയ്ക്ക് തങ്ങാന്‍ തീരുമാനിച്ച ഡോക്ടര്‍ സഹോദരനെ പറഞ്ഞയയ്ക്കുകയായിരുന്നു. പിന്നീട് മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.

മൂവായിരത്തിമുന്നൂറ് വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഡോ. ജോര്‍ജ് പി. അബ്രഹാം ലേക്ഷോര്‍ ആശുപത്രിയിലെ യൂറോളജി ആന്‍ഡ് റീനല്‍ ട്രാന്‍സ്പ്ലാന്റ് തലവനും, സീനിയര്‍ കണ്‍സള്‍ട്ടന്റുമാണ്. സംസ്ഥാനത്ത് ഏറ്റവും അധികം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ആളാണ്.

അബ്രഹാം അറിയപ്പെടുന്നത്. സംസ്ഥാനത്ത് ഏറ്റവും അധികം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ആളാണ് ജോര്‍ജ് പി എബ്രഹാം. 25 വര്‍ഷത്തിനിടയില്‍ വ്യക്തിഗതമായി 2500ലധികം വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്. ജീവിച്ചിരിക്കുന്ന ദാതാവിന് ലാപ്രോസ്‌കോപ്പിക് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ മൂന്നാമത്തെ ശസ്ത്രക്രിയ വിദഗ്ധനാണ്. കേരളത്തിലെ ആദ്യത്തെ കഡാവര്‍ ട്രാന്‍സ്പ്രാന്റ്, പിസിഎന്‍എല്‍, ലാപ് ഡോണര്‍ നെഫ്രെക്ടമി 3ഡി ലാപ്രോസ്‌കോപ്പി എന്നിവയും ഡോക്ടര്‍ ജോര്‍ജ് പി അബ്രഹാം നടത്തി.

ഡോക്ടറുടെ മരണത്തെ ഞെട്ടലോടാണ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ശിഷ്യന്‍മാരുമെല്ലാം അറിഞ്ഞത്. സ്‌നേഹനിധിയായ ഗുരുവിനെ നഷ്ടമായെന്നാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ കുറിച്ച് അനുസ്മിരിക്കുന്നത്. ബ്രഹ്‌മപുരത്ത് ജനിച്ച ഡോ. ജോര്‍ജ് പി.അബ്രഹാം എളംകുളം പളത്തുള്ളില്‍ കൂളിയാട്ട് വീട്ടിലായിരുന്നു താമസം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഇന്‍ഫോപാര്‍ക്ക് ഫേസ് 2വിന് അടുത്തുള്ള ചെറുതോട്ടുകുന്നേല്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍.