- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഉപയോഗ പരിചയമുള്ള ഡോക്ടര്‍മാര്‍ ഇല്ലാത്തത് കൊണ്ട് ഓസിലോസ്‌കോപ്പ് നിലവില്‍ ഉപയോഗിക്കുന്നില്ല; ഒരു ഉപകരണവും കാണാതായിട്ടില്ല; മാറ്റിവച്ചതാണ്; ഒരു ഉപകരണവും അസ്വാഭാവികമായി കേടായിട്ടില്ല; ഏത് അന്വേഷണത്തോടും സഹകരിക്കുമെന്ന് ഡോ. ഹാരിസ് ചിറക്കല്‍
ഏത് അന്വേഷണത്തോടും സഹകരിക്കുമെന്ന് ഡോ. ഹാരിസ് ചിറക്കല്‍
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി യൂറോളജി വിഭാഗത്തിലെ ഉപകരണം കാണാതായെന്ന റിപ്പോര്‍ട്ടില്‍ അന്വേഷണം പ്രഖ്യാപിച്ചതില്‍ പ്രതികരിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍. ഒരു ഉപകരണവും കാണാതായിട്ടില്ലെന്നും ഉപയോഗിക്കാത്തത് കൊണ്ട് മാറ്റിവെച്ചതാണെന്നും ഡോ. ഹാരിസ് വ്യക്തമാക്കി. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും ഹാരിസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
എല്ലാ വര്‍ഷവും ഓഡിറ്റ് നടത്തുന്നതാണ്. ഉപയോഗ പരിചയമുള്ള ഡോക്ടര്‍മാര്‍ ഇല്ലാത്തത് കൊണ്ട് ഓസിലോസ്‌കോപ്പ് നിലവില്‍ ഉപയോഗിക്കുന്നില്ല. നേരത്തെ ഈ ഉപകരണം ഉപയോഗിച്ചതില്‍ ചില പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ഉപകരണം ഉപയോഗിക്കാതെ വന്നതെന്നും ഹാരിസ് ചിറയ്ക്കല്‍ വ്യക്തമാക്കി. ഉപകരണം നഷ്ടമായിട്ടില്ലെന്നും അവിടെ തന്നെ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉപകരണത്തിന്റെ ഫോട്ടോ പലവട്ടം കളക്ട്രേറ്റിലേക്ക് അയച്ചിട്ടുണ്ട്. ഒരു ഉപകരണവും അസ്വാഭാവികമായി കേടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ അന്വേഷണം കുരുക്കാനുള്ള ശ്രമമാണെന്ന് കരുതുന്നില്ല. ഇന്നും നാളെയും അവധിയിലാണ്. തിങ്കളാഴ്ച മുതല്‍ അന്വേഷണവുമായി സഹകരിക്കുമെന്നും കൂടുതല്‍ നടപടി ഉണ്ടാവില്ലെന്നാണ് ലഭിക്കുന്ന വിവരമെന്നും ഡോ. ഹാരിസ് കൂട്ടിച്ചേര്‍ത്തു.
ഉപകരണം കാണാതായെന്ന റിപ്പോര്‍ട്ടില്‍ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മെഡിക്കല്‍ കോളേജിലെ ഉപകരണ പ്രതിസന്ധി വെളിപ്പെടുത്തിയ ഡോ ഹാരിസിന്റെ വിഭാഗത്തിലായിരുന്നു സംഭവം. മോസിലോ സ്‌കോപ്പ് എന്ന ഉപകരണ ഭാഗമാണ് കാണാതായതെന്നാ റിപ്പോര്‍ട്ട്. സംഭവത്തില്‍ ഡിഎംഒ അന്വേഷണം നടത്താനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഉപകരണക്ഷാമം തുറന്ന് പറഞ്ഞ ഡോ. ഹാരിസ് ചിറയ്ക്കലിന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് സ്വാഭാവിക നടപടിയെന്ന് വിശദീകരിച്ച ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് ഇന്നലെ പുതിയ ഒരു വിവാദത്തിന് കൂടി തുടക്കമിട്ടത്. യൂറോളജി വിഭാഗത്തില്‍ ഓസിലോസ്‌കോപ്പ് എന്ന ഉപകരണം കാണാതായിട്ടുണ്ടെന്നും ബോധപൂര്‍വ്വം ഉപകരണങ്ങള്‍ കേടാക്കിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ടെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.
ഉപകരണം നഷ്ടപ്പെട്ടതായി നേരത്തെ ആരോപണം ഉണ്ടായിരുന്നു. എന്നാല്‍, അത് കള്ളപരാതി ആണെന്ന് തെളിഞ്ഞിരുന്നു. ഉപകരണങ്ങള്‍ കേടായെന്ന് വിദഗ്ധസമിതി പറയാന്‍ ഇടയില്ല. മന്ത്രി പറഞ്ഞ കാര്യത്തില്‍ അന്വേഷണം നടന്നോട്ടെയെന്നും ഡോ. ഹാരിസ് പറഞ്ഞിരുന്നു. വകുപ്പില്‍നിന്നും ഉപകരണങ്ങള്‍ നഷ്ടപ്പെടുകയോ ഉപകരണങ്ങള്‍ കേടാവുകയോ ചെയ്തിട്ടില്ല. ഇത് എല്ലാ വര്‍ഷവും കൃത്യമായി ഓഡിറ്റ് ചെയ്യുന്നതാണ്. വകുപ്പ് മേധാവി എന്ന നിലയില്‍ തനിക്ക് അക്കാര്യത്തില്‍ കൃത്യമായ ബോധ്യമുണ്ട്. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ അങ്ങനെ ഉണ്ടാകാന്‍ വഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോ. ഹാരിസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ചികിത്സാ പ്രതിസന്ധി വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് വിദഗ്ധ സമിതിയെ നിയമിച്ചതും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും. മെഡിക്കല്‍ കോളേജിലെ യൂറോളജി വകുപ്പില്‍ ചില ഉപകരണങ്ങള്‍ ബോധപൂര്‍വ്വം കേടാക്കി എന്നും കാണാതായെന്നുമായിരുന്നു വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. ഓസിലോസ്‌കോപ്പ് ഉപകരണമാണ് കാണാതായത്. 20 ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് ഉപകരണം.