- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമാ അത്തെ ഇസ്ലാമിയുടെ മതരാഷ്ട്ര വാദത്തില്‍ ആകൃഷ്ടരായി ജനങ്ങളെ ബോംബ് സ്‌ഫോടനം നടത്തി കൊന്നൊടുക്കുന്ന മത തീവ്രവാദികളുമായി ഭഗത് സിംഗിനോട് ഉപമിച്ചത് ചരിത്രം അറിയാത്തവര്‍; ഭഗത് സിംഗിനെ അപമാനിച്ച മീഡിയ വണ്‍ മാനേജിങ് എഡിറ്റര്‍ ദാവൂദ് മാപ്പ് പറയണമെന്ന് ഡിവൈഎഫ്‌ഐ
തിരുവനന്തപുരം: ധീര വിപ്ലവകാരി ഭഗത് സിംഗിനെ അപമാനിച്ച മീഡിയ വണ്‍ മാനേജിങ് എഡിറ്റര്‍ സി ദാവൂദ് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ഡിവൈഎഫ്‌ഐ. കോടതിയില്‍ ബോംബ് വച്ചതിന് ഭഗത് സിംഗ് ശിക്ഷിക്കപ്പെട്ടെന്നും പിന്നീട് 1947 ആഗസ്ത് 15 കഴിഞ്ഞപ്പോള്‍ ധീര ദേശാഭിമാനിയായെന്നുമാണ് സി ദാവൂദ് പറഞ്ഞത്. ജമാ അത്തെ ഇസ്ലാമി ഉയര്‍ത്തുന്ന മതരാഷ്ട്ര വാദത്തില്‍ ആകൃഷ്ടരായി ജനങ്ങളെ ബോംബ് സ്‌ഫോടനം നടത്തി കൊന്നൊടുക്കുന്ന മത തീവ്രവാദികളെ ഭഗത് സിംഗിനോട് ഉപമിച്ച് രണ്ടും ഒന്നാണെന്ന് വരുത്തി തീര്‍ക്കാനുള്ള പാഴ് വേലയാണ് ദാവൂദിന്റെ മനസ്സിലെങ്കില്‍ അത് സ്വാതന്ത്ര സമരത്തിന്റേയും തൊഴിലാളി- കര്‍ഷക പോരാട്ടങ്ങളുടേയും പൊള്ളുന്ന ചരിത്രം പേറുന്ന കേരളത്തിലെ മനുഷ്യര്‍ക്കിടയില്‍ ചെലവാകില്ല എന്നോര്‍ക്കണമെന്ന് ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ പറഞ്ഞു.
ഡിവൈഎഫ്‌ഐ പ്രസ്താവന
സഖാവ് ഭഗത് സിംഗിനെ കുറിച്ചുള്ള സി ദാവൂദിന്റെ പ്രസ്താവന പ്രതിഷേധാര്‍ഹം. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയുക. ധീര വിപ്ലവകാരിയും ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിലെ ജ്വലിക്കുന്ന നക്ഷത്രവുമായ രക്തസാക്ഷി സഖാവ് ഭഗത് സിംഗിനെ കുറിച്ച് മീഡിയ വണ്‍ മാനേജിങ് എഡിറ്ററും ജമാ അത്തെ ഇസ്ലാമി നേതാവുമായ സി ദാവൂദ് നടത്തിയ പ്രസ്താവന സ്വാതന്ത്ര സമര നേതാക്കളെ അപമാനിക്കുന്നതും പ്രതിഷേധാര്‍ഹവുമാണ്.
രാജ്യത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വ കിരാത ഭരണം നടമാടുന്ന കാലത്ത് ജനവിരുദ്ധമായ ഒരു നിയമം പാസാക്കുന്ന അസംബ്ലിയുടെ നടുത്തളത്തിലേക്ക് കൈബോംബും പിന്നെ എന്തുകൊണ്ടാണ് തങ്ങളിങ്ങനെ ചെയ്യുന്നത് എന്ന് വിശദമാക്കുന്ന ലഘുലേഖകളും എറിയുകയും, രക്ഷപ്പെടാനുള്ള സാധ്യതയുണ്ടായിട്ടും അത് ചെയ്യാതെ പിടികൊടുക്കുകയും ചെയ്ത ഭഗത് സിംഗും കൂട്ടാളികളും അടങ്ങുന്ന ധീര വിപ്ലവകാരികളെ തികച്ചും നിന്ദാപരമായ ചേഷ്ടകളോടെ ഭഗത് സിംഗ് കോടതിയില്‍ ബോംബ് വച്ചതിന് ശിക്ഷിക്കപ്പെട്ടന്നും പിന്നീട് 1947 ആഗസ്ത് 15ന് എന്ന തീയ്യതി കഴിഞ്ഞപ്പോള്‍ ധീര ദേശാഭിമാനിയായെന്നുമാണ് സി ദാവൂദ് പറഞ്ഞത്.
ജമാ അത്തെ ഇസ്ലാമി ഉയര്‍ത്തുന്ന മതരാഷ്ട്ര വാദത്തില്‍ ആകൃഷ്ടരായി ജനങ്ങളെ ബോംബ് സ്‌ഫോടനം നടത്തി കൊന്നൊടുക്കുന്ന മത തീവ്രവാദികളെ ഭഗത് സിംഗിനോട് ഉപമിച്ച് രണ്ടും ഒന്നാണെന്ന് വരുത്തി തീര്‍ക്കാനുള്ള പാഴ് വേലയാണ് സി. ദാവൂദിന്റെ മനസ്സിലെങ്കില്‍ അത് സ്വാതന്ത്ര സമരത്തിന്റേയും തൊഴിലാളി - കര്‍ഷക പോരാട്ടങ്ങളുടേയും പൊള്ളുന്ന ചരിത്രം പേറുന്ന കേരളത്തിലെ മനുഷ്യര്‍ക്കിടയില്‍ ചെലവാകില്ല എന്നോര്‍ക്കണം.
ധീര വിപ്ലവകാരികളും രക്തസാക്ഷികളുമായ സ്വാതന്ത്ര സമര സേനാനികള്‍ ഏതേലും മത രാഷ്ട്രമുണ്ടാക്കാനായുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടവരല്ല. അവരീ നാടിന്റെ സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ക്കായി ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് സന്ധിയില്ലാതെ സ്വന്തം ജീവനും ജീവിതവും ത്യജിച്ച് പോരാടിയവരാണ്. ഭഗത് സിംഗ് 1947-ആഗസ്ത് 15 ന് ശേഷവുമല്ല ധീര ദേശാഭിമാനിയായത്. തൂക്കിലേറ്റപ്പെടുന്ന സമയത്ത് തന്നെ അദ്ദേഹത്തിനും കൂട്ടര്‍ക്കുമായി രാജ്യം മുഴുവന്‍ ഇന്‍ക്വിലാബ് മുഴങ്ങിയിട്ടുണ്ട്. ഭഗത് സിംഗ് ജീവിച്ചിരുന്ന കാലത്ത് രാജ്യത്തെ യുവാക്കളെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി പോരാടാനായി ഊര്‍ജ്ജം നല്‍കുകയാണ് ചെയ്തത്, അല്ലാതെ മത രാഷ്ട്രം നിര്‍മ്മിക്കാനായി ബോംബ് നിര്‍മ്മാണം നടത്തി ചാവേറുകളെ സൃഷ്ടിക്കുകയായിരുന്നില്ല.
വെള്ളക്കാരായ ബ്രിട്ടീഷുകാരുകാരില്‍ നിന്ന് കറുത്തവരായ ഇന്ത്യക്കാരിലേക്ക് അധികാരം കൈമാറി കിട്ടിയിട്ട് മുസല്‍മാനെന്ത് കാര്യമെന്ന് ചോദിച്ച മൗദൂദിയുടെ ശിഷ്യന്‍മാര്‍ക്ക് സ്വാതന്ത്ര സമര കാലത്തെ വിപ്ലവ പോരാട്ടങ്ങളെ കുറിച്ച് പുച്ഛം തോന്നിയില്ലെങ്കിലെ അത്ഭുതമുള്ളൂ. ധീര ദേശാഭിമാനികളായ രക്തസാക്ഷികളെ അപമാനിക്കാനുള്ള ശ്രമം ഡിവൈഎഫ്‌ഐ അനുവദിക്കില്ല. സി ദാവൂദ് ഭഗത് സിംഗിനെതിരെയുള്ള പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയുക.