- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈജിപ്ഷ്യന്‍ മ്യൂസിയത്തില്‍ നിന്ന് മോഷ്ടിച്ച 3,000 വര്‍ഷം പഴക്കമുള്ള സ്വര്‍ണ്ണ ബ്രേസ്ലെറ്റ് ഉരുക്കി മാറ്റി; ഫറവോ രാജാവായ അമെനെമോപ്പിന്റെ ഭരണകാലം മുതലുള്ള പുരാവസ്തു വിലമതിക്കാനാവാത്തത്; ഉരുക്കി വില്‍പ്പനയില്‍ നാല് പേര് അറസ്റ്റില്‍
ഈജിപ്ഷ്യന്‍ മ്യൂസിയത്തില്‍ നിന്ന് മോഷ്ടിച്ച 3,000 വര്‍ഷം പഴക്കമുള്ള സ്വര്‍ണ്ണ ബ്രേസ്ലെറ്റ് ഉരുക്കി മാറ്റി
കൊയ്‌റോ: ഈജിപ്തില്‍ മൂവായിരം വര്‍ഷം പഴക്കമുള്ള ഒരു ബ്രേസ്ലറ്റ് മോഷ്ടിച്ചതിന് ശേഷം ഉരുക്കി മാറ്റിയതായി റിപ്പോര്‍ട്ട്. കെയ്‌റോയിലെ ഈജിപ്ഷ്യന്‍ മ്യൂസിയത്തില്‍ നിന്ന് അപ്രത്യക്ഷമായ 3,000 വര്‍ഷം പഴക്കമുള്ള ഈ സ്വര്‍ണ്ണ ബ്രേസ്ലെറ്റ് മോഷ്ടിക്കപ്പെട്ട് ഉരുക്കി നശിപ്പിച്ചതായി ഈജിപ്തിന്റെ ആഭ്യന്തര മന്ത്രാലയമാണ്
അറിയിച്ചിരിക്കുന്നത്.
ബി.സി 1,000 കാലഘട്ടത്തില്‍ ഈജിപ്ത് ഭരിച്ചിരുന്ന ഫറവോ രാജാവായ അമെനെമോപ്പിന്റെ ഭരണകാലം മുതലുള്ള ഈ പുരാവസ്തു ഒമ്പത് ദിവസം മുമ്പ് മ്യൂസിയത്തിലെ ഒരു സേഫില്‍ നിന്ന് ഒരു പുനരുദ്ധാരണ വിദഗ്ദ്ധ എടുത്തതായി മന്ത്രാലയം അറിയിച്ചു. ആ സ്ത്രീ തനിക്ക് പരിചയമുള്ള ഒരു വെള്ളി ആഭരണ വ്യാപാരിയെ ബന്ധപ്പെടുകയും ബ്രേസ്ലെറ്റ് ് 3,735 ഡോളറിന് വില്‍ക്കുകയായിരുന്നു.
ഇത് വാങ്ങിയ വ്യക്തി ആകട്ടെ ഈ ബ്രേസ്ലറ്റ് മറ്റൊരാളിന് 4,025 ഡോളറിന് വിറ്റു. സ്വര്‍മാഭരണങ്ങള്‍ നിര്‍മ്മിക്കുന്ന ഈ വ്യക്തി മറ്റ് ആഭരണങ്ങളോടൊപ്പം ഈ ബ്രേസ്ലറ്റും ഉരുക്കിച്ചേര്‍ത്തു. സംഭവത്തില്‍ നാല് പേരാണ്
അറസ്റ്റിലായിരിക്കുന്നത്. ഇവര്‍ കുറ്റം സമ്മതിച്ചതായും പണം പിടിച്ചെടുത്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മഅധികൃതര്‍ വ്യക്തമാക്കി.
ചൊവ്വാഴ്ച, ഈജിപ്തിലെ ടൂറിസം, പുരാവസ്തു മന്ത്രാലയം ഈജിപ്ഷ്യന്‍ മ്യൂസിയത്തിന്റെ പുനരുദ്ധാരണ ലബോറട്ടറിയില്‍ നിന്ന് ബ്രേസ്ലെറ്റ് അപ്രത്യക്ഷമായതിനെത്തുടര്‍ന്ന് അടിയന്തര നടപടികള്‍ സ്വീകരിച്ചതായും കേസ് പോലീസിന് കൈമാറിയതായും അറിയിച്ചിരുന്നു. ഈ ബ്രേസ്്ലറ്റിന്റെ ചിത്രം രാജ്യത്തിന് പുറത്തേക്ക് കടത്തുന്നത് തടയുന്നതിനുള്ള മുന്‍കരുതലായി എല്ലാ ഈജിപ്ഷ്യന്‍ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും അതിര്‍ത്തി ക്രോസിംഗുകളിലും സര്‍ക്കാര്‍ പ്രചരിപ്പിച്ചിരുന്നു.
മ്യൂസിയം ജീവനക്കാര്‍ ഒരു പ്രദര്‍ശനത്തിനായി റോമിലേക്ക് പുരാവസ്തുക്കള്‍ അയയ്ക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഈ ബ്രേസ്ലറ്റ് കാണാതായതായി മനസിലാക്കിയത്. കെയ്‌റോയിലെ ഈജിപ്ഷ്യന്‍ മ്യൂസിയം മിഡില്‍ ഈസ്റ്റിലെ ഏറ്റവും പഴക്കം ചെന്ന പുരാവസ്തു മ്യൂസിയമാണ്. അമെനെമോപ്പിന്റെ സ്വര്‍ണ്ണം പൂശിയ തടി ശവസംസ്‌കാര മുഖംമൂടി ഉള്‍പ്പെടെ 170,000-ത്തിലധികം പുരാവസ്തുക്കള്‍ ഇവിടെയുണ്ട്.
ഗിസയ്ക്ക് സമീപമുള്ള ഗ്രാന്‍ഡ് ഈജിപ്ഷ്യന്‍ മ്യൂസിയം തുറക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പാണ് ബ്രേസ്ലെറ്റ് മോഷണം പോയത്. രാജാവായിരുന്ന ടുട്ടന്‍ഖാമുന്റെ ശവകുടീരത്തില്‍ ഉണ്ടായിരുന്ന നിധികളും ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്.