ബാല-എലിസബത്ത് വഴക്കാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ബാലയ്ക്കെതിരെ ആരോപണങ്ങളും വെളിപ്പെടുത്തലുമായി രംഗത്ത് വന്ന എലിസബത്തിന് ബാലയുടെ മുന്‍ഭാര്യ അമൃതയും അഭിരാമിയും പിന്തുണ അറിയിച്ചിരുന്നു. അമൃത തന്നെ ചതിച്ചുവെന്നും വിശ്വസിച്ച് പറഞ്ഞ കാര്യങ്ങള്‍ പുറത്തുവിട്ടുവെന്നും എലിസബത്ത് ആരോപിക്കുന്നു. യൂട്യുബില്‍ അമൃതക്കെതിരെ നടത്തിയ ആരേപണങ്ങള്‍ക്ക് തഴെ വന്ന കമന്റിന് മറുപടി നല്‍കുകയായിരുന്നു എലിസബത്ത്.

'എലിസബത്ത് ഒരു കാര്യം മനസ്സിലാക്കൂ, ഇവിടെ വിഷയം ബാലയാണല്ലോ. അതിന്റെ ഇടയില്‍ എന്തിനാ അമൃതയെ കുറ്റപ്പെടുത്തുന്നത്. ഞങ്ങള്‍ക്ക് നിങ്ങളും അമൃതയും ഒക്കെ ഇരകളാണ്. രണ്ടുപേര്‍ക്കും നീതിവേണം എന്നേയുള്ളൂ. നിങ്ങള്‍ പിന്നെ എന്താണ് പറയുന്നത്?', എന്നായിരുന്നു കമന്റ്.

ഇതിന് മറുപടി നല്‍കിയ എലിസബത്ത്, തന്നെ ആരൊക്കെ ചതിച്ചു, പീഡിപ്പിച്ചു എന്ന് തനിക്ക് മാത്രമേ പറയാന്‍ കഴിയുകയുള്ളൂവെന്ന് മറുപടി നല്‍കി. 'നിങ്ങള്‍ക്ക് ഞങ്ങള്‍ രണ്ടുപേരും ഒരുപോലെയായിരിക്കും. എന്നാല്‍, എന്നെ അവര്‍ രണ്ടുപേരും പലതരത്തില്‍ ചതിച്ചിട്ടുണ്ട്', എന്നും കൂട്ടിച്ചേര്‍ത്തു.

'നിങ്ങളുടെ മകള്‍ ഞാന്‍ നേരത്തെ പറഞ്ഞതരത്തിലെ അനുഭവങ്ങളിലൂടെ കടന്നുപോയെന്ന് കരുതുക. ഇക്കാര്യങ്ങള്‍ വിശ്വസിച്ച് ഒരാളോട് പറയുന്നു. ആ കോള്‍ റെക്കോര്‍ഡ് ചെയ്യരുതെന്നും രഹസ്യമാക്കി വെക്കണമെന്നും അപേക്ഷിക്കുന്നു. പിറ്റേന്ന് നിങ്ങള്‍ എഴുന്നേല്‍ക്കുമ്പോള്‍ ഇതെല്ലാം മാധ്യമങ്ങളില്‍ വരുന്നു. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ മെസഞ്ചറില്‍ തെളിവ് നല്‍കാമെന്നും പറയുന്നു. ഇത് നിങ്ങളുടെ മകള്‍ക്കാണ് സംഭവിച്ചതെങ്കില്‍ നിങ്ങള്‍ക്ക് എന്തുതോന്നും?', കമന്റിട്ട വ്യക്തിയോട് എലിസബത്ത് ചോദിച്ചു.

'അതിനുശേഷം എനിക്ക് എത്രമാത്രം നാണക്കേട് തോന്നി എന്ന് നിങ്ങള്‍ക്ക് അറിയുമോ? എന്റെ ബന്ധുക്കളേയും സഹപ്രവര്‍ത്തകരേയും മാതാപിതാക്കളേയും എങ്ങനെയാണ് അഭിമുഖീകരിച്ചത് എന്ന് നിങ്ങള്‍ക്ക് അറിയാമോ? അതും എന്റെ ഏറ്റവും മോശം അവസ്ഥയില്‍. ഇത് ചതിയാണെന്ന് നിങ്ങള്‍ക്ക് മനസിലാവുന്നില്ലെങ്കില്‍, മറ്റേ വ്യക്തി ചെയ്തതുമാത്രമാണ് ചതി എന്ന് നിങ്ങള്‍ക്ക് എങ്ങനെയാണ് തോന്നുന്നത്?', എലിസബത്ത് ചോദിച്ചു.

'അവര്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് ആരോടെങ്കിലും തുറന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അവരെ വിശ്വാസമുള്ളത് കൊണ്ടായിരിക്കില്ലേ. കോള്‍ റെക്കോര്‍ഡ് ചെയ്യരുതെന്നും, പറഞ്ഞ കാര്യങ്ങള്‍ രഹസ്യമായി വെക്കണമെന്നും പറയില്ലേ. പറഞ്ഞ കാര്യങ്ങള്‍ സീക്രട്ടായി വെക്കണമെന്ന് പറഞ്ഞിട്ടും, അത് മാധ്യമങ്ങളിലൂടെ കേള്‍ക്കേണ്ടി വരുന്ന അവസ്ഥയാണ്. അതിന് ശേഷമുള്ള എന്റെ അവസ്ഥയെക്കുറിച്ച് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോയെന്നും എലിസബത്ത് ചോദിക്കുന്നുണ്ട്.

അഭിമുഖങ്ങളിലെല്ലാം ഞങ്ങള്‍ സുഹൃത്തുക്കളാണെന്ന് നിങ്ങള്‍ പറയുന്നു. എപ്പോഴാണ് ഞാന്‍ നിങ്ങളെ സുഹൃത്തുക്കളാക്കിയത്. എന്നെ ചതിച്ചവരുമായി ഞാനെന്തിന് സൗഹൃദം സ്ഥാപിക്കണം. ഈ സൗഹൃദത്തെക്കുറിച്ച് ചോദിച്ച് കുറേപേര്‍ എത്തിയിരുന്നു. അവരുമായി അടുത്ത ബന്ധമുള്ളവരായിരിക്കാം. എന്നെ ആരൊക്കെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് എനിക്ക് വ്യക്തമായി അറിയാം. സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടി പിന്തുണയ്ക്കുന്നവരെയും എനിക്ക് മനസിലാക്കാനാവും എന്നുമായിരുന്നു എലിസബത്ത് കുറിച്ചത്. അമൃതയ്ക്കും അഭിരാമിക്കുമുള്ള മറുപടിയെന്നോണമായിരുന്നു എലിസബത്തിന്റെ കമന്റ്.

തെളിവൊന്നുമില്ലാത എന്തിനാണ് അമൃതയേയും അഭിരാമിയേയും കുറ്റപ്പെടുത്തുന്നത് എന്ന മറ്റൊരു ചോദ്യത്തിനും എലിസബത്ത് മറുപടി പറഞ്ഞു. 'ഞങ്ങള്‍ നിങ്ങളെ പിന്തുണച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ കാര്യങ്ങള്‍ തെറ്റായ ദിശയിലേക്ക് കൊണ്ടുപോവുകയാണ്', എന്ന കമന്റിനാണ് മറുപടി നല്‍കിയത്. 'എന്റെ കൈയില്‍ തെളുവുണ്ട്. നിങ്ങള്‍ നിര്‍ബന്ധിച്ചാല്‍ ഞാന്‍ കേസ് കൊടുക്കാം. എനിക്കതിന് താത്പര്യമില്ല. എന്നാല്‍, എല്ലാകാര്യത്തിനും ഒരു പരിധിയുണ്ട്. കേസ് ഒഴിവാക്കാനാണ് ഞാന്‍ പരമാവധി ശ്രമിക്കുന്നത്. ഫേക്ക് ഐഡികളും അവരുടെ കൈയിലെ യൂട്യൂബ് ചാനലുകളും ഉപയോഗിച്ച് എന്നെ കേസ് കൊടുക്കാന്‍ നിര്‍ബന്ധിക്കുന്നു. എനിക്കെതിരെ അവര്‍ പറഞ്ഞ വീഡിയോകള്‍ എല്ലാം ഡൗണ്‍ലോഡ് ചെയ്തുവെച്ചിട്ടുണ്ട്', എന്നായിരുന്നു എലിസബത്തിന്റെ മറുപടി.