- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കുട്ടികളെയും കൊണ്ട് ഒരു സ്കൂൾ ബസ് കടന്നു പോയതും കാതടിപ്പിക്കുന്ന ശബ്ദം; ടയർ പൊട്ടിയെന്ന് കരുതി പരിശോധിച്ച ഡ്രൈവർക്ക് ഒടുവിൽ ഞെട്ടൽ; സ്ഥലത്ത് പോലീസ് അടക്കം പാഞ്ഞെത്തി; വൻ ദുരൂഹത
കോഴിക്കോട്: കോഴിക്കോട് നാദാപുരം പുറമേരിയിലെ അറാംവെള്ളിയിൽ റോഡിൽ സ്ഫോടനം. രാവിലെ ഒൻപത് മണിയോടെ സ്കൂൾ ബസ് കടന്നുപോയതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം. റോഡിൽനിന്ന് സ്ഫോടക വസ്തുവിന്റെ ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
അറാംവെള്ളിയിൽ വെച്ച് സ്കൂൾ ബസിന്റെ ടയർ കയറിയ ഉടൻ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറി നടക്കുകയായിരുന്നു. ശബ്ദം കേട്ട് ബസ് ഡ്രൈവർ പുറത്തിറങ്ങി പരിശോധിച്ചപ്പോഴാണ് റോഡിൽ സ്ഫോടനം നടന്നതായി മനസ്സിലായത്. ബസിലുണ്ടായിരുന്ന വിദ്യാർത്ഥികളെ സ്കൂളിൽ എത്തിച്ച ശേഷം ഡ്രൈവർ നാദാപുരം പോലീസിനെ വിവരം അറിയിച്ചു.
വിവരമറിഞ്ഞയുടൻ നാദാപുരം പോലീസ് സംഭവസ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. സ്ഫോടന സ്ഥലത്തുനിന്ന് സ്ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
സ്കൂൾ ബസ് കടന്നുപോയ ഉടൻ റോഡിലുണ്ടായ ഈ സ്ഫോടനം പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.




