- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പുതിയ വീട് കാണുന്നതിനിടെ കാല് വഴുതി 40 അടിയുള്ള കിണറ്റിലേക്ക് വീണ് രണ്ടര വയസുകാരി; രക്ഷിക്കാന്‍ ചാടി അമ്മ; കുട്ടിയെ രക്ഷിച്ചെങ്കിലും തിരികെ കയറാന്‍ സാധിച്ചില്ല; കിണറ്റില്‍ ഉറങ്ങി കുട്ടിയെയും അമ്മയെയും രക്ഷിച്ച് അച്ഛന്‍
കടുത്തുരുത്തി (കോട്ടയം): 40 അടി ആഴമുള്ള കിണറ്റില്‍ വീണ രണ്ടര വയസ്സുകാരിയെ അച്ഛന്റെ സമയോചിത ഇടപെടലാണ് വലിയ ദുരന്തത്തില്‍ നിന്നും രക്ഷിച്ചത്. മാഞ്ഞൂര്‍ തൂമ്പില്‍പറമ്പില്‍ സിറിളിന്റെ മകള്‍ രണ്ടര വയസുകാരി ലെനറ്റ് (2മ്മ) ചൊവ്വാഴ്ച വൈകീട്ട് 3.45-ഓടെ കടുത്തുരുത്തി ഇരവിമംഗലം പബ്ലിക് ലൈബ്രറിയ്ക്ക് സമീപം അപകടത്തില്‍പ്പെട്ടത്.
ഖത്തറില്‍ നഴ്സായ സിറിളും മകളും ഒരാഴ്ച മുന്‍പാണ് നാട്ടിലെത്തിയത്. ഭാര്യ ആന്‍മരിയയുടെ മാതാപിതാക്കളോടൊപ്പമാണ് താമസം. പുതിയ വീട് കാണാനെത്തിയപ്പോഴാണ് ദുരന്തം സംഭവിച്ചത്. തോമസുകുട്ടി വീട് കാണിച്ചുകൊടുക്കുന്നതിനിടെ മുറ്റത്തെ കിണറ്റിലേക്കു ലെനറ്റ് കാല്‍വഴുതി വീണു. സംഭവം കണ്ട് സിറിള്‍ മടിയില്ലാതെ കിണറ്റിലേക്കു ചാടി കുട്ടിയെ മുങ്ങി കൈയില്‍ എടുത്തു. അന്നേരം കിണറ്റില്‍ 20 അടിയിലേറെ വെള്ളം ഉണ്ടായിരുന്നു.
എന്നാല്‍ തിരികെ കയറാന്‍ ഇവര്‍ക്ക് സാധിച്ചില്ല. ഉടന്‍ തന്നെ കുട്ടിയുടെ അച്ഛന്‍ തോമസ് കുട്ടിയും സമീപത്ത് ജോലി ചെയ്തുകൊണ്ടിരുന്ന കൂത്താട്ടുകുളം സ്വദേശി വി.എം. മാത്യുവും കിണറ്റിലിറങ്ങി ഇവരെ ചേര്‍ത്ത് പിടിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ സിറിള്‍ ക്ഷീണം മൂലം കുഴഞ്ഞുവീണെങ്കിലും, തോമസുകുട്ടി കുട്ടിയെ കൈപ്പിടിയില്‍ ഉറപ്പിച്ച് സിറിളിനെ മോട്ടോര്‍ പൈപ്പില്‍ പിടിച്ചുനിര്‍ത്തി.
പിന്നീട് കടുത്തുരുത്തിയില്‍ നിന്ന് എത്തിയ അഗ്നിരക്ഷാസേന ഏണിയും വലയും ഉപയോഗിച്ച് സിറിളിനെയും ലെനറ്റിനെയും സുരക്ഷിതമായി മുകളില്‍ എത്തിച്ചു. ഇരുവരെയും മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിറിളിനും ലെനറ്റിനും അപകടമൊന്നും സംഭവിച്ചിട്ടില്ല. സംഭവസമയത്ത് ഇടപെട്ട തോമസുകുട്ടി സിനിമാ സഹസംവിധായകനുമാണ്.