- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കുഞ്ഞിനെ ദേഹത്തോട് ചേർത്തുവെച്ച് വരുന്നത് കണ്ടിരുന്നു, ചാടുമെന്ന് കരുതിയില്ല'; വാഹനത്തിന്റെ അടിയിൽപ്പെട്ടുവെന്ന് മനസ്സിലായി, ടയർ മുട്ടിയോ എന്നായിരുന്നു പേടി; അങ്ങനെ ചെയ്തത് ഭാഗ്യമായി; നാലു വയസുകാരനുമായി സ്വകാര്യ ബസിന് മുൻപിൽ ചാടി പിതാവിൻ്റെ ആത്മഹത്യാശ്രമം; ഡ്രൈവർ പറയുന്നതിങ്ങനെ
അടൂർ: നാലുവയസുകാരനായ മകനെയും കൊണ്ട് പിതാവ് ബസിന് മുന്നിലേക്ക് ചാടി ആത്മഹത്യാശ്രമം നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യയെ കാണാതായതിലുള്ള വിഭ്രാന്തിയിലാണ് സ്വകാര്യ ബസിന് മുന്നിലേക്ക് ചാടിയത്. എന്നാൽ ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം അപകടം ഒഴിവായി. അടൂരിൽ തിരക്കേറിയ റോഡിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
'അച്ഛനും കുഞ്ഞും വണ്ടിയുടെ താഴെപ്പെട്ടുവെന്ന് എനിക്കറിയാം. ടയർ മുട്ടിയോ എന്നായിരുന്നു എനിക്ക് പേടി. ഇടത് സൈഡിലൂടെ പുള്ളി കുഞ്ഞിനെ ദേഹത്തോട് ചേർത്തുവെച്ച് വരുന്നത് കണ്ടിരുന്നു. പക്ഷേ ചാടുമെന്ന് കരുതിയില്ല. പെട്ടെന്നങ്ങ് ചാടി. പെട്ടെന്ന് ബ്രേക്ക് ചെയ്യാൻ എനിക്ക് തോന്നിയത് രക്ഷയായി. വലത്തോട്ട് ബസ് മാറ്റിയില്ലായിരുന്നെങ്കിൽ നേരിട്ട് വന്ന് കേറിയേനെ,' എന്നായിരുന്നു ബസിന്റെ ഡ്രൈവർ പറഞ്ഞത്.
അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെയാണ് പിതാവ് കുഞ്ഞുമായി ബസിന് മുന്നിലേക്ക് ചാടിയത്. പെട്ടെന്ന് മുന്നിൽ കണ്ട കാഴ്ചയിൽ ബസ് ഡ്രൈവർ ഉടൻ ബ്രേക്ക് ചെയ്യുകയായിരുന്നു. ഇരുവർക്കും കാര്യമായ പരിക്കുകളൊന്നും സംഭവിച്ചില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഡ്രൈവറുടെ അസാമാന്യ മനസ്സാന്നിധ്യമാണ് രണ്ട് ജീവനുകൾ രക്ഷിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. കുട്ടി സുരക്ഷിതനാണ്, പിതാവ് ചികിത്സയിലാണ്. ഭാര്യയുമൊത്ത് അടൂര്‍ ആശുപത്രിയിലെത്തിയതാണെന്നും അവിടെ വെച്ച് ഭാര്യയെ കാണാതായതിനെതുടര്‍ന്ന് പരിഭ്രമിച്ച് ഓടിയതാണെന്നും ബസിന് മുന്നിലേക്ക് ചാടിയതാണെന്നമാണ് ഇയാള്‍ അവിടെയുണ്ടായിരുന്നവരോട് പറഞ്ഞത്.
സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. റോഡരികിലൂടെ പിതാവ് നാലു വയസുള്ള കുഞ്ഞുമായി ഓടിവരുന്നതാണ് ദൃശ്യത്തിലുള്ളത്. ഇതിനിടയിൽ റോഡിലൂടെ പോവുകയായിരുന്ന സ്വകാര്യ ബസിന് മുന്നിലേക്ക് പെട്ടെന്ന് എടുത്ത് ചാടുകയായിരുന്നു. ബസിന്റെ അടിയിലേക്ക് എടുത്തു ചാടിയെങ്കിലും, ഇത് ശ്രദ്ധയിൽപ്പെട്ട ബസ് ഡ്രൈവർ ഉടൻതന്നെ ബസ് നിർത്തി. തുടർന്ന്, ബസിനടിയിൽ നിന്ന് കുഞ്ഞുമായി പുറത്തേക്ക് വന്ന പിതാവ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. നാട്ടുകാരുടെ ഇടപെടലിനെ തുടർന്നാണ് ഇയാളെ ശാന്തനാക്കി നിർത്തിയത്.




