- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാഷാപഠനകേന്ദ്രത്തില്‍ നിന്ന് കുട്ടികളെ വിടാന്‍ താമസിച്ചു; സമരവുമായെത്തിയ എസ്എഫ്ഐക്കാര്‍ കത്തോലിക്ക വൈദികനെ മര്‍ദിച്ചു: സംഭവം തിരുവല്ലയില്‍
തിരുവല്ല: രാജ്യവ്യാപകമായി ഇടതു വിദ്യാര്‍ഥി സംഘടനകള്‍ ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിനിടെ ഭാഷാപഠന കേന്ദ്രത്തിന്റെ ചുമതലക്കാരനായ കത്തോലിക്ക് വൈദികനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്ന് പരാതി. തിരുവല്ല കച്ചേരിപ്പടി സെന്റ് ജോണ്‍സ് കോളജിന് സമീപം പ്രവര്‍ത്തിക്കുന്ന ജര്‍മന്‍ ഭാഷ പഠനകേന്ദ്രമായ കാര്‍ഡിയാട്ടിന്റെ ചുമതലക്കാരന്‍ ഫാ. ജേക്കബിനെയാണ് ഇന്ന് രാവിലെ 11 മണിയോടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തത്.
തിരുവല്ല മേരിഗിരി അരമനയുടെ കീഴിലുള്ളതാണ് ഭാഷാപഠന കേന്ദ്രം. ഇവിടെ മുടക്കമില്ലാതെ ക്ലാസ് നടക്കുന്നുവെന്ന വിവരം അറിഞ്ഞാണ് സമരക്കാരായ എസ്എഫ്ഐ പ്രവര്‍ത്തകര്‍ എത്തിയത്. ക്ലാസ് വിടണമെന്ന് ചുമതലയുള്ള ഫാ. ജേക്കബിനോട് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
ഉടന്‍ തന്നെ ഇന്റര്‍വെല്‍ ആകുമെന്നും അപ്പോള്‍ കുട്ടികളെ വിട്ടേക്കാമെന്നും അച്ചന്‍ അറിയിച്ചു. എന്നാല്‍, പ്രകോപിതരായ എസ്എഫ്ഐക്കാര്‍ ഇദ്ദേഹത്തിന്റെ ഷര്‍ട്ടിന്റെ കോളറില്‍ കുത്തിപ്പിടിച്ച് മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി.