- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്‌ലോഗര്‍ എത്തിയത് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ യാത്ര അയപ്പ് ചടങ്ങിന്; മകള്‍ വീഡിയോ എടുക്കുന്നത് അട്ടിമറിയാകുമോ? സെക്രട്ടറിയേറ്റിലെ വിഭാഗീയത രൂക്ഷം
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ അനുമതിയില്ലാതെയുള്ള വനിതാ വ്‌ലോഗറുടെ വിഡിയോ ചിത്രീകരണം വിവാദത്തിലാക്കിയത് ഭരണപക്ഷ സംഘടനയിലെ ചേരിപ്പോര്. സെക്രട്ടേറിയറ്റ് സ്‌പെഷല്‍ സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങാണ് വ്‌ലോഗര്‍ ചിത്രീകരിച്ചത്. ഈ യാത്ര അയപ്പിന് പിന്നില്‍ സിപിഎമ്മിന്റെ അനിഷ്ടമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. സെക്രട്ടറിയേറ്റിലെ സിപിഎം ജീവനക്കാരുടെ സംഘടനയുടെ ചേരിപ്പോരും വിഭാഗീയതയുമാണ് ഈ വിവാദങ്ങള്‍ക്ക് കാരണം. സെക്രട്ടേറിയറ്റിലെ ഇടതുസംഘടനയിലെ ചേരിപ്പോരിനെത്തുടര്‍ന്ന് പാര്‍ട്ടി ഫ്രാക്ഷന്‍ അംഗമായ സ്‌പെഷല്‍ സെക്രട്ടറിയെ സെക്രട്ടേറിയറ്റിനു പുറത്തേക്ക് സ്ഥലം മാറ്റിയത് വിവാദമായിരുന്നു. ഇദ്ദേഹത്തിന്റെ യാത്രയയപ്പ് ചിത്രീകരിക്കാനാണ് വ്‌ലോഗറെത്തിയത്. പാര്‍ട്ടി മാറ്റിയ നേതാവിന് […]
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ അനുമതിയില്ലാതെയുള്ള വനിതാ വ്‌ലോഗറുടെ വിഡിയോ ചിത്രീകരണം വിവാദത്തിലാക്കിയത് ഭരണപക്ഷ സംഘടനയിലെ ചേരിപ്പോര്. സെക്രട്ടേറിയറ്റ് സ്‌പെഷല്‍ സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങാണ് വ്‌ലോഗര്‍ ചിത്രീകരിച്ചത്. ഈ യാത്ര അയപ്പിന് പിന്നില്‍ സിപിഎമ്മിന്റെ അനിഷ്ടമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. സെക്രട്ടറിയേറ്റിലെ സിപിഎം ജീവനക്കാരുടെ സംഘടനയുടെ ചേരിപ്പോരും വിഭാഗീയതയുമാണ് ഈ വിവാദങ്ങള്‍ക്ക് കാരണം.
സെക്രട്ടേറിയറ്റിലെ ഇടതുസംഘടനയിലെ ചേരിപ്പോരിനെത്തുടര്‍ന്ന് പാര്‍ട്ടി ഫ്രാക്ഷന്‍ അംഗമായ സ്‌പെഷല്‍ സെക്രട്ടറിയെ സെക്രട്ടേറിയറ്റിനു പുറത്തേക്ക് സ്ഥലം മാറ്റിയത് വിവാദമായിരുന്നു. ഇദ്ദേഹത്തിന്റെ യാത്രയയപ്പ് ചിത്രീകരിക്കാനാണ് വ്‌ലോഗറെത്തിയത്. പാര്‍ട്ടി മാറ്റിയ നേതാവിന് വീരോചിത യാത്ര അയയ്പ്പ് നല്‍കാനും വൈറലാക്കാനുള്ള മറുപക്ഷത്തിന്റെ തന്ത്രം. യാത്ര അയപ്പ് ചടങ്ങുകള്‍ വീഡിയോയില്‍ പകര്‍ത്താറുണ്ട്. എന്നാല്‍ വ്‌ലോഗര്‍ എത്തിയത് കാര്യങ്ങള്‍ മാറ്റി മറിച്ചു. ഇതോടെ എതിര്‍ വിഭാഗം ഷൂട്ടിംഗ് വിവാദം പുറത്തെത്തിച്ചു. ഇതോടെ സെപ്ഷ്യല്‍ സെക്രട്ടറിയുടെ സ്ഥലം മാറ്റം പുതിയ വിവാദവുമായി.
അസോസിയേഷനിലെ ചേരിപ്പോര് അവസാനിപ്പിക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ താല്‍പര്യ പ്രകാരണമാണ്, ഒരു ചേരിയുടെ നേതാവിന്റെ അനുയായിയായ സ്‌പെഷല്‍ സെക്രട്ടറിയെ സ്ഥലം മാറ്റിയതെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ഓഫിസിലെ മുന്‍ അഡീഷനല്‍ സെക്രട്ടറിക്കെതിരെ തൊഴില്‍ പീഡനത്തിന് റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്ന് ചിലര്‍ സമ്മര്‍ദം ചെലുത്തി സ്ഥലം മാറ്റിയെന്നാണ് മറുവാദം. ഏറെ സമ്മര്‍ദ്ദം ചെലുത്തിയിട്ടും മുഖ്യമന്ത്രിയുടെ വിശ്വസ്തന് അനുകൂലമായി ഈ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കിയില്ല.
സെക്രട്ടറിയേറ്റില്‍ സിപിഎം സംഘടനയും മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ചിലരുമായി തര്‍ക്കം രൂക്ഷമാണ്. ഇതിന്റെ പ്രതിഫലനമാണ് ഈ സംഭവങ്ങളിലും കാണുന്നത്. അതുകൊണ്ട് തന്നെ വ്‌ലോഗര്‍ വിഷയത്തില്‍ നടപടി എടുക്കാന്‍ സാധ്യത ഏറെയാണ്. എന്നാല്‍ വീഡിയോ ചിത്രീകരണം സ്വാഭാവികം മാത്രമാണെന്ന മറുവാദവും ഉണ്ട്. സ്‌പെഷ്യല്‍ സെക്രട്ടറിയുടെ മകളാണ് വ്‌ളോഗറുടെ രൂപത്തില്‍ എത്തിയത്. അതില്‍ അസ്വാഭാവികതയേ ഇല്ലെന്ന വാദവും ശക്തം.
അക്രഡിറ്റേഷന്‍ ഉള്ള മാധ്യമപ്രവര്‍ത്തകര്‍ക്കുപോലും നിയന്ത്രണമുള്ളപ്പോഴാണ് വീഡിയോ ചിത്രീകരണം നടന്നത്. വീഡിയോ ചിത്രീകരണത്തിന് ആഭ്യന്തര വകുപ്പാണ് അനുമതി നല്‍കേണ്ടത്. എന്നാല്‍ കഴിഞ്ഞ ഒരുവര്‍ഷമായി ഇതരത്തില്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടുമില്ല. സെക്രട്ടേറിയറ്റിലെ ഇടതുസംഘടനാ ചേരിപ്പോരാണ് പുതിയ സംഭവത്തിനും പിന്നില്‍ എന്നും വ്യക്തം. സുരക്ഷ കണക്കിലെടുത്ത് സിനിമ ഷൂട്ടിങ് ഉള്‍പ്പെടെ ഒരുത്തരത്തിലുമുള്ള വീഡിയോ ചിത്രീകരണവും സെക്രട്ടേറിയറ്റിന് അകത്തും പുറത്തും അനുമതി നല്‍കാറില്ല. ഈ സാഹചര്യത്തിലാണ് പുതിയ വിവാദം.
ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു യാത്രയയപ്പ് യോഗവും വ്‌ലോഗ് ചിത്രീകരണവും. വ്‌ലോഗര്‍ നല്‍കിയ മൈക്ക് ഉപയോഗിച്ചാണ് പലരും സംസാരിച്ചത്. നിശ്ചിത ഫീസ് വാങ്ങി സെക്രട്ടേറിയറ്റില്‍ മുമ്പ് സിനിമാ ഷൂട്ടിങ് ഉള്‍പ്പെടെ അനുവദിച്ചിരുന്നെങ്കിലും സുരക്ഷ കണക്കിലെടുത്തും ഷൂട്ടിങ്ങിന് എത്തുന്നവരുടെ പെരുമാറ്റത്തെക്കുറിച്ച് പരാതി ഉയര്‍ന്നതിനാലും ഒരു വര്‍ഷമായി അനുമതി നിഷേധിച്ചിരുന്നു.