- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാമത്തെ പരാതിക്കാരിയെ റിനി ആന്‍ ജോര്‍ജ് അങ്ങോട്ട് ബന്ധപ്പെട്ടിരുന്നു; അത് നിഷേധിക്കാന്‍ റിനിക്ക് ആവില്ല; ഇതെല്ലാം വലിയ ഗൂഢാലോചനയുടെ തെളിവുകളാണ്; ഉഭയകക്ഷി സമ്മത ബന്ധത്തെ ബലാത്സംഗമാക്കിയ ഗൂഢാലോചനകള്‍ ഓരോന്നായി പുറത്ത് വരും; റിനിയുടെ മുഖത്ത് കള്ളത്തരം ഉണ്ടെന്ന് ഫെന്നി നൈനാന്‍
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാമത്തെ പരാതിക്കാരിയെ റിനി ആന്‍ ജോര്‍ജ് അങ്ങോട്ട് ബന്ധപ്പെട്ടിരുന്നു

തിരുവനന്തപുരം: നടിയും മോഡലമായി റിനി ആന്‍ ജോര്‍ജ്ജിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി യൂത്ത് കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തുമായ ഫെന്നി നൈനാന്‍. റിനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രകരണ പോസ്റ്റുമായി അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. താന്‍ ആരുടെ എങ്കിലും പേര് പറയുകയോ ആര്‍ക്കെങ്കിലും എതിരെ പരാതിപ്പെടുകയോ ചെയ്തിട്ടില്ല അതുകൊണ്ട് തന്നെ ഒരു വിധത്തിലുമുള്ള ആരോപണങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി പറയേണ്ട ബാധ്യത തനിക്കില്ലെന്നും പറഞ്ഞു കൊണ്ടാണ് റിനി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഈ പശ്ചാത്തലത്തിലാണ് റിനിക്കെതിരെ ഫെന്നി നൈനാന്‍ രംഗത്തുവന്നത്.
രാഹുല്‍ എംഎല്‍എയ്‌ക്കെതിരെ ഇപ്പോള്‍ വന്ന മൂന്നാമത്തെ പരാതിക്കാരിയെ റിനി ആന്‍ ജോര്‍ജ് 2025 ഓഗസ്റ്റില്‍ തന്നെ അങ്ങോട്ട് ബന്ധപ്പെട്ടിരുന്നു എന്ന് ആരോപിച്ചാണ് ഫെന്നി നൈനാന്‍ രംഗത്തെത്തിയത്. ഇക്കാര്യം മൂന്നാമത്തെ പരാതിക്കാരി എന്നോട് ചാറ്റില്‍ പറഞ്ഞിട്ടുണ്ടെന്നാണ് ഫെന്നി ഫേസ്ബുക്കില്‍ കുറിച്ചത്. 2026 ജനുവരിയില്‍ പരാതി കൊടുത്ത ആളെ 2025 ഓഗസ്റ്റില്‍ ബന്ധപ്പെട്ടിരുന്നു എന്നത് റിനിക്ക് നിഷേധിക്കാന്‍ ആവില്ലെന്നാണ് ഫെന്നി ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നത്.
ഇതെല്ലാം രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ഗൂഢാലോചനയുടെ തെളിവുകള്‍ ആണെന്നാണ് ഫെന്നി ചൂണ്ടിക്കാട്ടുന്നത്. ഉഭയകക്ഷി സമ്മതപ്രകാരം നടന്ന ബന്ധത്തെ ബലാത്സംഗമാക്കി മാറ്റിയതില്‍ നടന്ന ഗൂഢാലോചനകള്‍ ഓരോന്നായി പുറത്ത് വരും. റിനിയുടെ മുഖത്ത് കള്ളത്തരം ഉണ്ടെന്നും ഫെന്നി ഫേസ്ബുക്കില്‍ കുറിക്കുന്നു.
ഫെനി നൈന്നാന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
റിനി ആന്‍ ജോര്‍ജിന്റെ കഴിഞ്ഞ ദിവസത്തെ പോസ്റ്റ് വായിക്കുകയായിരുന്നു. റിനിക്കെതിരെ വെളിപ്പെടുത്തലുകള്‍ വന്ന പശ്ചാത്തലത്തിലാണ് റിനി ആ പോസ്റ്റ് ഇട്ടത്. എനിക്ക് ഒന്നും അറിയില്ല , ഞാന്‍ ആരുടെയും പേര് പറഞ്ഞിട്ടില്ല എന്നൊക്കെ പറഞ്ഞ് ഒരു പോസ്റ്റ്.
അതില്‍ വന്ന ഒരു കമന്റിന് റിനി മറുപടി പറഞ്ഞിരിക്കുകയാണ്, ഞാന്‍ ഒരു പരാതിക്കാരിയെയും അങ്ങോട്ട് ബന്ധപ്പെട്ടിട്ടില്ല എന്ന്. എന്നാല്‍ എനിക്കൊരു കാര്യം പറയാനുണ്ട്.
രാഹുല്‍ എംഎല്‍എയ്‌ക്കെതിരെ ഇപ്പോള്‍ വന്ന മൂന്നാമത്തെ പരാതിക്കാരിയെ റിനി ആന്‍ ജോര്‍ജ് 2025 ഓഗസ്റ്റില്‍ തന്നെ അങ്ങോട്ട് ബന്ധപ്പെട്ടിരുന്നു എന്ന് മൂന്നാമത്തെ പരാതിക്കാരി എന്നോട് ചാറ്റില്‍ പറഞ്ഞിട്ടുണ്ട്. 2026 ജനുവരിയില്‍ പരാതി കൊടുത്ത ആളെ 2025 ഓഗസ്റ്റില്‍ ബന്ധപ്പെട്ടിരുന്നു എന്നത് റിനിക്ക് നിഷേധിക്കാന്‍ ആവില്ല. നിഷേധിച്ചാല്‍ ബാക്കി പിന്നീട്.
ഇതിന്റെയെല്ലാം പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട് എന്നതിന്റെ തെളിവുകളാണ് ഇതെല്ലാം. ഉഭയകക്ഷി സമ്മതപ്രകാരം നടന്ന ബന്ധത്തെ ബലാത്സംഗമാക്കി മാറ്റിയതില്‍ നടന്ന ഗൂഢാലോചനകള്‍ ഓരോന്നായി പുറത്ത് വരും. റിനിയുടെ മുഖത്ത് കള്ളത്തരം ഉണ്ട്. റിനി ഈ കാണിച്ചതും കാണിച്ചുകൊണ്ടിരിക്കുന്നതും മുഖംമൂടിയാണ്. അത് അഭിനയമാണ്. എത്ര മറച്ച് വയ്ക്കാന്‍ ശ്രമിച്ചാലും അത് പുറത്ത് വരും. അല്ലെങ്കില്‍ പുറത്ത് കൊണ്ടുവരും. ഭൂമിയുടെ നിയമമാണ് അത്.


