- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
റിനി ആന്‍ ജോര്‍ജ്ജിന്റെ മുഖംമൂടി അഴിയുന്നു? 'എന്നെ നാളെ വിളിക്കൂ' എന്ന് നടി മൂന്നാം പരാതിക്കാരിക്ക് അയച്ച ആ രഹസ്യ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്ത്; പരാതിക്കാരിയുമായി ബന്ധമില്ലെന്ന വാദം പൊളിച്ച് ഫെന്നി നൈനാന്‍; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ റിനി വില്ലത്തിയോ? നിയമനടപടി സ്വീകരിക്കുമെന്ന് റിനി വെല്ലുവിളിച്ചതിനെ സ്വാഗതം ചെയ്യുന്നതായി ഫെന്നി
നടി മൂന്നാം പരാതിക്കാരിക്ക് അയച്ച ആ രഹസ്യ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്ത്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ പീഡനക്കേസിനെച്ചൊല്ലി നടി റിനി ആന്‍ ജോര്‍ജ്ജും രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാനും തമ്മിലുള്ള പോര് കടുക്കുന്നു. രാഹുലിന് എതിരെയുള്ള പീഡന പരാതികള്‍ക്ക് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണമാണ് ഫെന്നി നൈനാന്‍ ഉന്നയിക്കുന്നത്. നടി റിനി ആന്‍ ജോര്‍ജ്ജാണ് ഈ 'തിരക്കഥ'യ്ക്ക് പിന്നിലെ പ്രധാനിയെന്നാണ് ഫെന്നിയുടെ ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്നും തെളിവുണ്ടെങ്കില്‍ പുറത്തുവിടാനുമാണ് റിനിയുടെ മറുപടി. രാഹുലിനെതിരെ പരാതി നല്‍കിയ മൂന്നാമത്തെ യുവതിയെ തനിക്ക് അറിയില്ലെന്നും ഒരിക്കല്‍ പോലും ബന്ധപ്പെട്ടിട്ടില്ലെന്നുമാണ് റിനി ആന്‍ ജോര്‍ജ്ജ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്. എന്നാല്‍ റിനിയുടെ ഈ വാദം പൊളിക്കാന്‍ സ്‌ക്രീന്‍ഷോട്ടുകളുമായി ഫെന്നി നൈനാന്‍ രംഗത്തെത്തി.
ഫെന്നിയുടെ വാദം
2025 ഓഗസ്റ്റ് 21-ന് റിനി മൂന്നാം പരാതിക്കാരിയോട് 'Call me tomorrow' എന്ന് സന്ദേശമയച്ചിട്ടുണ്ട്. ഇതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് ഫെന്നി അവകാശപ്പെടുന്നു. 2026 ജനുവരിയില്‍ പരാതി നല്‍കിയ യുവതിയെ എന്തിന് റിനി മാസങ്ങള്‍ക്ക് മുന്‍പേ ബന്ധപ്പെട്ടു? ഇത് മുന്‍കൂട്ടി തയ്യാറാക്കിയ പ്ലാന്‍ ആണോ എന്നാണ് ഫെനിയുടെ ചോദ്യം.
ഫെന്നി നൈനാന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:
കഴിഞ്ഞ ദിവസം റിനി ആന്‍ ജോര്‍ജ്ജ് ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചു കൊണ്ട് പറഞ്ഞിരുന്നു രാഹുലിന് എതിരെ പരാതി കൊടുത്ത മൂന്നാമത്തെ ആളെ ഒരു രീതിയിലും , ഫോണിലൂടെയോ , സമൂഹമധ്യങ്ങളിലൂടെയോ അവര്‍ ബന്ധപ്പെട്ടിട്ടില്ല എന്ന്.
എന്നാല്‍ റിനി ആന്‍ ജോര്‍ജ്ജ് 2025 ആഗസ്റ്റ് 21 ആം തീയതി 'call me tomorrow' എന്ന് മൂന്നാമത്തെ പരാതിക്കാരിയോട് പറഞ്ഞതിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം എന്നോട് മൂന്നാമത്തെ പരാതിക്കാരി പറഞ്ഞതിന്റെ തെളിവ് ഇതിനോടൊപ്പം ചേര്‍ക്കുന്നു.
ഇനി അറിയേണ്ടത് റിനി എന്തിനാണ് അവരെ ബന്ധപ്പെട്ടിട്ടില്ല എന്ന കള്ളം പറയുന്നത് ? എനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് റിനി വെല്ലുവിളിച്ചതിനെ ഞാന്‍ സ്വാഗതം ചെയുന്നു. രാജ്യത്തെ കോടതികളില്‍ വിശ്വാസമുള്ള ഞാന്‍ അവിടെ എല്ലാ തെളിവുകളും ഹാജരാക്കിക്കൊള്ളാം .
'മുഖംമൂടി വലിച്ചുകീറും': പോര് മുറുകുന്നു
റിനി ആന്‍ ജോര്‍ജ്ജിന്റെ മുഖത്ത് കള്ളത്തരമുണ്ടെന്നും അവരുടെ അഭിനയം ഉടന്‍ അവസാനിക്കുമെന്നും ഫെന്നി നേരത്തെ വെല്ലുവിളിച്ചിരുന്നു. ഉഭയകക്ഷി സമ്മതപ്രകാരം നടന്ന കാര്യങ്ങളെ ബലാത്സംഗമാക്കി മാറ്റാന്‍ ചിലര്‍ ചേര്‍ന്ന് മെനഞ്ഞ കെണിയാണിതെന്ന് ഫെനി ആരോപിക്കുന്നു.
റിനിയുടെ പ്രതിരോധം: 'എല്ലാം കുപ്രചാരണം'
വ്യക്തിഹത്യ തുടരുകയാണെങ്കില്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നാണ് റിനിയുടെ നിലപാട്. തന്റെ പേരും ഫോട്ടോയും ദുരുപയോഗം ചെയ്ത് അപവാദം പ്രചരിപ്പിക്കുകയാണ്. പരാതിക്കാരിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും, ആരെങ്കിലും അവരുടെ സ്വകാര്യ സംഭാഷണങ്ങളില്‍ തന്റെ പേര് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതിന് താന്‍ ഉത്തരവാദിയല്ലെന്നും റിനി ഉറപ്പിച്ചു പറയുന്നു.
ഗൂഢാലോചനയോ രാഷ്ട്രീയ കെണിയോ?
രാഹുല്‍ മാങ്കൂട്ടത്തിലിനെ രാഷ്ട്രീയമായി തകര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന നീക്കമാണിതെന്ന് ഫെന്നി ആരോപിക്കുമ്പോള്‍, ഇരകള്‍ക്ക് നീതി ലഭിക്കണമെന്ന പക്ഷത്താണ് റിനി. ആരുടെ കയ്യിലാണ് യഥാര്‍ത്ഥ തെളിവുകള്‍ എന്നത് കോടതിക്ക് മുന്നിലെത്തുമ്പോള്‍ മാത്രമേ വ്യക്തമാകൂ.


