തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷൻ ബൈക്ക് പാർക്കിങ് ഏരിയയിൽ വൻ തീപിടിത്തം. നിരവധി ഇരുചക്രവാഹനങ്ങൾ കത്തി നശിച്ചു. തീ സമീപത്തെ മരങ്ങളിലേക്കും വ്യാപിച്ചതോടെ ആശങ്ക വർധിച്ചു. തീ നിയന്ത്രണവിധേയമാക്കാനുള്ള തീവ്ര ശ്രമങ്ങൾ തുടരുകയാണ്.

റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ ഗേറ്റിന് സമീപമുള്ള പാർക്കിങ് സ്ഥലത്താണ് തീപിടിത്തമുണ്ടായത്. 600-ൽ അധികം ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന സ്ഥലമാണിത്. ആദ്യം രണ്ട് ബൈക്കുകൾക്ക് തീപിടിച്ചുവെന്നും പിന്നീട് അത് മറ്റ് വാഹനങ്ങളിലേക്ക് അതിവേഗം പടരുകയായിരുന്നെന്നുമാണ് പ്രാഥമിക വിവരം.

വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ തീ അണയ്ക്കാൻ പരിശ്രമിച്ചുവരികയാണ്. നിലവിൽ തീ പൂർണമായും നിയന്ത്രണവിധേയമാക്കിയിട്ടില്ല. നഗരത്തിലെ പ്രധാന ഗതാഗത കേന്ദ്രങ്ങളിലൊന്നിൽ ഉണ്ടായ ഈ സംഭവം വലിയ നാശനഷ്ടങ്ങൾക്കും ഗതാഗത തടസ്സങ്ങൾക്കും കാരണമായിട്ടുണ്ട്.

200ലധികം ബൈക്കുകള്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്നതായാണ് ലഭ്യമാകുന്ന വിവരങ്ങള്‍. റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ ​ഗേറ്റിനടുത്തായാണ് തീപിടിച്ചത്. ആദ്യം രണ്ട് ബൈക്കുകൾക്ക് തീപിടിക്കുകയും പിന്നീട് അത് പടരുകയായിരുന്നെന്നുമാണ് വിവരങ്ങൾ. അ​ഗ്നിരക്ഷാ സേന സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.