- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവധിക്കാലം കഴിയുന്നതിന് പിന്നാലെ ഓണം സീസണ്; പ്രവാസികളെ പിഴിയാന്‍ ഒരുങ്ങി വിമാനക്കമ്പനികള്‍; ഈടാക്കുന്നത് അഞ്ചിരട്ടി വരെ ഉയര്‍ന്ന തുക
തിരുവനന്തപുരം: നാട്ടിലേക്കും തിരിച്ചുമുള്ള യാത്ര ഒരോ പ്രവാസിയെ സംബന്ധിച്ചും ഇപ്പോള്‍ ആഹ്ലാദത്തിനപ്പുറം ആശങ്കയുടേത് കൂടിയാണ്.സീസണനുസരിച്ച് ഏത്രയൊക്കെ തുക വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ ഇരട്ടിപ്പിക്കുമെ്ന്നതില് യാതൊരു ഊഹവുമില്ല. പ്രവാസലോകത്തെ അവധിക്കാലം തീരുന്നത് ലക്ഷ്യമാക്കി ഓഗസ്റ്റ് 15-ന് ശേഷം ടിക്കറ്റ് നിരക്കില്‍ മൂന്നു മുതല്‍ അഞ്ചിരിട്ടി വരെ വര്‍ധനയാണ് വരുത്തിയത്. സാധാരണ 12,000 മുതല്‍ 15,000 രൂപയ്ക്ക് ലഭ്യമാകുന്ന ടിക്കറ്റുകള്‍ക്ക് ഒറ്റയടിക്ക് 50,000 രൂപയ്ക്ക് മുകളിലായി. എല്ലാ വര്‍ഷത്തെയും പോലെ പ്രവാസികളെ പരമാവധി പിഴിയുകയാണ് വിമാനക്കമ്പനികള്‍.25-ന് ശേഷം കണ്ണൂരില്‍ നിന്ന് […]
തിരുവനന്തപുരം: നാട്ടിലേക്കും തിരിച്ചുമുള്ള യാത്ര ഒരോ പ്രവാസിയെ സംബന്ധിച്ചും ഇപ്പോള്‍ ആഹ്ലാദത്തിനപ്പുറം ആശങ്കയുടേത് കൂടിയാണ്.സീസണനുസരിച്ച് ഏത്രയൊക്കെ തുക വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ ഇരട്ടിപ്പിക്കുമെ്ന്നതില് യാതൊരു ഊഹവുമില്ല. പ്രവാസലോകത്തെ അവധിക്കാലം തീരുന്നത് ലക്ഷ്യമാക്കി ഓഗസ്റ്റ് 15-ന് ശേഷം ടിക്കറ്റ് നിരക്കില്‍ മൂന്നു മുതല്‍ അഞ്ചിരിട്ടി വരെ വര്‍ധനയാണ് വരുത്തിയത്. സാധാരണ 12,000 മുതല്‍ 15,000 രൂപയ്ക്ക് ലഭ്യമാകുന്ന ടിക്കറ്റുകള്‍ക്ക് ഒറ്റയടിക്ക് 50,000 രൂപയ്ക്ക് മുകളിലായി.
എല്ലാ വര്‍ഷത്തെയും പോലെ പ്രവാസികളെ പരമാവധി പിഴിയുകയാണ് വിമാനക്കമ്പനികള്‍.25-ന് ശേഷം കണ്ണൂരില്‍ നിന്ന് ദോഹയിലേക്ക് എയര്‍ഇന്ത്യ എക്സ്പ്രസിന് 35,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് നല്‍കേണ്ടത്.15,000 രൂപ വരെയാണ് സാധാരണ ടിക്കറ്റ് നിരക്ക്. ഇന്‍ഡിഗോയ്ക്ക് ദോഹയിലേക്ക് 32,000 രൂപയാണ് 25-ാം തീയതിയിലെ നിരക്ക്.എയര്‍ഇന്ത്യ എക്സ്പ്രസിന് ബഹ്റൈനിലേക്ക് ഓഗസ്റ്റ് 27-ന് 54,145 രൂപയാണ് നിരക്ക്. 15,000 മുതല്‍ 17,000 രൂപ വരെയാണ് ബഹ്റൈനിലേക്ക് സാധാരണ നല്‍കേണ്ടി വരാറുള്ളത്.
25,000 മുതല്‍ 28,000 രൂപ വരെ ടിക്കറ്റ് നിരക്ക് വരാറുള്ള ജിദ്ദയിലേക്ക് 28-ന്റെ ടിക്കറ്റിന് 48,000 രൂപ നല്‍കണം. റിയാദിലേക്ക് 25-നുള്ള ടിക്കറ്റ് നിരക്ക് 38,846 രൂപയാണ്. സാധാരണ 16,000 രൂപ വരെയാണ് റിയാദിലേക്കുള്ള ടിക്കറ്റിന് ഈടാക്കാറുള്ളത്.ഓണം സീസണാണ് വരാനിരിക്കുന്നത് എന്നതിനാല്‍ തന്നെ പെട്ടന്ന് തന്നെ ടിക്കറ്റ് നിരക്കില്‍ കുറവ് പ്രതീക്ഷിക്കേണ്ടതില്ല.പെട്ടെന്നുളള യാത്രയ്ക്ക് തൊട്ടടുള്ള ദിവസത്തെ ടിക്കറ്റ് ലഭിക്കണമെന്നും ആവശ്യപ്പെട്ടാല്‍ അഞ്ചിരട്ടി വരെയാണ് തുക അധികം നല്‍കേണ്ടിവരുന്നത്.
ആവശ്യം കൂടുന്നതിനനുസരിച്ച് ടിക്കറ്റിന്റെ വില കൂടുന്ന ഡൈനാമിക് പ്രൈസിങ് രീതിയാണ് നിലവില്‍ നടപ്പാക്കി വരുന്നത്.അതിനാല്‍ തന്നെ നേരത്തെ ടിക്കറ്റ ബുക്ക് ചെയ്യുക എന്നത് മാത്രമാണ് പരിഹാരമായി നിര്‍ദ്ദേശിക്കുന്നത്.പക്ഷെ മാസങ്ങള്‍ക്ക് മുന്‍പ് ബുക്ക് ചെയ്താലും ഇരട്ടിയിലേറെ തുക നല്‍കേണ്ടിവരുന്നതായി യാത്രക്കാര്‍ പറയുന്നു.കണ്ണൂരില്‍ സര്‍വീസുകളുടെ എണ്ണം കുറവായതും നിരക്ക് ഉയര്‍ന്നുനില്‍ക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.
അബുദാബി, ദോഹ സെക്ടറുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റിടങ്ങളിലേക്ക് എയര്‍ഇന്ത്യ എക്സ്പ്രസിന് മാത്രമാണ് കണ്ണൂരില്‍ നിന്നും
സര്‍വീസുള്ളത്.ഇതില്‍ ബഹ്റൈന്‍, ജിദ്ദ, കുവൈത്ത്, റിയാദ്, ദമാം, റാസല്‍ഖൈമ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ് സര്‍വീസ്.പ്രവാസിയാത്രക്കാരോടുള്ള വിമാനക്കമ്പനികളുടെ ചൂഷണത്തെക്കുറിച്ച് പലതവണ സംസ്ഥാന സര്‍ക്കാരും ഇവിടത്തെ എം.പിമാരും കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്. എന്നാല്‍, ടിക്കറ്റ്നിരക്ക് നിശ്ചയിക്കാനുള്ള കമ്പനികളുടെ അധികാരത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നാണ് പതിവ് മറുപടി.