- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പാക്കികൾക്ക് വേണ്ടി പ്രവർത്തിച്ച സ്പൈ ഗേൾ; മൊബൈലിലും ലാപ്ടോപ്പിലും നിർണായക വിവരങ്ങൾ; 12 ടിബി ഡിജിറ്റൽ തെളിവുകൾ ലഭിച്ചു; ഇവ ആഴത്തിൽ അന്വേഷിക്കുമെന്ന് അധികൃതർ; ജ്യോതിക്ക് ഐഎസ്ഐ വിഐപി പരിഗണന നൽകിയെന്നും കണ്ടെത്തൽ; ആ ചാരപണിയുടെ ഫോറൻസിക് റിപ്പോർട്ട് പുറത്ത് വരുമ്പോൾ!
ഡൽഹി: പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ കേസുമായി ബന്ധപ്പെട്ട് പ്രമുഖ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പിടിയിലായത് വലിയ വർത്തയായിരുന്നു. പിന്നാലെ നടന്ന അന്വേഷണത്തിൽ വലിയ ഞെട്ടൽ ആയിരിന്നു. പാക്ക് ചാരന്മാരുമായി തനിക്ക് ബന്ധമുണ്ടെന്ന് അവർ തുറന്ന് സമ്മതിക്കുകയും ചെയ്തു. ഇപ്പോഴിതാ, ജ്യോതി മൽഹോത്രയെക്കുറിച്ച് പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ് . ജ്യോതിയുടെ മൊബൈൽ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയുടെ ഞെട്ടിപ്പിക്കുന്ന ഫോറൻസിക് റിപ്പോർട്ട് ആണ് പുറത്തുവന്നിരിക്കുന്നത്.
റിപ്പോർട്ടിൽ പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയതിലുള്ള ജ്യോതിയുടെ ബന്ധം കണ്ടെത്തിയിട്ടുണ്ട്. ജ്യോതിയുടെ മൊബൈൽ ഫോണിന്റെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും അന്തിമ റിപ്പോർട്ട് ഹിസാർ പോലീസിന് ലഭിച്ചു. ജ്യോതിയുടെ മൊബൈലിൽ നിന്നും ലാപ്‌ടോപ്പിൽ നിന്നും 12 ടിബി ഡിജിറ്റൽ ഫോറൻസിക് ഡാറ്റ ഹിസാർ പോലീസ് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.
ആദ്യം ഡിജിറ്റൽ തെളിവുകൾ ആഴത്തിൽ അന്വേഷിക്കും. ജ്യോതിയുടെ അക്കൗണ്ടുകളിൽ സംശയാസ്പദമായ പണമിടപാട് കണ്ടെത്തിയതായി പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ജ്യോതിക്ക് നാല് പാക് ഇൻ്റലിജൻസ് ഓഫിസർമാരായി ബന്ധമുണ്ടായിരുന്നു. അവരുടെ ഐഡന്റിറ്റികളെക്കുറിച്ച് ജ്യോതിക്ക് അറിയാമായിരുന്നു.
അതേ സമയം ഡിജിറ്റൽ ഡാറ്റയിൽ ഗ്രൂപ്പ് ചാറ്റുകളുടെ തെളിവുകളില്ല, മറിച്ച് വ്യക്തിഗത സംഭാഷണങ്ങൾ മാത്രമേയുള്ളൂ. പാകിസ്ഥാൻ സന്ദർശനത്തിന് ശേഷം ഐഎസ്‌ഐയുടെയും പാകിസ്ഥാൻ ആഭ്യന്തര മന്ത്രാലയത്തിന്റെയും അംഗീകാരത്തോടെ ജ്യോതിക്ക് പ്രത്യേക വിസയും സംരക്ഷണവും ലഭിച്ചു. ജ്യോതിയുടെ പാകിസ്ഥാൻ യാത്രയുടെ വീഡിയോകൾ പുറത്തുവന്നതിനുശേഷം അവരുടെ ഫോളോവേഴ്‌സിലും വ്യൂകളിലും പെട്ടെന്ന് വർധനവ് ഉണ്ടായി.
പോലീസ് പറയുന്നതനുസരിച്ച് ജ്യോതിക്ക് സൗകര്യങ്ങൾ തുടർന്നും ലഭിക്കുന്നതിനായി ഐഎസ്‌ഐയുടെ പദ്ധതിയെ അറിഞ്ഞുകൊണ്ട് പിന്തുണച്ചു. സമൂഹ മാധ്യമങ്ങളിൽ സ്വാധീനിക്കുന്നവരെ ആകർഷിക്കാൻ ഐഎസ്‌ഐയുടെ ഒരു സാധാരണ രീതിയായ വിഐപി പരിഗണനയാണ് ജ്യോതിക്ക് ലഭിച്ചത്.
ജ്യോതിയുടെ പേരിൽ ഹിസാർ പോലീസിന് ലഭിച്ച ഡിജിറ്റൽ തെളിവുകൾ വളരെ ശക്തമാണ്, അവർക്കെതിരെ നിരവധി വകുപ്പുകൾ പ്രകാരം കേസ് ഫയൽ ചെയ്യാൻ കഴിയും. വ്യക്തിപരമായ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി അവർ ഇതിനകം തന്നെ പാക് അധികൃതരുടെ നിർദ്ദേശപ്രകാരം പ്രവർത്തിച്ചിരുന്നു. പാകിസ്ഥാൻ സന്ദർശനം മുതൽ ഇന്ത്യൻ ഏജൻസികൾ ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. ജ്യോതിക്ക് ലഭിച്ച പണത്തിന്റെ ഉറവിടത്തെക്കുറിച്ചും ഹിസാർ പോലീസ് അന്വേഷണം നടത്തി വരുന്നുണ്ട്.
അതേസമയം, സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയും ഇപ്പോൾ ചർച്ചാവിഷയം ആയിരിക്കുകയാണ്. സ്പൈ ഗേൾ ജ്യോതി മൽഹോത്ര ലാഹോറിലെ അനാർക്കലി ബസാറിൽ തോക്ക് ധാരികൾക്കൊപ്പം നടക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ജ്യോതി പാക്കിസ്ഥാനിലെത്തി വീഡിയോ ഷൂട്ട് ചെയ്ത അതേസമയം അവിടെയുണ്ടായിരുന്ന സ്കോട്ടിഷ് യൂട്യൂബറായ കാലം മിൽ പകർത്തിയ വിഡിയോയിലാണ് എ.കെ-47 റൈഫിളുകളുമായി ആറുപേർ ജ്യോതിക്ക് ചുറ്റുമുള്ളതായി കാണിക്കുന്നത്. എന്തിനാണ് അവർക്ക് ഇത്തരമൊരു സുരക്ഷയുടെ ആവശ്യമെന്നും വിഡിയോയിലൂടെ 'മിൽ' ചോദിക്കുന്നുണ്ട്.
കാലം അബ്രോഡ് എന്ന പേരിൽ യൂട്യൂബ് ചാനലുള്ള കാലം മിൽ, ഇക്കഴിഞ്ഞ മാർച്ചിലാണ് പാക്കിസ്ഥാനിൽ എത്തിയത്. ചന്തയിലൂടെ നടക്കുന്നതിനിടെ പകർത്തിയ വിഡിയോയിൽ അവിചാരിതമായാണ് ജ്യോതി മൽഹോത്ര പെടുന്നത്. ‘നോ ഫിയർ’ എന്നെഴുതിയ ജാക്കറ്റ് ധരിച്ച ആറുപേരാണ് ജ്യോതിക്ക് സുരക്ഷയൊരുക്കിയിരുന്നത്. ഇരുവരും തമ്മിലുള്ള സംഭാഷണവും വിഡിയോയിൽ പതിഞ്ഞിട്ടുണ്ട്. ആദ്യമായാണോ പാകിസ്താൻ സന്ദർശിക്കുന്നതെന്നും എപ്പോഴെങ്കിലും ഇന്ത്യ സന്ദർശിച്ചിട്ടുണ്ടോ എന്നും ജ്യോതി മില്ലിനോട് ചോദിക്കുന്നുണ്ട്. പാകിസ്താന്‍റെ ആതിഥേയത്വം മനോഹരമാണെന്നും ജ്യോതി വ്യക്തമാക്കുന്നു.
ജ്യോതി നടന്ന് അകന്നതിനു പിന്നാലെയാണ് എന്തിന് അവർക്ക് പ്രത്യേക സുരക്ഷ നൽന്നുവെന്ന ചോദ്യം മിൽ ഉയർത്തുന്നത്. തോക്ക് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും യൂട്യൂബർ പറയുന്നു. സഞ്ചാരികളെന്ന് തോന്നിപ്പിക്കുന്ന മറ്റുചിലരും ജ്യോതിക്കൊപ്പമുണ്ട്.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജ്യോതിക്ക് പാകിസ്താനിൽ ലഭിച്ചിരുന്ന സ്വീകരണം വീണ്ടും ചർച്ചയാകുകയാണ്. നയതന്ത്ര ഉദ്യോഗസ്ഥരും പാക് ഇന്റലിജൻസ് ഓഫീസർമാരുമായും ജ്യോതിക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ഡൽഹി പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ പാകിസ്താൻ ഇന്‍റലിജൻസിന് ചോർത്തി നൽകിയെന്നാണ് പോലീസ് പറയുന്നത്. ഇതിന്‍റെ വിശദവിവരങ്ങൾ ഇപ്പോൾ അന്വേഷിച്ച് വരികയാണ്.