ടെല്‍ അവീവ്: ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി മോചിപ്പിക്കപ്പെട്ട ഇസ്രയേലുകാരായ ബന്ദികളും തങ്ങളുടെ തടവറയിലെ ഞെട്ടിക്കുന്ന ജീവിത സാഹചര്യങ്ങള്‍ വെളിപ്പെടുത്തി. പതിനഞ്ച് മാസവും ഗാസയിലെ ടണലുകളില്‍ മാറി മാറി പാര്‍പ്പിച്ച ഇവര്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ മനുഷ്യ മനസാക്ഷിയെ തന്നെ ഞെട്ടിപ്പിക്കുന്നതാണ്. ജീവിതത്തില്‍ ഒരിക്കലും അവിടെ നിന്്ന രക്ഷപ്പെടാന്‍ കഴിയില്ല എന്ന് തന്നെയാണ് ഇവര്‍ വിശ്വസിച്ചിരുന്നത്.

എമിലി ഡമാരി, റോമി ഗോനെന്‍, ഡോറോണ്‍ സ്റ്റീന്‍ബെക്കര്‍ എന്നീ വനിതാ ബന്ദികളാണ് തങ്ങളുടെ ദുരിത ജീവിതം ഇപ്പോള്‍ പുറത്ത് വിടുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് ബന്ദികളെ കൈമാറാനുള്ള ഉടമ്പടിയുടെ ഭാഗമായി ഹമാസ് ഭീകരര്‍ ഇവരെ റെഡ്ക്രോസിന് കൈമാറിയത്. ഗാസയിലേക്ക് തങ്ങളെ കൊണ്ടു വരുമ്പോള്‍ അവിടെ ഉണ്ടായിരുന്ന ആള്‍ക്കൂട്ടം അങ്ങേയറ്റം അക്രമാസക്തരായിരുന്നു എന്നും ഇവര്‍ കൊല്ലുമോ എന്ന പോലും ഭയപ്പെട്ടിരുന്നതായി ഇവര്‍ പറയുന്നു.

എ.കെ. 47 തോക്കുകളും ഹമാസിന്റെ കൊടിയും പിടിച്ച് നിരവധി പേരാണ് അവിടെ തടിച്ചു കൂടിയത്. ഹമാസ് പ്രവര്‍ത്തകര്‍ പലരും മുഖംമൂടി ധരിച്ചായിരുന്നു അവിടെ എത്തിയത്. ഇപ്പോള്‍ ഒരുമിച്് മോചിപ്പിച്ച മൂന്ന് ബന്ദികളേയും മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലാണ് ഇവര്‍ ബന്ദികളാക്കി പാര്‍പ്പിച്ചിരുന്നത്. ഇവരില്‍ പലരും പകല്‍ വെളിച്ചം കണ്ടത് അപൂര്‍വ്വമായിട്ടാണ്. കാരണം ഇവര്‍ ഭൂരിഭാഗം സമയവും കഴിഞ്ഞിരുന്നത് ഭൂഗര്‍ഭ തുരങ്കങ്ങളിലാണ്. ചില അവസരങ്ങളില്‍ ഒരുമിച്ച് കൂടാന്‍ അവസരം ലഭിക്കുമായിരുന്നു.

എമിലി ഡമാരിക്ക് തട്ടിക്കൊണ്ട് പോകുന്നതിനിടെ പരിക്കേറ്റിരുന്നു. പാരാമെഡിക്കല്‍ ജീവനക്കാരിയായിരുന്ന റോമി ഈ അവസരങ്ങളില്‍

അവരുടെ മുറിവുകള്‍ വെച്ചുകെട്ടാനും മറ്റും സഹായിക്കുമായിരുന്നു. കൈയ്യില്‍ വെടിയേറ്റ എമിലിയുടെ രണ്ട് വിരലുകള്‍ നഷ്ടപ്പെട്ടിരുന്നു. കാലിനും ഇവര്‍ക്ക് പരിക്കേറ്റിരുന്നു. ബന്ദികള്‍ക്ക് രോഗവും മറ്റും ഉണ്ടാകുമ്പോള്‍ മതിയായ വൈദ്യസഹായം പോലും ഭീകരര്‍ നല്‍കിയിരുന്നില്ല. കൂടാതെ അനസ്തീഷ്യ നല്‍കാതെ ഒരു ബന്ദിയെ അവര്‍ കൊണ്ട് വന്ന ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയതായും ബന്ദികള്‍ വെളിപ്പെടുത്തി.

വല്ലപ്പോഴും മാത്രം ഭീകരര്‍ തങ്ങളെ ടി.വി കാണാനും റേഡിയോ കേള്‍ക്കാനും അനുവദിച്ചിരുന്നു എന്നും അങ്ങനെയാണ് ബന്ദികളെ മോചിപ്പിക്കുന്നതിന് വേണ്ടി ഇസ്രയേലില്‍ നടക്കുന്ന പോരാട്ടങ്ങള്‍ മനസിലാക്കിയതെന്നും അവര്‍ പറയുന്നു. തങ്ങളെ മോചിപ്പിക്കുന്നതായി തീവ്രവാദികള്‍ അറിയിച്ചത് ഞായറാഴ്ച രാവിലെ മാത്രമായിരുന്നു എന്നാണ് ഇവര്‍ വെളിപ്പെടുത്തുന്നത്. മോചിപ്പിക്കപ്പെട്ട നിമിഷത്തിലും ഇവരുടെ മുഖത്ത് ഭീതിയുള്ളതായിട്ടാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്.Freed Israeli hostages describe their year in Hell