- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഒരുപാട് കാര്യങ്ങൾ ഉണ്ട് പറയാൻ..; ആ കാഴ്ച കണ്ട് ഞാൻ ഞെട്ടിപ്പോയി..! ഫ്രഞ്ച് മണ്ണിൽ വളർന്നുവന്ന് ഭാരത സംസ്കാരം മുറുകെപ്പിടിച്ച യുവതി; ഇന്ത്യക്കാരോട് പറയുന്നത് ഒരൊറ്റ കാര്യം മാത്രം
ഇന്ത്യയിൽ താമസിക്കുന്ന ഫ്രഞ്ച് യുവതിയായ ജൂലിയ ചൈഗ്നോ (Julia Chaigneau), സ്വന്തം രാജ്യത്തെക്കുറിച്ച് ഇന്ത്യക്കാർക്കിടയിൽ നിലനിൽക്കുന്ന നിഷേധാത്മക ചിന്താഗതിയെയും പ്രചാരണങ്ങളെയും വിമർശിച്ചു. സ്വന്തം രാജ്യത്തെ വെറുക്കുന്നത് യാതൊരു മാറ്റത്തിനും സഹായിക്കില്ലെന്നും, നിഷേധാത്മകതക്ക് പകരം സൃഷ്ടിപരമായ മാറ്റത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവർ ഇന്ത്യക്കാരോട് ആഹ്വാനം ചെയ്തു. ജൂലിയ തന്റെ എക്സ് (X) സോഷ്യൽ മീഡിയ ഹാൻഡിലിൽ പങ്കുവെച്ച ഈ കുറിപ്പ് ഇപ്പോൾ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
രണ്ട് വർഷത്തോളമായി ഇന്ത്യയിൽ ജീവിക്കുന്ന ജൂലിയ, താൻ ഇന്ത്യയുടെ നല്ല വശങ്ങളെക്കുറിച്ച് ബോധപൂർവം സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടാറുണ്ടെന്ന് പറയുന്നു. ഈ പോസ്റ്റുകൾക്ക് തനിക്ക് വലിയ സ്നേഹം ലഭിക്കാറുണ്ടെങ്കിലും, ഇന്ത്യയെ അപമാനിക്കുന്നതും നിഷേധപരവുമായ നിരവധി കമന്റുകളും കാര്യങ്ങളും താൻ കാണുന്നുണ്ട്.
ഇന്ത്യയ്‌ക്കെതിരായ ഈ നിഷേധാത്മകത കൂടുതലും വരുന്നത് ഇന്ത്യക്കാരിൽ നിന്നു തന്നെയാണെന്നതാണ് തന്നെ അത്ഭുതപ്പെടുത്തിയതെന്ന് ജൂലിയ കുറിച്ചു. ഇതിന് പിന്നിൽ, 'ഇവിടെ ഒന്നും മാറാൻ പോകുന്നില്ല' എന്ന ശക്തമായ ഒരു മനോഭാവമാണുള്ളത്. നികുതിയും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും വിദ്യാഭ്യാസം, പൗരബോധം എന്നിവയിലെ പോരായ്മകളും കണക്കിലെടുക്കുമ്പോൾ ഈ നിരാശയുടെ കാരണം മനസ്സിലാക്കാമെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ, സ്വന്തം രാജ്യത്തെ വെറുക്കുന്നത് ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കില്ല. യഥാർത്ഥത്തിൽ വേണ്ടത് സൃഷ്ടിപരമായ പ്രവർത്തനമാണ്.
ഫ്രാൻസിലെ തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ചും ജൂലിയ പോസ്റ്റിൽ പറയുന്നുണ്ട്. ഫ്രഞ്ചുകാർക്ക് എപ്പോഴും പരാതിപ്പെടാൻ പല കാര്യങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും, അവർ രാജ്യം വിട്ട് വിദേശത്ത് പോകുമ്പോൾ, തങ്ങളുടെ രാജ്യത്തെയും സംസ്കാരത്തെയും പതാകയെയും സംരക്ഷിക്കാൻ അവർക്ക് അഭിമാനബോധമുണ്ടാകും. കാര്യങ്ങൾ തെറ്റുമ്പോൾ ഫ്രഞ്ച് ജനത പ്രതിഷേധിക്കുകയും ഉത്തരവാദിത്തം ആവശ്യപ്പെടുകയും ചെയ്യും. ഈ അഭിമാനബോധമാണ് ഇന്ത്യക്കാർക്ക് ആവശ്യമായിട്ടുള്ളതെന്നും ജൂലിയ സൂചിപ്പിച്ചു.
ഇന്ത്യയെ താൻ സ്വന്തം വീടായാണ് കാണുന്നതെന്നും, ഇന്ത്യയെക്കുറിച്ച് തനിക്ക് അവിശ്വസനീയമായ കാര്യങ്ങളാണ് പറയാനുള്ളതെന്നും പറഞ്ഞുകൊണ്ടാണ് അവർ കുറിപ്പ് അവസാനിപ്പിക്കുന്നത്. ജൂലിയയുടെ ഈ ആശയത്തോട് പൂർണ്ണമായും യോജിക്കുന്നതായി നിരവധി ഇന്ത്യക്കാർ കമന്റുകളിലൂടെ പ്രതികരിച്ചു.




