തിരുവനന്തപുരം: ഭാര്യ ബിന്ദു മേനോന്‍ ഉന്നയിച്ച ആരോപണങ്ങളെ ചൊല്ലി വിവാദത്തിലായ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ സംരക്ഷിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിനെ പരിഹസിച്ചും വിമര്‍ശിച്ചും ദേശാഭിമാനിയുടെ മുന്‍ അസോസിയേറ്റ് അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്‍. പത്തനാപുരത്തെ വോട്ടര്‍മാരെ പരിഹസിച്ചും മുഖ്യമന്ത്രി പിണറായി വിജയന്റെ 'ഭയത്തെ' ചോദ്യം ചെയ്തുമാണ് ശക്തിധരന്റെ പുതിയ കുറിപ്പ്. എല്ലാ സ്ത്രീകള്‍ക്കും പ്രണയം നല്‍കുന്ന 'മന്ത്രിപുംഗവന്റെ' കരണക്കുറ്റി നോക്കി പെടപെടപ്പിക്കാന്‍ കീഴൂട്ട് രാമന്‍പിള്ളയുടെ ആനക്കാര്‍ക്ക് കഴിയാതെ പോയതാണ് കേരളത്തിന്റെ ദുര്യോഗമെന്ന് അദ്ദേഹം പരിഹസിക്കുന്നു.

മുഖ്യമന്ത്രി എന്തിനാണ് ഗണേഷിനെ ഭയക്കുന്നത്?

ധാര്‍മ്മികതയുടെ ഒരംശം പോലും ബാക്കിയില്ലാത്ത ഇത്തരം 'പാഷാണം കീഴൂട്ട് മാടമ്പികളെ' എന്തിനാണ് മുഖ്യമന്ത്രി ഭയക്കുന്നതെന്നാണ് ശക്തിധരന്റെ ചോദ്യം. ഒരു പുരുഷായുസ് മുഴുവന്‍ ദുഷ്ടതയില്‍ ആനന്ദനൃത്തമാടിയ കീഴൂട്ട് കുടുംബത്തിലെ അവസാനത്തെ ആണ്‍തരി സമൂഹത്തിന് നല്‍കിയ ക്ഷതം അത്രമേല്‍ വലുതാണ്. കെ.എസ്.ഇ.ബിയിലെയും കെ.എസ്.ആര്‍.ടി.സിയിലെയും പാവങ്ങളോട് ഗണേഷ് കാട്ടിയ ക്രൂരതകള്‍ക്ക് ലഭിക്കുന്ന 'കാവ്യനീതി' മാത്രമാണ് ഇപ്പോഴത്തെ അടികൊള്ളലെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

മന്ത്രിമന്ദിരത്തിലെ 'കയ്യൂക്ക്' കാണുന്ന മകളുടെ സങ്കടം!

മന്ത്രിമന്ദിരത്തില്‍ ഇടിച്ച് കയറിവരുന്ന വഴിപോക്കര്‍ മുഖം അടിച്ചു ചപ്പിയിട്ടും മുഖ്യമന്ത്രിക്ക് ലജ്ജ തോന്നുന്നില്ലേ എന്നാണ് കുറിപ്പിലെ പ്രധാന ചോദ്യം. ഈ അക്രമങ്ങള്‍ക്കും അവിഹിത ബന്ധങ്ങള്‍ക്കും സാക്ഷിയാകേണ്ടി വരുന്ന സ്വന്തം മകളുടെ (വീണ വിജയന്‍) ധര്‍മ്മസങ്കടം പിണറായി കാണുന്നില്ലേ? ഒരു കരുത്തുള്ള വീട്ടമ്മയുടെ ഇടിയുടെ ആക്കം എത്രയാണെന്ന് മന്ത്രിമന്ദിരത്തില്‍ ഗണേഷ് പഠിക്കുകയാണെന്നും ശക്തിധരന്‍ ആഞ്ഞടിക്കുന്നു.

പത്തനാപുരത്തെ 'അല്‍പ്പന്മാര്‍ക്ക്' അഭിനന്ദനം!

തങ്ങളെ ഭരിക്കാന്‍ ഒരു സ്ത്രീലമ്പടനെ തന്നെ വേണമെന്ന് ചിന്തിക്കുന്ന പത്തനാപുരത്തെ വോട്ടര്‍മാരെ ശക്തിധരന്‍ രൂക്ഷമായി പരിഹസിക്കുന്നു. 5000 പ്രണയമെന്നത് 10,000 ആയി ഉയര്‍ത്താന്‍ മന്ത്രിക്ക് ശരീരപുഷ്ടി നല്‍കാന്‍ പത്തനാപുരത്തുകാര്‍ക്ക് കഴിയട്ടെ എന്നാണ് അദ്ദേഹത്തിന്റെ ശാപം കലര്‍ന്ന പരിഹാസം. ഇടതുപക്ഷം ഒന്നാകെ പാതാളത്തിലേക്ക് പോകുമ്പോഴും പിണറായിക്ക് ഈ മാടമ്പി നല്‍കുന്നത് പുല്ലുവില മാത്രമാണെന്നും ശക്തിധരന്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.

ജി.ശക്തിധരന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

പത്തനാപുരത്തുകാര്‍ ഭാഗ്യവാന്മാര്‍!

എല്ലാ സ്ത്രീകളോടും ''പ്രണയം'' തോന്നുന്ന മന്ത്രിപുംഗവന്റെ കരണക്കുറ്റി നോക്കി രണ്ട് പെടപെടപ്പിക്കാന്‍ കീഴൂട്ട് രാമന്‍പിള്ളയുടെ ആനക്കാര്‍ക്കൊന്നും പോക്കില്ലാതെ പോയതാണ് കേരളത്തിന്റെ ദുര്യോഗം. ആ പോക്കിരിയെ പേറാന്‍ ചെങ്കൊടിയേന്തിയ ഒരു പാര്‍ട്ടിയെ ാണുമ്പോള്‍ ഒരു മന്ത്രിയല്ല കേരളത്തിലെ ഇടതുപക്ഷം ഒന്നാകെ പാതാളത്തിലേക്ക് പോകുകയാണ്! സഹിക്കാന്‍ കഴിയുന്നില്ല സഖാക്കളെ ഈ അധ:പതനം!.മുഖ്യമന്ത്രി അങ്ങ് എന്തിനാണ് ഇതുപോലുള്ള പാഷാണം കീഴൂട്ട് മാടമ്പികളെ ഭയക്കുന്നത്. ധാര്‍മ്മികതയില്‍ ഇടതുപക്ഷത്തിന് എന്തെങ്കിലും മിച്ചം ഉണ്ടായിരുണെങ്കില്‍ അതും കൂടി ഇന്ന് ഒലിച്ചുപോയി.

ഇവനൊക്കെ തെരുവില്‍ കിടന്ന് തല്ലുകൊള്ളുന്നതിന് പകരം മന്ത്രിമന്ദിരത്തില്‍ ഇടിച്ചു കയറി വരുന്ന വഴിപോക്കര്‍ മുഖം ഇടിച്ചു ചപ്പിയും ചങ്ക് കലക്കിയും രോഷം തീര്‍ക്കുന്നത് കാണുമ്പോള്‍ അങ്ങേക്ക് ലജ്ജ തോന്നുന്നില്ലേ മുഖ്യമന്ത്രി?. ഇതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന സ്വന്തം മകളുടെ ധര്‍മ്മസങ്കടമോ? കരുത്തുള്ള ഒരു വീട്ടമ്മയുടെ ഇടിയുടെ ആക്കവും ഊക്കും എത്രയെന്ന് കാണിച്ചു കൊടുക്കുന്നിടമാണോ മന്ത്രിമന്ദിരം? രണ്ടാം ഭാര്യയുടെയും കയ്യൂക്ക് ഒരിക്കല്‍ കൂടി അറിയാന്‍ മന്ത്രിക്ക് അവസരം ലഭിച്ചു എന്ന് കേള്‍ക്കുമ്പോള്‍ ഏത് പൌരനും അയാളെ കൂടുതല്‍ പതപ്പിച്ചേ വിടാവൂ എന്ന് പറഞ്ഞുപോകും!.

ഒരു പുരുഷായുസ് മുഴുവന്‍ ദുഷ്ടതയുടെ പരകോടിയില്‍ നിന്ന് ആനന്ദനൃത്തമാടിയ കീഴൂട്ട് കുടുംബത്തിലെ അവസാനത്തെ ആണ്‍തരി അത്രയേറെ ക്ഷതമാണ് സമൂഹത്തിന് ഉണ്ടാക്കിയത്. അത് ഒട്ടേറെ അമ്മമാരുടെ കണ്ണീര്‍ കണങ്ങളായി അനന്തപുരിയിലെ ഹജൂര്‍കച്ചേരിയില്‍ കിടപ്പുണ്ട്. കേരളത്തിലെ വൈദ്യുതി ബോര്‍ഡിലെയും ട്രാന്‍സ്‌പോര്‍ട്ടിലേയും അരപ്പട്ടിണിക്കാരായ പാവങ്ങളോട് ഭരണചക്രത്തില്‍ കയറിയിരുന്നു കാണിച്ചതു ഓര്‍ക്കുമ്പോള്‍ കാവ്യനീതിയുടെ അറ്റമേ ആയിട്ടുള്ളൂ. ഏതോ ചാവാലി പട്ടിയുടെ ഒന്നോ രണ്ടോ ചവിട്ട് മതി ഇതിന്റെ ദയനീയമായ അന്ത്യരോദനം കേള്‍ക്കാന്‍.

ജീവിതത്തില്‍ ഒരു നല്ല കാര്യമെങ്കിലും ചെയ്തു എന്ന് മനസാക്ഷിയെ ബോധ്യപ്പെടുത്തണ്ടേ മുഖ്യമന്ത്രി. ചിലപ്പോള്‍ അഭിമാനബോധം എന്താണെന്ന് ജീവിതത്തില്‍ ഇനിയും തിരിച്ചറിഞിട്ടില്ലാത്ത പത്താനാപുരത്തെ അല്‍പ്പന്മാര്‍ക്ക് ഇപ്പോഴും നേരം വെളുത്തിട്ടുണ്ടാവില്ല! അയ്യായിരം കെട്ടിയോള്‍മാരെ വെച്ചു പൊറുപ്പിക്കുന്ന ഒരു സ്ത്രീ ലമ്പടനെ വേണം തങ്ങളെ ഭരിക്കാന്‍ എന്ന് പത്താനാപുരത്തെ സുകുമാരകലക്കാര്‍ ചിന്തിച്ചാല്‍ തെറ്റ് പറയാനാകില്ല.

എന്തായാലും ഒരു സുവര്‍ണ്ണാവസരം കൂടി വരികയാണ്. അയ്യായിരം എന്നത് പതിനായിരമായി ഉയര്‍ത്താന്‍ കായശക്തിയും ശരീരപുഷ്ടിയും ലഭിക്കാന്‍ പത്തനാപുരംകാര്‍ക്ക് ഭാഗ്യമുണ്ടാകട്ടെ! മുഖ്യമന്ത്രിക്ക് പോലും പുല്ലുവിലയാണ് ഈ മാടമ്പി നല്കുന്നത്!


ഭാര്യ ബിന്ദു മേനോനുമായി ബന്ധപ്പെട്ട കുടുംബപ്രശ്‌നങ്ങള്‍ രാഷ്ട്രീയ ആയുധമാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുമ്പോള്‍, ഗണേഷിന്റെ വാചകമടികള്‍ സര്‍ക്കാരിനെ കൂടുതല്‍ വെട്ടിലാക്കുകയാണെന്നാണ് സി.പി.എം വിലയിരുത്തല്‍. ബിന്ദു മേനോന്‍ പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറാകാത്തതുകൊണ്ട് മാത്രമാണ് ഗണേഷിന് മന്ത്രിസ്ഥാനത്ത് തല്‍ക്കാലം തുടരാന്‍ സാധിക്കുന്നത്. 'മേലില്‍ വാക്കുകള്‍ സൂക്ഷിച്ചു ഉപയോഗിക്കണം' എന്ന കടുത്ത താക്കീതാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്നത്.

സോളാര്‍ കാലം ആവര്‍ത്തിക്കുമോ?

പഴയ സോളാര്‍ വിവാദകാലത്ത് ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നഷ്ടമായ സാഹചര്യം വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് പ്രതിപക്ഷം. അന്ന് ഷാലു മേനോനും സരിതയും ഉണ്ടായിരുന്നിടത്ത് ഇന്ന് പുതിയ പേരുകള്‍ ഉയര്‍ന്നു വരുന്നു. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനും മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖയ്ക്കും എതിരെ ഇതിനിടെ പരാതികള്‍ ഉയര്‍ന്നത് ശ്രദ്ധ തിരിക്കാനാണോ എന്നും സംശയമുണ്ട്.