- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്മസ് ആഘോഷിക്കുന്നവരുടെ നേര്‍ക്ക് ബിഎംഡബ്യു കാര്‍ പാഞ്ഞു കയറ്റി 5 പേരെ കൊന്നത് എക്സ് മുസ്ലീമോ? പ്രതി എത്തീസ്റ്റായി അഭിനയിച്ച ഷിയാ തീവ്രവാദിയാണെന്ന് എക്സ് മുസ്ലീങ്ങള്‍; ഭീകരാക്രമണത്തിന്റെ പിന്നിലാര്? തിരഞ്ഞെടുപ്പ് കാലത്ത് ജര്‍മ്മനിയെ പിടിച്ചുകുലുക്കി ഒരു മത വിവാദം
ജര്‍മ്മനിയിലെ ഭീകരാക്രമണത്തിന് പിന്നിലാര്?
ക്രിസ്മസ് ആഘോഷിക്കുന്ന ആള്‍ക്കൂട്ടത്തിന്റെ ഇടയിലേക്ക്, യാതൊരു പ്രകോപനവുമില്ലാതെ ഒരു ബിഎംഡബ്യു കാര്‍ ഓടിച്ച് കയറ്റുക. നിരപരാധികളെ ഇടിച്ച് തെറിപ്പിച്ച് പാഞ്ഞുകയറിയ കാര്‍ നിരവധി പേരുടെ ശരീരത്തിലൂടെ കയറിയിറങ്ങിയപ്പോള്‍ പ്രതിക്ക് കുലക്കമൊന്നും ഉണ്ടായിരുന്നില്ല. ജര്‍മ്മന്‍ നഗരമായ, മാഗ്ഡേബുര്‍ഗില്‍ ഇക്കഴിഞ്ഞ, വെള്ളിയാഴ്ച രാത്രി നടന്ന, അഞ്ചുപേര്‍ കൊല്ലപ്പെടുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത, ഭീകരാക്രമണത്തിന്റെ രീതികള്‍ നോക്കുമ്പോള്‍ അത് ടിപ്പിക്കല്‍ ജിഹാദി ആക്രമണത്തിന് സമാനമാണ്. പിടിയിലായ പ്രതിയാവട്ടെ സൗദി വംശജനായ ഒരു മന:ശാസ്ത്രജ്ഞനാണ്. പേര്, ഡോ താലിബ് അബ്ദുല്‍ മുഹസിന്‍.
പക്ഷേ പൊലീസ് അന്വേഷണം നടക്കുന്നതിനിടെ തന്നെ വിചിത്രമായ ഒരു വാര്‍ത്തയാണ് ലോകം മുഴുവന്‍ പ്രചരിച്ചത്. ജര്‍മ്മനിയെ നടുക്കിയ ഈ ആക്രമണത്തിലെ പ്രതി, ഒരു എക്സ് മുസ്ലീം ആണെന്നും, തീവ്ര വലതുപക്ഷക്കാരനായതുകൊണ്ടാണ് അയാള്‍ ഈ ആക്രമണം നടത്തിയത് എന്നായിരുന്നു, പ്രചാരണം. കേരളത്തിലടക്കം സോഷ്യല്‍ മീഡിയയയിലൂടെ ഇസ്ലാമിസ്റ്റുകളും മീഡിയവണ്‍ ചാനലും ഈ വാര്‍ത്ത പ്രചരിപ്പിച്ചു. എന്നാല്‍ തലേബ് എക്സ് മുസ്ലീം അല്ലെന്നും വലിയൊരു ഗൂഢാലോചനയുടെ ഭാഗമായാണ് ഇസ്ലാം മതം വിട്ടവനായി സ്വയം ചിത്രീകരിച്ചതെന്നുമാണ് ജര്‍മ്മനിയിലെ എക്സ്-മുസ്ലീങ്ങള്‍ പറയുന്നത്. തിരഞ്ഞെടുപ്പ് അടുത്ത നില്‍ക്കുന്ന ജര്‍മ്മനിയില്‍ ഇതും വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിയിടുകയാണ്.
വേഷംമാറിയ തീവ്രവാദിയോ?
ഇസ്ലാം ഉപേക്ഷിച്ച മതവിമര്‍ശകന്‍ എന്ന് ചമയുന്ന പ്രതി യഥാര്‍ത്ഥത്തില്‍ ഷിയ തീവ്രവാദിയാണെന്നും, കഴിഞ്ഞ ഏതാനും വര്‍ഷമായി ഇയാള്‍ ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്തതെന്നും ജര്‍മനി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എക്സ്-മുസ്ലീം ഗ്രൂപ്പുകള്‍ പറയുന്നു. തലേബിനൊപ്പം പ്രവര്‍ത്തിക്കുകയും പലപ്പോഴും സംസാരിക്കുകയും ചെയ്തതില്‍ നിന്ന് ചില സംശയങ്ങള്‍ തോന്നിയിരുന്നതായാണ് എക്സ്-മുസ്ലീങ്ങള്‍ പറയുന്നത്. സൗദിയില്‍ നിന്നുള്ള സ്ത്രീകളോട് തലേബ് പെരുമാറിയിരുന്ന രീതി ശരിയല്ലെന്നും ഇവര്‍ ആരോപിക്കുന്നു. ഇസ്ലാമിലുള്ള തഖിയ ആണ് തലേബ് നടപ്പിലാക്കിയതെന്ന സംശയവും അവര്‍ പങ്കുവെക്കുന്നുണ്ട്.
ഇസ്ലാമിക ലക്ഷ്യങ്ങള്‍ നടപ്പിലാക്കാന്‍ നുണ പറയുന്നതും വഞ്ചന കാണിക്കുന്നതും അനുവദിക്കുന്ന ഇസ്ലാമിലെ സിദ്ധാന്തമാണ് തഖിയ. ഇതുപ്രകാരം തലേബ് സ്വയം ഇസ്ലാം വിമര്‍ശകനായും നിരീശ്വരവാദിയായും ചമഞ്ഞ് ജനങ്ങളെ കബളിപ്പിച്ച് എക്സ്-മുസ്ലീം എന്ന ടാഗ് സോഷ്യല്‍മീഡിയയിലൂടെ സ്വന്തമാക്കി ആക്രമണം നടത്തിയെന്നാണ് ഒരു വിഭാഗത്തിന്റെ സംശയം. കേസില്‍ ഇപ്പോഴും അന്വേഷണം തുടരുകയാണ്. മതം ഉപേക്ഷിച്ച ഒരു മനുഷ്യന് എങ്ങനെയാണ് മതതീവ്രാദിയെപ്പോലെ പെരുമാറാന്‍ കഴിയുക എന്നാണ് ഇവര്‍ ഉയര്‍ത്തുന്ന ചോദ്യം. തലേബിന്റെ മാനസിക നിലയും പരിശോധിക്കണമെന്ന് എക്സ് മുസ്ലീങ്ങള്‍ ആവശ്യപ്പെടുന്നു.
കടുത്ത വലതുപക്ഷവാദി
എന്നാല്‍ എക്സ് മുസ്ലീം മാത്രമല്ല, കടുത്ത വലതുപക്ഷവാദിയാണ് ഡോ താലിബ് എന്നാണ്, യുറോപ്പിലെ എക്സ് മുസ്ലീങ്ങള്‍ പറയുന്നത്. ഒലാഫ് ഷോള്‍സിന്റെ നേതൃത്വത്തിലുള്ള മധ്യ ഇടത് സഖ്യസര്‍ക്കാര്‍, തകര്‍ന്നതിന് പിന്നാലെ, ജര്‍മ്മനി തിരഞ്ഞെടുപ്പിലേക്ക് പോകാനിരിക്കവെയാണ് രാജ്യത്തെ ഞെട്ടിച്ച് ഈ ഭീകരാക്രമണം നടന്നത്. ഫെബ്രുവരി 23-നാണ് ജര്‍മ്മനിയില്‍ തിരഞ്ഞെടുപ്പ്. കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടുകളുള്ള ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി, എന്ന എഎഫ്ഡി അഭിപ്രായ സര്‍വേകളില്‍ രണ്ടാം സ്ഥാനത്താണ്. ഈ പാര്‍ട്ടിയുടെ അനുഭാവിയാണ്, ഡോ താലിബ് അബ്ദുല്‍ മുഹസിന്‍ എന്നാണ് പറയുന്നത്.
ഇലോണ്‍ മസ്‌ക്ക് അടക്കമുള്ള പ്രമുഖര്‍ എഎഫ്ഡി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കയാണ്. ഈ ആക്രമണത്തിന് പിന്നാലെ ജര്‍മ്മന്‍ ചാന്‍സലര്‍, ഒലാഫ് ഷോള്‍ഡ് കഴിവുകെട്ട വിഡ്ഡിയാണെന്നാണ്, മസ്‌ക്ക് കുറിച്ചത്. -'ഒരു രാഷ്ട്രത്തിന്റെ നേതാവ് ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍, അത് വലിയൊരു പ്രശ്നമാണ്. ഇത്തരത്തില്‍ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണകൂടം ഉത്തരവാദിത്വം ഏറ്റെടുക്കണം' ഇലോണ്‍ മസ്‌ക് പറഞ്ഞു. ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് 'കഴിവുകെട്ട വിഡ്ഢി'യാണെന്ന വിമര്‍ശിച്ച മസ്‌ക്, തീവ്ര വലതുപക്ഷ പാര്‍ട്ടിയായ 'ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി'(എഎഫ്ഡി)യെ പിന്തുണച്ചും രംഗത്തുവരികയുണ്ടായി. എഎഫ്ഡിക്കു മാത്രമേ ജര്‍മനിയെ രക്ഷിക്കാനാകൂവെന്ന് മസ്‌ക് എക്സില്‍ കുറിച്ചു. മസ്‌ക്കിന്റെ പ്രതികരണത്തോട് ഷോള്‍സ് പ്രതികരിച്ചു. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും, അത് ശതകോടീശ്വരന്‍മ്മാര്‍ക്കും ബാധകമാണെന്നുമായിരുന്നു ഷോള്‍സിന്റെ പ്രതികരണം. തെറ്റായ കാര്യങ്ങള്‍ കൂടി പറയുന്നതും അഭിപ്രായ സ്വാതന്രന്ത്യത്തിന്റെ പരിധിയില്‍ വരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്തായാലും പൊലീസും രഹസ്യാന്വേഷണ വിഭാവും ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മതതീവ്രാദിയാണോ, വലതുപക്ഷ തീവ്രവാദിയാണോ, അതോ മാനസിക രോഗിയാണോ എന്നൊന്നും, ഇപ്പോള്‍ പറയാന്‍ കഴിയില്ല എന്നാണ്, ജര്‍മ്മന്‍ മാധ്യമങ്ങള്‍ പറയുന്നത്.