- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വീടിന് പുറകെ ആടിത്തിമിർത്ത് കളിക്കവെ പ്രതീക്ഷിക്കാതെ എത്തിയ ദുരന്തം; മരം ഒടിയുന്നത് കണ്ട് സഹോദരനെ രക്ഷിക്കാനെത്തിയ സഹോദരി സ്നേഹം; പിന്നാലെ കൂറ്റൻ തടി പെൺകുട്ടിയുടെ ശരീരത്തിൽ ആഞ്ഞ് പതിച്ചു; ഒടുവിൽ കുഞ്ഞനിയനെ രക്ഷിച്ച് അവൾ മടങ്ങി; നാവായിക്കുളത്തെ നോവായി റിസ്‌വാന!
തിരുവനന്തപുരം: നാവായിക്കുളത്തെ വേദനയായി മാറിയിരിക്കുകയാണ് റിസ്‌വാന എന്ന ആ കുഞ്ഞ്. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. വേനലാവധി ലഹരിയിൽ മുഴുങ്ങിയിരിക്കുകയായിരുന്നു കുഞ്ഞുങ്ങൾ. അതിനിടെ വീടിന് പുറകിൽ നിന്ന് കളിച്ചു കൊണ്ട് നിൽക്കുമ്പോഴാണ് പ്രതീക്ഷിക്കാതെ ദുരന്തം എത്തിയത്.
മരം ഒടിയുന്നത് കണ്ട് സഹോദരനെ രക്ഷിക്കാൻ വേണ്ടി ഓടി എത്തിയപ്പോൾ ആണ് അപകടം സംഭവിച്ചത്. പിന്നാലെ കൂറ്റൻ തടി പെൺകുട്ടിയുടെ ശരീരത്തിൽ ആഞ്ഞ് പതിക്കുകയും കുഞ്ഞനിയനെ രക്ഷിച്ച് ഒടുവിൽ അവൾ റിയൽ ലൈഫ് സൂപ്പർ ഹീറോയായി മാറുകയും ചെയ്തു.
മരം ഒടിഞ്ഞു വീണാണ് രണ്ടാം ക്ലാസുകാരി ദാരുണമായി മരിച്ചത്. തിരുവനന്തപുരം നാവായിക്കുളത്ത് ആണ് ദാരുണ സംഭവം നടന്നത്. നാവായിക്കുളം സ്വദേശികളായ സഹദ്-നാദിയ ദമ്പതികളുടെ മകൾ റിസ്‌വാനയാണ് ദാരുണമായി മരിച്ചത്. ഒന്നര വയസുകാരിയായ അനുജത്തിയുടെ ദേഹത്തേക്ക് മരം ഒടിഞ്ഞു വീഴുന്നത് കണ്ട് രക്ഷിക്കാൻ ഓടിയെത്തുമ്പോൾ ആണ് റിസ്‌വാനയുടെ ജീവൻ എടുത്തത്.
ഇന്ന് രാവിലെ 10 മണിയോടെ അയൽവാസിയുടെ പുരയിടത്തിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം നടന്നത്. അപകടത്തിൽ നിന്ന് അനുജത്തി അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു. സഹോദരന് പരിക്കൊന്നും പറ്റാതെ രക്ഷപ്പെടുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ റിസ്‌വാനയെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.ഇതോടെ നാവായിക്കുളത്തെ നോവായി മാറിയിരിക്കുകയാണ് റിസ്‌വാന എന്ന രണ്ടാം ക്ലാസുകാരി.