- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അപ്രതീക്ഷിത നീക്കവുമായി ഗവര്‍ണര്‍; കാലടി സംസ്‌കൃത സര്‍വകലാശാല വിസി ഡോ. ഗീതാകുമാരിയെ നീക്കി; സിസാ തോമസിന് അധിക ചുമതല നല്‍കി; സിന്‍ഡിക്കേറ്റ് തീരുമാനം നടപ്പിലാക്കരുതെന്ന ഗവര്‍ണറുടെ ആവശ്യം തള്ളിയോടെ കോപിച്ചു ആര്‍ലേക്കര്‍; സര്‍ക്കാറിന്റെ അവസാന കാലത്തും ഉടക്ക്
അപ്രതീക്ഷിത നീക്കവുമായി ഗവര്‍ണര്‍; കാലടി സംസ്‌കൃത സര്‍വകലാശാല വിസി ഡോ. ഗീതാകുമാരിയെ നീക്കി; സിസാ തോമസിന് അധിക ചുമതല നല്‍കി

തിരുവനന്തപുരം: കാലടി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. കെ.കെ. ഗീതാ കുമാരിയെ നീക്കി ഗവര്‍ണര്‍. ഡോ. സിസ തോമസിന് അധികം ചുമതല നല്‍കി. ബിഎഫ്എ പാസാകാത്ത വിദ്യാര്‍ഥിക്ക് എംഎഫ്എ അഡ്മിഷന്‍ നല്‍കിയതുമായി ബന്ധപ്പെട്ട നടപടികളിലാണ് നടപടി. അഡ്മിഷനുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ വിസിയോട് വിശദീകരണം തേടുകയും ഫയലുകള്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതൊന്നും അനുസരിക്കാന്‍ വിസി കൂട്ടാക്കിയിരുന്നില്ല. സിന്‍ഡിക്കേറ്റ് തീരുമാനപ്രകാരമായിരുന്നു വി സിയുടെ നടപടി. ഇതോടെയണ് കര്‍ശന നടപടിയിലേക്ക് ഗവര്‍ണര്‍ കടന്നത്.
ബിഎഫ്എ വിദ്യാര്‍ഥികളെ പാസാക്കുന്നതുമായി ബന്ധപ്പെട്ട സിന്‍ഡിക്കേറ്റ് തീരുമാനം നടപ്പിലാക്കരുതെന്ന് കാണിച്ച് ചാന്‍സലറായ ഗവര്‍ണര്‍ വിസിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ആ കത്ത് പരിഗണിക്കേണ്ടതില്ല എന്ന് വിസി തീരുമാനിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് സൂചന. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഗവര്‍ണര്‍-വിസി തര്‍ക്കമുണ്ടായിരുന്നു.
2001 നും 2005നും ഇടയില്‍ കാലടി സര്‍വകലാശാലയില്‍ ബിഎഫ്എ മ്യൂറല്‍ പെയിന്റിംഗിന് ചേര്‍ന്ന വിദ്യാര്‍ഥി 2005ല്‍ പരീക്ഷ പാസാകാതെ കോഴ്‌സ് അവസാനിപ്പിച്ചിരുന്നു. ഇതേ വിദ്യാര്‍ഥിക്ക് 2021 ല്‍ എംഎഫ്എക്ക് അഡ്മിഷന്‍ നല്‍കിയ സര്‍വകലാശാലയുടെ നടപടി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എം എഫ് എ പരീക്ഷയുടെ സമയത്താണ് പരീക്ഷാ വിഭാഗം ജീവനക്കാര്‍ ഇത് കണ്ടെത്തുകയും ഈ വിദ്യാര്‍ഥിയുടെ പരീക്ഷാഫലം തടഞ്ഞുവയ്ക്കുകയും ചെയ്തത്. വാര്‍ത്തക്ക് പിന്നാലെ ഗവര്‍ണര്‍ കാലടി സര്‍വകലാശാല വിസിയോട് ഇതില്‍ വിശദീകരണം തേടി.
അഡ്മിഷുമായി ബന്ധപ്പെട്ടെ എല്ലാ ഫയലുകളും എത്തിക്കാനും നിര്‍ദേശം നല്‍കി. തോറ്റ വിദ്യാര്‍ഥിയെ പാസാക്കാനുള്ള സിന്‍ഡിക്കറ്റ് തീരുമാനം തടയാനും ഗവര്‍ണര്‍ ഉത്തരവിട്ടു. ഇതൊന്നും നടപ്പാക്കാന്‍ വിസിയായ ഡോക്ടര്‍ കെ.കെ. ഗീതാകുമാരി തയ്യാറായില്ല. ഇതോടെയാണ് ഗവര്‍ണര്‍ കടുത്ത നടപടി സ്വീകരിച്ചത്. കെ.കെ. ഗീതാ കുമാരിയെ ചുമതലയില്‍ നിന്ന് മാറ്റി.
പകരം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. സിസ തോമസിന് സംസ്‌കൃത സര്‍വകലാശാലയുടെ അധിക ചുമതല നല്‍കി. മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് കാലിക്കറ്റ് സര്‍വകലാശാല സംസ്‌കൃത വിഭാഗം അധ്യക്ഷയായ കെ.കെ. ഗീതാ കുമാരിയെ സംസ്‌കൃത സര്‍വകലാശാലയുടെ താത്കാലിക വിസിയായി നിയമിച്ചത്.


