കണ്ണൂർ: ജയിൽ ചാടി രക്ഷപ്പെടാനായി ശരീരഭാരം കുറച്ച കുറ്റവാളി ഗോവിന്ദച്ചാമിക്ക് ജയിൽ മാറ്റത്തിന് ശേഷം വീണ്ടും തടിച്ചു. വിയ്യൂർ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയതിന് പിന്നാലെ നാല് മാസത്തിനിടെ 18 കിലോയാണ് ഇയാൾക്ക് വർധിച്ചത്. നിലവിൽ ഭാരം 55 കിലോഗ്രാമിൽ നിന്ന് 73 കിലോഗ്രാമായാണ് ഉയർന്നത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെടാനായി ഗോവിന്ദച്ചാമി പത്ത് മാസത്തോളം ഉച്ചയ്ക്കും രാത്രിയും രണ്ട് വീതം ചപ്പാത്തിയും വെള്ളവും മാത്രം കഴിച്ച് 74 കിലോഗ്രാമിൽ നിന്ന് 55 കിലോഗ്രാമായി ഭാരം കുറച്ചിരുന്നു.

കഴിഞ്ഞ ജൂലായ് 24-ന് ജയിൽ ചാടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. നാല് കിലോമീറ്റർ അകലെയുള്ള തളാപ്പിലെ കിണറ്റിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. തുടർന്ന് ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി ഏകാന്ത തടവിലാക്കുകയായിരുന്നു. പരോളില്ല, നല്ല ഭക്ഷണമില്ല, ജയിൽജീവിതം മടുത്തു എന്നിവയായിരുന്നു ജയിൽച്ചാട്ടത്തിന് കാരണമായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തോട് ഗോവിന്ദച്ചാമി പറഞ്ഞത്.

ക്രൈംബ്രാഞ്ച് എസ്.പി. ടി. മധുസൂദനൻ നായരുടെ നേതൃത്വത്തിലാണ് ജയിൽച്ചാട്ടം അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് സംഘം വിയ്യൂരിലെ അതിസുരക്ഷാ ജയിലെത്തി ഗോവിന്ദച്ചാമിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. 2011 നവംബർ 12-നാണ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിയത്. ഇയാൾക്ക് മാനസാന്തരമൊന്നും വന്നിട്ടില്ലെന്ന് വാക്കുകളിൽ നിന്ന് മനസ്സിലാക്കാമെന്ന് ജയിൽ ഉദ്യോഗസ്ഥർ പറയുന്നു. കണ്ണൂരില്‍ അതീവസുരക്ഷയുള്ള ജയിലില്‍ 10-ാം നമ്പര്‍ ബ്ലോക്കില്‍നിന്നാണ് 25-ന് പുലര്‍ച്ചെ ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്.

പിന്നീട് തളാപ്പിലെ കിണറ്റില്‍നിന്നാണ് ഇയാളെ കണ്ടെത്തിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് വിദഗ്ധമായി രക്ഷപ്പെട്ടതിനെത്തുടര്‍ന്ന് സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി പിറ്റേന്നു തന്നെ ഗോവിന്ദച്ചാമിയെ തൃശ്ശൂരിലേക്ക് മാറ്റിയിരുന്നു. 2011 ഫെബ്രുവരിയില്‍ ട്രെയിന്‍ യാത്രക്കാരിയായ യുവതിയെ ട്രെയിനില്‍നിന്നു തള്ളിയിട്ടു പീഡിപ്പിക്കുകയും മാരകമായി പരുക്കേല്‍പിക്കുകയും ചെയ്ത കേസിലെ പ്രതിയാണു തമിഴ്നാട് കടലൂരിലെ സമത്വപുരം സ്വദേശിയായ ഗോവിന്ദച്ചാമി. യുവതി പിന്നീട് മരിച്ചു.

പിടിയിലായ ഗോവിന്ദച്ചാമിയെ 2011 നവംബര്‍ 11നു തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി വധശിക്ഷയ്ക്കു വിധിച്ചെങ്കിലും 2016 സെപ്റ്റംബറില്‍ സുപ്രീംകോടതി വധശിക്ഷ റദ്ദാക്കുകയും ജീവപര്യന്തം തടവു നിലനിര്‍ത്തുകയുമായിരുന്നു. കൂടുതൽ കണ്ടെത്തുക ആരോഗ്യ സംരക്ഷണ ഉൽപ്പന്നങ്ങൾ പ്രവാസി വാർത്തകൾ കായികം ഫുട്ബോൾ വാർത്തകൾ അലയമൺ ഇൻഷുറൻസ് പോളിസികൾ ക്രിക്കറ്റ് വാർത്തകൾ പാചക ക്ലാസുകൾ വിവാഹ സേവനങ്ങൾ വാർത്താ വിശകലനം ഇയാള്‍ മാനസിക വിഭ്രാന്തിയുണ്ടെന്ന് വരുത്തി ശിക്ഷയില്‍ ഇളവ് നേടാന്‍ ശ്രമിച്ചിരുന്നു. ചാര്‍ളി തോമസ് എന്ന പേരിലും ഇയാള്‍ക്കെതിരെ തമിഴ്നാട് പൊലീസ് രേഖകളില്‍ കേസുകളുണ്ട്. മോഷണകേസുകളിലും പ്രതിയാണ് ഗോവിന്ദച്ചാമി.