- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി; കൊച്ചിയിലും കോഴിക്കോട്ടും പുതിയ കമ്മീഷണര്‍മാര്‍; ഹരിശങ്കറിനെ കൊച്ചി കമ്മീഷണര്‍ പദവിയില്‍ നിന്നും മാറ്റി; അവധിയും അനുവദിച്ചു; ശബരിമല കേസില്‍ അച്ഛന്‍ അറസ്റ്റിലായതിന് പിന്നാലെ ഹരിശങ്കറിന് മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി ഐജി കാളിരാജ് മഹേഷ് കുമാറിനെ നിയമിച്ചു. കോഴിക്കോട് സിറ്റി കമ്മീഷണറായി ജി. ജയ്ദേവിനെയും കൊല്ലം സിറ്റി കമ്മീഷണറായി ഹേമലതയെയും നിയമിച്ചിട്ടുണ്ട്.
മറ്റ് പ്രധാന നിയമനങ്ങള്‍ ഇവയാണ്:
റേഞ്ച് ഡിഐജിമാര്‍: ടി. നാരായണനെ തൃശൂര്‍ റേഞ്ച് ഡിഐജിയായും അരുള്‍ ആര്‍.ബി. കൃഷ്ണയെ എറണാകുളം റേഞ്ച് ഡിഐജിയായും നിയമിച്ചു. ഹരിശങ്കറാണ് പുതിയ ബറ്റാലിയന്‍ ഡിഐജി.
ജില്ലാ പോലീസ് മേധാവിമാര്‍: ജെ. മഹേഷ് (തിരുവനന്തപുരം റൂറല്‍), കെ.എസ്. സുദര്‍ശനന്‍ (എറണാകുളം റൂറല്‍), അരുണ്‍ കെ. പവിത്രന്‍ (വയനാട്), ഫറഷ് ടി. (കോഴിക്കോട് റൂറല്‍) എന്നിവരെ അതത് ജില്ലകളിലെ എസ്പിമാരായി നിയമിച്ചു.
കൊച്ചി ഡെപ്യൂട്ടി കമ്മീഷണറായി ഷഹന്‍ഷാ കെ.എസിനെയും തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണറായി തപോഷ് ബസുമത്രിയെയും നിയമിച്ചു. പദം സിംഗാണ് കോഴിക്കോട്ടെ പുതിയ ഡെപ്യൂട്ടി കമ്മീഷണര്‍. കിരണ്‍ നാരായണനെ സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പിയായും മുഹമ്മദ് നദീമുദ്ദീനെ റെയില്‍വേ എസ്പിയായും മാറ്റി നിയമിച്ചു.
അതേസമയം, പുതിയ നിയമനം ലഭിച്ച ഡിഐജി ഹരിശങ്കര്‍ ഐപിഎസിന് വ്യക്തിപരമായ കാരണങ്ങളാല്‍ ജനുവരി 8 മുതല്‍ 22 വരെ 15 ദിവസത്തെ ആര്‍ജിത അവധി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇതിനായുള്ള ഔദ്യോഗിക ഉത്തരവ് പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ചു. ഹരിശങ്കറിന്റെ അച്ഛന്‍ ശങ്കരദാസിനെ കഴിഞ്ഞ ദിവസം ശബരിമല സ്വര്‍ണ്ണ കൊള്ള കേസില്‍ അറസ്റ്റു ചെയ്തിരുന്നു.


