- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഗുഡ്മോണിങ്ങിന്' ഗുഡ്ബൈ പറയാന്‍ ഹരിയാന; വിദ്യാലയങ്ങളില്‍ ഇനി ജയ്ഹിന്ദ് മതി; നിര്‍ദ്ദേശത്തിന് പിന്നില്‍ ലക്ഷ്യം ദേശസ്നേഹം വളര്‍ത്തിയെടുക്കല്‍
ചണ്ഡിഗഡ്: ഹരിയാനയിലെ വിദ്യാലയങ്ങളില്‍ എല്ലാദിവസവും രാവിലെ ആശംസിക്കുന്ന ഗുഡ്മോണിങ്ങ് ഒഴിവാക്കാന്‍ നിര്‍ദ്ദേശവുമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്.പകരം ജയ്ഹിന്ദ് എന്ന വാക്ക് ഉപയോഗിക്കാനാണ് പറയുന്നത്.വിദ്യാര്‍ത്ഥികളില്‍ ദേശസ്നേഹം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിര്‍ദ്ദേശമെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌കൂളുകളില്‍ ഇനി ഗുഡ് മോണിങ്ങിനു പകരം ജയ് ഹിന്ദ് എന്ന് ആശംസിച്ചാല്‍ മതിയെന്നാണ് ഹരിയാന ഡയറക്ടറേറ്റ് ഓഫ് സ്‌കൂള്‍ എജ്യുക്കേഷന്‍ നിര്‍ദേശം നല്‍കിയത്."വിദ്യാര്‍ത്ഥികളില്‍ ആഴത്തിലുള്ള ദേശസ്‌നേഹവും ദേശീയ അഭിമാനവും വളര്‍ത്തുന്നതിനായി, 'ഗുഡ്മോണിങ്ങ്' എന്നതിന് പകരം 'ജയ് ഹിന്ദ്' ആക്കാനുള്ള […]
ചണ്ഡിഗഡ്: ഹരിയാനയിലെ വിദ്യാലയങ്ങളില്‍ എല്ലാദിവസവും രാവിലെ ആശംസിക്കുന്ന ഗുഡ്മോണിങ്ങ് ഒഴിവാക്കാന്‍ നിര്‍ദ്ദേശവുമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്.പകരം ജയ്ഹിന്ദ് എന്ന വാക്ക് ഉപയോഗിക്കാനാണ് പറയുന്നത്.വിദ്യാര്‍ത്ഥികളില്‍ ദേശസ്നേഹം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിര്‍ദ്ദേശമെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്‌കൂളുകളില്‍ ഇനി ഗുഡ് മോണിങ്ങിനു പകരം ജയ് ഹിന്ദ് എന്ന് ആശംസിച്ചാല്‍ മതിയെന്നാണ് ഹരിയാന ഡയറക്ടറേറ്റ് ഓഫ് സ്‌കൂള്‍ എജ്യുക്കേഷന്‍ നിര്‍ദേശം നല്‍കിയത്."വിദ്യാര്‍ത്ഥികളില്‍ ആഴത്തിലുള്ള ദേശസ്‌നേഹവും ദേശീയ അഭിമാനവും വളര്‍ത്തുന്നതിനായി, 'ഗുഡ്മോണിങ്ങ്' എന്നതിന് പകരം 'ജയ് ഹിന്ദ്' ആക്കാനുള്ള തീരുമാനമെടുത്തിട്ടുണ്ട്.അതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയ ഐക്യത്തിന്റെയും സമ്പന്നമായ ചരിത്രത്തോടുള്ള ബഹുമാനത്തിന്റെയും മനോഭാവം എല്ലാ ദിവസവും പ്രചോദിപ്പിക്കപ്പെടുമെന്നാണ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്.
സംസ്ഥാനത്തുടനീളമുള്ള എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ബ്ലോക്ക് പ്രാഥമിക വിദ്യാഭ്യാസ ഓഫീസര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍, പ്രധാനാധ്യാപകര്‍ എന്നിവര്‍ക്ക് സര്‍ക്കുലര്‍ വിതരണം ചെയ്തിട്ടുണ്ട്.ഹരിയാനയില്‍ 14,300 സര്‍ക്കാര്‍ സ്‌കൂളുകളില്‍ 23.10 ലക്ഷം വിദ്യാര്‍ത്ഥികളുണ്ട്.സംസ്ഥാനത്തെ ഏഴായിരത്തോളം സ്വകാര്യ സ്‌കൂളുകളില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് തുല്യമായ വിദ്യാര്‍ത്ഥികളുണ്ടെന്നാണ് അധികൃതരുടെ കണക്ക്.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരകാലത്ത് നേതാജി സുഭാഷ് ചന്ദ്രബോസ് ആവിഷ്‌കരിച്ചതാണ് 'ജയ് ഹിന്ദ്' എന്നും പിന്നീട് സ്വാതന്ത്ര്യാനന്തരം സായുധ സേന ഇത് സ്വീകരിച്ചുവെന്നും സര്‍ക്കുലറില്‍ പറയുന്നു.രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി നടത്തിയ ത്യാഗങ്ങളെ അഭിനന്ദിക്കാന്‍ ഈ അഭിവാദ്യം വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുമെന്ന് സര്‍ക്കുലറില്‍ നിരീക്ഷിക്കുന്നു.
ജയ് ഹിന്ദ് എന്ന പ്രയോഗത്തിലൂടെ പ്രാദേശികവും ഭാഷാപരവും സാംസ്‌കാരികവുമായ വ്യത്യാസങ്ങള്‍ മറികടന്ന് വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഐക്യം പ്രോത്സാഹിപ്പിക്കുന്നുവെന്ന് സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു. "ഇതിന്റെ പതിവ് ഉപയോഗം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അച്ചടക്കത്തിന്റെയും ഒരുമയുടെയും ബോധം വളര്‍ത്തും.പരമ്പരാഗതമായ ആശംസകള്‍ ദിനചര്യയില്‍ ഉള്‍പ്പെടുത്തുന്നത് സാംസ്‌കാരിക പൈതൃകവും ദേശീയ പാരമ്പര്യങ്ങളോടുള്ള ആദരവും പ്രോത്സാഹിപ്പിക്കുന്നുവെന്നും സര്‍ക്കുലര്‍ വിശദീകരിക്കുന്നു.
സ്വാതന്ത്ര്യദിനാഘോഷത്തിന് മുമ്പ് വ്യാപകമായ പ്രചാരണം നടത്താനും നിര്‍ദ്ദേശം നടപ്പാക്കാനും സര്‍ക്കുലര്‍ ആവശ്യപ്പെടുന്നു.അതേസമയം "ഇത് സ്‌കൂളുകളിലെ ദൈനംദിന യോഗ, ക്വിസ് സെഷനുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് സമാനമായ ഒരു നിര്‍ദേശം മാത്രമാണെന്നും ഉപദേശം പാലിച്ചില്ലെങ്കില്‍ ശിക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളൊ പുതിയ നിയമങ്ങളോ അവതരിപ്പിച്ചിട്ടില്ലെന്നും അധ്യാപകര്‍ പറയുന്നു.