- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആകാശത്ത് മുഴക്കം പോലെ ഒരു ശബ്ദം; പൊടുന്നനെ കാതടപ്പിക്കുന്ന രീതിയിൽ പൊട്ടിത്തെറി; മലഞ്ചെരുവിൽ നാട്ടുകാരും പോലീസും ഓടിയെത്തി; ഉത്തരകാശിയിൽ ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് ഗുരുതര പരിക്ക്
ഡൽഹി: ആകാശത്ത് അസാധാരണ മുഴക്കം പോലെ ഒരു ശബ്ദം. പൊടുന്നനെ കാതടപ്പിക്കുന്ന രീതിയിൽ പൊട്ടിത്തെറി കേട്ട് നാട്ടുകാരും പോലീസും ഓടിയെത്തിയപ്പോൾ ഞെട്ടിപ്പിക്കുന്ന കാഴ്ച. മലഞ്ചെരുവിൽ ഹെലികോപ്റ്റർ തകർന്നുവീണ് വൻ അപകടം. ഉത്തരകാശിയിലാണ് നടുക്കിയ സംഭവം നടന്നത്. വിനോദ സഞ്ചാരികളാണ് ദുരന്തത്തിന് ഇരയായത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലാണ് ഒരു സ്വകാര്യ ഹെലികോപ്റ്റർ തകർന്നുവീണത്. അപകടത്തിൽ അഞ്ച് പേർ ദാരുണമായി മരിക്കുകയും രണ്ട് പേർക്ക് വളരെ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രാവിലെ 9 മണിയോടെ ഗംഗോത്രിയിലേക്ക് പോവുകയായിരുന്ന ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിന്റെ ഭീകര ശബ്ദം കേട്ട് നാട്ടുകാരും പോലീസും സ്ഥലത്ത് ഓടിയെത്തി. ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ഏഴ് യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു. സംഭവസ്ഥലത്തേക്ക് പോലീസ്, സൈനിക ഉദ്യോഗസ്ഥർ, ദുരന്ത നിവാരണ സേനാംഗങ്ങൾ, 108 ആംബുലൻസ് ടീം, ഭട്വാരിയിലെ ബിഡിഒ, റവന്യൂ സംഘം എന്നിവർ എത്തി.
ഉത്തരകാശി ജില്ലയിലെ ഗംഗനാനിക്ക് സമീപം ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി ഗർവാൾ ഡിവിഷണൽ കമ്മീഷണർ വിനയ് ശങ്കർ പാണ്ഡെ സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. മരിച്ചവര്‍ വിനോദ സഞ്ചാരികളാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. അപകട കാരണം വ്യക്തമല്ല.