- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടന്‍മാരിലൊരാള്‍ കമ്മിറ്റിയുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞു; ആ നടന് ആര്? ഹേമാ കമ്മറ്റിയിലെ മൊഴികള്‍ പുറത്തു വന്നാല്‍ നന്മയും തെളിയും
കൊച്ചി: സമൂഹം ബഹുമാനിക്കുന്ന വ്യക്തികളെക്കുറിച്ച് ഹേമ കമ്മിറ്റിക്കു ഗുരുതരസ്വഭാവമുള്ള മൊഴികളാണു ലഭിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്. മൊഴി നല്‍കാനെത്തിയ നടന്‍മാരിലൊരാള്‍ കമ്മിറ്റിയുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞെന്ന വിവരവും പുറത്തുവരുന്നുണ്ട്. വളരെ കുറച്ച് നടന്മാരാണ് കമ്മറ്റിക്ക് മുമ്പിലെത്തിയത്. ഇതില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടും. മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിലേറെ തവണ മൊഴി നല്‍കി. മമ്മൂട്ടിയും മോഹന്‍ലാലും ഹേമാ കമ്മറ്റിക്ക് മുമ്പില്‍ ഹാജരായിരുന്നു. ഇതിന് പുറമേ ഇടവേള ബാബുവിനേയും ബാബുരാജിനേയും ഹേമാ കമ്മറ്റി വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തി. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും സമാന രീതിയില്‍ […]
കൊച്ചി: സമൂഹം ബഹുമാനിക്കുന്ന വ്യക്തികളെക്കുറിച്ച് ഹേമ കമ്മിറ്റിക്കു ഗുരുതരസ്വഭാവമുള്ള മൊഴികളാണു ലഭിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്. മൊഴി നല്‍കാനെത്തിയ നടന്‍മാരിലൊരാള്‍ കമ്മിറ്റിയുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞെന്ന വിവരവും പുറത്തുവരുന്നുണ്ട്. വളരെ കുറച്ച് നടന്മാരാണ് കമ്മറ്റിക്ക് മുമ്പിലെത്തിയത്. ഇതില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടും. മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിലേറെ തവണ മൊഴി നല്‍കി.
മമ്മൂട്ടിയും മോഹന്‍ലാലും ഹേമാ കമ്മറ്റിക്ക് മുമ്പില്‍ ഹാജരായിരുന്നു. ഇതിന് പുറമേ ഇടവേള ബാബുവിനേയും ബാബുരാജിനേയും ഹേമാ കമ്മറ്റി വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തി. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും സമാന രീതിയില്‍ ഹേമാ കമ്മറ്റി വിളിപ്പിക്കുകയായിരുന്നു. ഇവര്‍ക്ക് പുറമേ കുഞ്ചാക്കോ ബോബനും കമ്മീഷന് മുന്നിലെത്തി. ഡബ്ല്യു സി സിയായിരുന്നു കുഞ്ചാക്കോയെ കമ്മീഷന് മുന്നിലെത്തിച്ചത്. നടനും എംഎല്‍എയുമായ മുകേഷും മൊഴി നല്‍കിയെന്നാണ് സൂചന. ഈ നടന്മാരില്‍ ആരാണ് കരഞ്ഞതെന്ന് ഇനിയും വ്യക്തമല്ല. മൊഴികള്‍ പുറത്തു വന്നാല്‍ ഇതിലും വ്യക്തതവരും.
അതിനിടെ സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനാണ് കമ്മിറ്റിയെങ്കില്‍ സിനിമാ മേഖലയിലെ എല്ലാ സംഘടനകളിലെയും സ്ത്രീകളെയും ഹേമാ കമ്മറ്റി വിളിക്കണമെന്ന അഭിപ്രായവും സജീവമാണ്. സിനിമാ താരങ്ങളുടെ ഏറ്റവും വലിയ സംഘടന അമ്മയാണ്. ഈ സംഘടനയിലാണ് മഹാഭൂരിപക്ഷം വരുന്ന നടിമാരും ഉള്ളത്. ഈ സംഘടനയിലൂടെ അവരുടെ അംഗങ്ങളുടെ നിലപാട് കമ്മീഷന്‍ തേടിയില്ലെന്നതും ചിലര്‍ വിമര്‍ശന വിധേയാക്കുന്നുണ്ട്. ഏതായാലും പരാതി ആരെങ്കിലും നല്‍കിയാലേ കേസെടുക്കൂവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടും സിനിമാ മേഖലയെ സര്‍ക്കാര്‍ പ്രതിസന്ധിയിലാക്കില്ലെന്ന സന്ദേശമാണ് നല്‍കുന്നത്. ഇതിനിടെയാണ് രഞ്ജിത്തിനെതിരെ ഉയര്‍ന്ന പരസ്യ ആരോപണം.
ലേഡി സൂപ്പര്‍സ്റ്റാറിന്റെ മൊഴിയില്‍ മറ്റ് താല്‍പ്പര്യങ്ങള്‍ കാണുന്ന ഹേമ കമ്മറ്റി, തങ്ങള്‍ക്ക് മുന്നില്‍ മൊഴി പറയാന്‍ എത്തിയ മറ്റുള്ളവരുടെ താല്‍പ്പര്യങ്ങള്‍ വിശദീകരിക്കാത്തത് എന്തെന്ന ചോദ്യവും ഈ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവര്‍ ചര്‍ച്ചയാക്കും. സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങള്‍ ഒഴിവാക്കി 233 പേജുകളുള്ള റിപ്പോര്‍ട്ട് കൈമാറാനുള്ള വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. മൊഴി പകര്‍പ്പുകളും അതിന്റെ അനുബന്ധവും ഇതുവരെ പുറത്തുവിട്ടിട്ടില്ല. അത് തല്‍കാലം സര്‍ക്കാര്‍ പുറത്തു വിടില്ല.
അതിനിടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ കൈമാറണമെന്ന ഹൈക്കോടതി നിര്‍ദേശം സ്വാഗതാര്‍ഹമാണെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രതികരിച്ചു. 2022 മുതല്‍ തൊഴിലിടങ്ങളില്‍ ഇന്റേണല്‍ കംപ്ലെയ്ന്റ്‌സ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ലക്ഷം രൂപയിലേറെ പ്രതിഫലം വാങ്ങുന്ന നടീനടന്‍മാരുമായി കരാറിലേര്‍പ്പെടുന്നുണ്ടെന്നും അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ ജോസഫ്, സെക്രട്ടറി ബി.രാഗേഷ് എന്നിവര്‍ പറഞ്ഞു.
മലയാള സിനിമാരംഗത്തെ സ്ത്രീകള്‍ക്കു സുരക്ഷിതമായി ജോലി ചെയ്യാന്‍ സാഹചര്യം ഒരുക്കുന്ന ചലച്ചിത്രപ്രവര്‍ത്തകരെക്കുറിച്ചും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കമ്മിറ്റി മുന്‍പാകെ മൊഴി നല്‍കിയ ഒന്നിലേറെപ്പേര്‍ ഇത്തരത്തില്‍ മാതൃകാപരമായ സാഹചര്യം സെറ്റുകളില്‍ ഒരുക്കുന്ന സംവിധായകന്റെയും സിനിമറ്റോഗ്രഫറുടെയും പേരു പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. ഇതും ഇപ്പോഴും രഹസ്യമാണ്.