- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെങ്കിടേഷിനെ മേല്നോട്ടത്തിനെത്തിച്ചത് ദര്‍വേശ് സാഹിബ്; നിരീക്ഷണത്തിന് പോലീസ് മേധാവിയുണ്ടാകും; രഞ്ജിത്തും സിദ്ദിഖും മുകേഷും കുടുങ്ങുമോ?
തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ ഉയര്‍ന്ന വെളിപ്പെടുത്തലും ആരോപണങ്ങളും അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കുമ്പോള്‍ സിനിമാ ലോകത്ത് സമ്പൂര്‍ണ്ണ അനിശ്ചിതത്വം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പരാതി ഉന്നയിക്കാന്‍ ആരെങ്കിലും തയ്യാറായാല്‍ അതും അന്വേഷിക്കും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന റാങ്കിലുള്ള വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതാണ് സംഘം. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് […]
തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ ഉയര്‍ന്ന വെളിപ്പെടുത്തലും ആരോപണങ്ങളും അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കുമ്പോള്‍ സിനിമാ ലോകത്ത് സമ്പൂര്‍ണ്ണ അനിശ്ചിതത്വം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പരാതി ഉന്നയിക്കാന്‍ ആരെങ്കിലും തയ്യാറായാല്‍ അതും അന്വേഷിക്കും.
നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന റാങ്കിലുള്ള വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതാണ് സംഘം. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും. പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബാണ് വെങ്കിടേഷിനെ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. പക്ഷപാതമില്ലാതെ വെങ്കിടേഷ് പ്രവര്‍ത്തിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിനൊപ്പം പോലീസ് മേധാവിയുടെ സമ്പൂര്‍ണ്ണ നിരീക്ഷണവും ഉണ്ടാകും. പോലീസ് ആസ്ഥാനത്തെ സമകാലീക വിവാദങ്ങളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് വെങ്കിടേഷിനെ ചുമതല ഏല്‍പ്പിച്ചത്.
ഡിഐജി എസ് അജിത ബീഗം, ക്രൈംബ്രാഞ്ച് ഹെഡ്ക്വാര്‍ട്ടേഴ്സ് എസ്പി മെറിന്‍ ജോസഫ്, കോസ്റ്റല്‍ പൊലീസ് എഐജി ജി പൂങ്കുഴലി, പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ ഐശ്വര്യ ഡോങ്ക്‌റേ, ക്രമസമാധാന ചുമതലയുള്ള എഐജി വി അജിത്ത്, ക്രൈംബ്രാഞ്ച് എസ്പി എസ് മധുസൂദനന്‍ എന്നിവരാണ് സംഘത്തിലുള്ളത്. ഐജി സ്പര്‍ജന്‍ കുമാറും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുന്ന വ്യക്തിയല്ല. വിവാദ രഹിതമായി കാര്യങ്ങള്‍ കൊണ്ടു പോകണമെന്നാണ് തീരുമാനം. വെളിപ്പെടുത്തല്‍ നടത്തിയവരോട് പോലീസ് വിശദാംശങ്ങള്‍ തേടും. മൊഴിയും എടുക്കും. ആരെല്ലാം മൊഴി നല്‍കുമെന്നതാണ് നിര്‍ണ്ണായകം. അന്വേഷണ സമിതി നാളെ യോഗം ചേരും.
ബംഗാളി നടി ശ്രീലേഖ മിത്ര, മലയാളി സിനിമാപ്രവര്‍ത്തക, സോണിയ മല്‍ഹാര്‍, ടെസ് ജോസഫ്, ശ്വേത മേനോന്‍ തുടങ്ങിയവരാണ് തൊഴില്‍ ചൂഷണവും ലൈംഗികാതിക്രമവും തുറന്നുപറഞ്ഞത്. ഡബ്ല്യുസിസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2017 ജൂലൈ ഏഴിനാണ് ജസ്റ്റിസ് ഹേമ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചത്. 2019 ഡിസംബര്‍ 31ന് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സിനിമയില്‍ സ്ത്രീപുരുഷ വിവേചനമുണ്ടെന്നും സ്ത്രീകള്‍ പലവിധ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
അന്വേഷണത്തിന് നിയോഗിച്ച സംഘത്തിന് മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്. സാമൂഹ്യമാധ്യമത്തിലെ ആരോപണങ്ങളും ചാനലുകളിലെ അഭിമുഖങ്ങളുമാണ് ആദ്യ ഘട്ടത്തില്‍ പോലീസിന് മുന്നിലുള്ള ഏക തെളിവ്. ഇത് വിശദമായി പരിശോധിച്ച് വെളിപ്പെടുത്തല്‍ നടത്തിയവരെ പോലീസ് സമീപിക്കും. മൊഴി നല്‍കാനും ആരോപണത്തില്‍ ഉറച്ചു നില്‍ക്കാനും ഇരകള്‍ തയ്യാറായാല്‍ മാത്രമേ പോലീസിന് പ്രാഥമിക അന്വേഷണം പോലും സാധ്യമാകൂ. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സംഭവങ്ങളാണ് ആരോപണങ്ങളായി നിലനില്‍ക്കുന്നത്.
അതുകൊണ്ട് തന്നെ ആരോപണവിധേയര്‍ എല്ലാം നിഷേധിക്കുന്ന സാഹചര്യത്തില്‍ ശക്തമായ തെളിവുകള്‍ അടക്കം കണ്ടത്തേണ്ടി വരും. അല്ലാത്ത പക്ഷം വിഐപി പല പീഡനാരോപണങ്ങള്‍ക്കും സംഭവിച്ചതെല്ലാം ആവര്‍ത്തിക്കാനും പോലീസിന് പഴി കേള്‍ക്കാനും സാധ്യത ഉണ്ടാകും. സിദ്ദിഖിനെതിരെ പരാതി ഉയര്‍ത്തിയ യുവ നടി ഉറച്ച നിലപാടിലാണ്. ഇവരുടെ മുന്‍ മൊഴികളെല്ലാം പരിശോധിച്ചാകും പീഡന സ്വഭാവത്തിലും കേസെടുത്താല്‍ ഇടേണ്ട വകുപ്പുകളിലും തീരുമാനം എടുക്കൂ. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ച രഞ്ജിത്തിനെതിരെ ബംഗാളി നടി പോലീസിന് നല്‍കുന്ന മൊഴി അതിനിര്‍ണ്ണായകമാകും.
താന്‍ അതിക്രമത്തിന് വിധേയയായില്ലെന്നും അതിക്രമത്തിനുള്ള ശ്രമം തിരിച്ചറിഞ്ഞ് രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് വെളിപ്പെടുത്തല്‍. ഈ കേസിന് രണ്ടു സാക്ഷികളുമുണ്ട്. ഇവരെയും പോലീസ് സംഘം ബന്ധപ്പെടും. ഈ രണ്ടു കേസുകളാകും പ്രാഥമികമായി സംഘം പരിശോധിക്കുക. മുകേഷിനെ കുടുക്കിലാക്കി ടെസ് ജോസഫിന്റെ മൊഴിയുമുണ്ട്. റിയാസ് ഖാനും ആരോപണ നിഴലിലാണ്.