- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടും; ഉച്ചക്ക് 2.30ന് കൈമാറാമെന്ന് സര്‍ക്കാര്‍; അപേക്ഷകരെ വിളിപ്പിച്ചു; രഞ്ജിനിയുടെ അപ്പീല്‍ നിര്‍ണായകം
തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറത്തുവിടും. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കാണ് റിപ്പോര്‍ട്ട് കൈമാറുക. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചവരോട് ഇന്ന് ഉച്ചയ്ക്ക് ഹാജരാകാന്‍ സാംസ്‌കാരിക വകുപ്പ് നിര്‍ദ്ദേശം നല്‍കി. റിപ്പോര്‍ട്ട് പുറത്തുവിടാതിരിക്കാന്‍ സര്‍ക്കാറിന് താല്‍പ്പര്യമുണ്ടെന്ന ആരോപണം സജീവമാണ്. ഇതിനിടെയാണ് രഞ്ജിനിയുടെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതോടെ സര്‍ക്കാര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടു പുറത്തുവിടാന്‍ തയ്യാറെടുക്കുന്നത്. നടി രഞ്ജിനിയുടെ ഹര്‍ജി കേരള ഹൈക്കോടതി […]
തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറത്തുവിടും. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കാണ് റിപ്പോര്‍ട്ട് കൈമാറുക. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചവരോട് ഇന്ന് ഉച്ചയ്ക്ക് ഹാജരാകാന്‍ സാംസ്‌കാരിക വകുപ്പ് നിര്‍ദ്ദേശം നല്‍കി. റിപ്പോര്‍ട്ട് പുറത്തുവിടാതിരിക്കാന്‍ സര്‍ക്കാറിന് താല്‍പ്പര്യമുണ്ടെന്ന ആരോപണം സജീവമാണ്. ഇതിനിടെയാണ് രഞ്ജിനിയുടെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതോടെ സര്‍ക്കാര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടു പുറത്തുവിടാന്‍ തയ്യാറെടുക്കുന്നത്.
നടി രഞ്ജിനിയുടെ ഹര്‍ജി കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതിന് പിന്നാലെയാണ് സാംസ്‌കാരിക വകുപ്പ് റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന് അറിയിപ്പ് കൈമാറിയത്. ഇന്ന് റിപ്പോര്‍ട്ടിന്റെ 233 പേജുകള്‍ പുറത്തുവരും. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങള്‍ കൈമാറില്ല. ആളുകളെ തിരിച്ചറിയുന്ന വിവരങ്ങള്‍ ഒഴിവാക്കും. 49 ാം പേജിലെ 96 ാം പാരഗ്രാഫ് പ്രസിദ്ധീകരിക്കില്ല. 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കി. 165 മുതല്‍ 196 വരെയുള്ള പാരഗ്രാഫുകള്‍ വെളിപ്പെടുത്തില്ല. അനുബന്ധവും പുറത്തുവിടില്ല.
അതിനിടെ നടി രഞ്ജിനിയുടെ ഹര്‍ജി ഇന്ന് തന്നെ സിംഗിള്‍ ബെഞ്ച് പരിഗണിക്കാന്‍ സാധ്യതയുണ്ട്. ഇന്ന് മൂന്ന് മണിക്കക്കം നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ കേസ് പരിഗണിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാണ് ഡിവിഷന്‍ ബെഞ്ച് അറിയിച്ചത്. പിന്നാലെ രഞ്ജിനിയുടെ അഭിഭാഷകര്‍ ഇതിനായി നടപടി തുടങ്ങിയിട്ടുണ്ട്.
നേരത്തെ ശനിയാഴ്ച റിപ്പോര്‍ട്ട് പുറത്തുവിടുമെന്നായിരുന്നു സാസ്‌കാരിക വകുപ്പിന്റെ സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ അറിയിച്ചിരുന്നത്. എന്നാല്‍, തങ്ങള്‍ കൊടുത്ത മൊഴി തന്നെയാണോ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതെന്ന് അറിയില്ലെന്നും തങ്ങളെ കാണിക്കാതെ മൊഴി പുറത്തുവിടരുതെന്നും ആവശ്യപ്പെട്ട് രഞ്ജിനി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹരജി തള്ളിയ ഹൈകോടതി ഡിവിഷന്‍ ബെഞ്ച്, നടിക്ക് വേണമെങ്കില്‍ ഈ വിഷയം ഉന്നയിച്ച് സിംഗിള്‍ബെഞ്ചിനെ സമീപിക്കാെമന്നും വ്യക്തമാക്കി.
ഹരജിയുമായി ഹൈകോടതിയെ സമീപിച്ച സാഹചര്യത്തില്‍ കോടതിവിധിക്ക് അനുസൃതമായിരിക്കും തുടര്‍ നടപടികളെന്ന് ശനിയാഴ്ച സാസ്‌കാരിക വകുപ്പിന്റെ സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ (എസ്.പി.ഐ.ഒ) വിവരാവകാശ അപേക്ഷകരെ അറിയിച്ചിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് നിയമപരമായി ഒരു തടസ്സവും സര്‍ക്കാറിനും സാംസ്‌കാരിക വകുപ്പിനും ഇല്ലെന്നിരിക്കെ നടിയുടെ അഭ്യര്‍ഥനയില്‍ റിപ്പോര്‍ട്ട് തടഞ്ഞ എസ്.പി.ഐ.ഒയുടെ നടപടിക്കെതിരെ അപേക്ഷകര്‍ വിവരാവകാശ കമീഷന് പരാതി നല്‍കിയിരുന്നു. പരാതിയില്‍ എസ്.പി.ഐ.ഒയോട് വിവരാവകാശ കമീഷണര്‍ ഡോ.എ. അബ്ദുല്‍ ഹക്കീം അടിയന്തര വിശദീകരണം തേടുകയും ചെയ്തിരുന്നു.
നിര്‍മാതാവ് സജിമോന്‍ പാറയിലിന്റെ ഹരജി ഹൈകോടതി സിംഗിള്‍ ബെഞ്ച് തള്ളിയതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ 11ന് റിപ്പോര്‍ട്ട് പുറത്തുവിടുമെന്നാണ് സാസ്‌കാരിക വകുപ്പ് അറിയിച്ചിരുന്നത്. എന്നാല്‍, സിഗിംള്‍ ബെഞ്ച് ഉത്തരവ് ചോദ്യംചെയ്ത് വെള്ളിയാഴ്ച നടി രഞ്ജിനി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചതോടെ സര്‍ക്കാര്‍ പിന്നാക്കം പോയി. താനും കമ്മിറ്റിക്ക് മൊഴി നല്‍കിയിട്ടുണ്ടെന്നും തന്നെക്കൂടി കേള്‍ക്കണമെന്നുമാണ് രഞ്ജിനിയുടെ ആവശ്യം.
തുടര്‍ന്ന് സ്റ്റേ ആവശ്യം തള്ളിയതോടെ അപ്പീലില്‍ വിധിയുണ്ടാകുന്നത് വരെ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് രഞ്ജിനി സാംസ്‌കാരിക വകുപ്പിനോട് ആഭ്യര്‍ഥിച്ചു. രഞ്ജിനിയുടെ രേഖാമൂലമുള്ള അപേക്ഷ വെള്ളിയാഴ്ച രാത്രിയോടെയാണ് പ്രത്യേക ദൂതന്‍ വഴി വകുപ്പിന് ലഭിച്ചത്. താരത്തിന്റെ അപേക്ഷ പരിഗണിച്ച് റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് സിനിമ മേഖലയിലെ പ്രമുഖരും സമ്മര്‍ദം ചെലുത്തി. ഇതോടെയാണ് റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ലെന്ന് ശനിയാഴ്ച രാവിലെ 8.30ഓടെ എസ്.പി.ഐ.ഒ അപേക്ഷകരെ അറിയിച്ചത്.
"റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. നാല് വര്‍ഷമാണ് റിപ്പോര്‍ട്ട് സര്‍ക്കാറിന്റെ പക്കലിരുന്നത്. ഞങ്ങള്‍ കൊടുത്ത മൊഴിയുടെ വിശദാംശങ്ങള്‍ ഞങ്ങള്‍ക്കറിയില്ല. ഞങ്ങള്‍ കൊടുത്ത മൊഴി തന്നെയാണോ പുറത്തുവരുന്നതെന്ന് അറിയില്ലല്ലോ. പൊലീസ് സ്റ്റേഷനില്‍ പരാതികൊടുക്കുമ്പോള്‍ പോലും അവര്‍ വായിച്ച് കേള്‍പ്പിച്ച ശേഷമാണ് ഒപ്പിടുന്നത്. അങ്ങനെയിരിക്കെയാണ് ഞങ്ങളെ കാണിക്കാതെ മൊഴി പുറത്തുവിടുന്നത്. എനിക്ക് റിപ്പോര്‍ട്ട് കിട്ടണം. താല്‍പര്യത്തിന് പിന്നില്‍ മറ്റ് പ്രേരണയൊന്നുമില്ല. സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയാണ് സംസാരിക്കുന്നത്. ഇക്കാര്യം വനിത കമീഷന്‍ ഉറപ്പാക്കുമെന്നാണ് കരുതിയത്. അവര്‍ക്ക് കോടതിയില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെടാമായിരുന്നു. അത് ചെയ്യുന്നതില്‍ കമീഷന്‍ പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് താന്‍ കോടതിയെ സമീപിച്ചത്' -നടി രഞ്ജിനി വ്യക്തമാക്കി.
എന്നാല്‍, റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും റിപ്പോര്‍ട്ടില്‍ ആരും ആശങ്കപ്പടേണ്ട കാര്യമില്ലെന്നും സ്വകാര്യത മാനിച്ചായിരിക്കും റിപ്പോര്‍ട്ട് പുറത്തുവിടുകയെന്നും കമീഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞിരുന്നു.