- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹേമ കമ്മറ്റിയിലെ കടുംവെട്ടും പൂഴ്ത്തലും; സര്‍ക്കാറിന്റെ ഒളിച്ചുകളിക്കെതിരെ സിനിമാ സഖാക്കളും; സര്‍ക്കാരിന്റെത് കുറ്റകരമായ അനാസ്ഥയെന്ന് ആഷിക് അബു
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളി തുടരുമ്പോള്‍ സിനിമാ രംഗത്തെ ഇടതുസഖാക്കളും വിമര്‍ശനങ്ങളുമായി രംഗത്ത്. സര്‍ക്കാരിനെതിരെ സംവിധായകനും ഇടതുസഹയാത്രികനുമായ ആഷിക് അബവും രംഗത്തുവന്നു. അനീതി നടന്നതായി ബോധ്യപ്പെട്ടിട്ടും ഇടതുപക്ഷ സര്‍ക്കാരിന് എങ്ങനെ നിശബ്ദമായിരിക്കാന്‍ കഴിയുന്നുവെന്ന് ആഷിക് അബു ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സാമാന്യബുദ്ധിയില്‍ ആലോചിച്ചാല്‍ മനസിലാകാത്ത ഒരുപാട് കാര്യങ്ങളുണ്ട്. രാവിലെ വിവരാവകാശ കമ്മീഷന്‍ കൊടുക്കണമെന്ന് പറഞ്ഞ ഭാഗം കൊടുക്കാതിരിക്കുന്ന അവസ്ഥ ഉണ്ടായി. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്ന് മനസിലാകുന്നില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി […]
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളി തുടരുമ്പോള്‍ സിനിമാ രംഗത്തെ ഇടതുസഖാക്കളും വിമര്‍ശനങ്ങളുമായി രംഗത്ത്. സര്‍ക്കാരിനെതിരെ സംവിധായകനും ഇടതുസഹയാത്രികനുമായ ആഷിക് അബവും രംഗത്തുവന്നു. അനീതി നടന്നതായി ബോധ്യപ്പെട്ടിട്ടും ഇടതുപക്ഷ സര്‍ക്കാരിന് എങ്ങനെ നിശബ്ദമായിരിക്കാന്‍ കഴിയുന്നുവെന്ന് ആഷിക് അബു ചോദിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സാമാന്യബുദ്ധിയില്‍ ആലോചിച്ചാല്‍ മനസിലാകാത്ത ഒരുപാട് കാര്യങ്ങളുണ്ട്. രാവിലെ വിവരാവകാശ കമ്മീഷന്‍ കൊടുക്കണമെന്ന് പറഞ്ഞ ഭാഗം കൊടുക്കാതിരിക്കുന്ന അവസ്ഥ ഉണ്ടായി. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്ന് മനസിലാകുന്നില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് എല്ലാ ഭാഗങ്ങളില്‍നിന്നുമുള്ള സമ്മര്‍ദ്ദം സര്‍ക്കാരിനു മേലുണ്ട്. സര്‍ക്കാരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ഇതിനു വഴങ്ങുന്നുമുണ്ട്. മറ്റുള്ള ഒരു വിശദീകരണവും വിശ്വസനീയമായി തോന്നുന്നില്ല. സര്‍ക്കാരിന് ഒളിപ്പിക്കാന്‍ ഒന്നുമില്ലെന്ന വാദമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത് അപ്പോള്‍ പിന്നെ ഒളിപ്പിക്കുന്നത് ആരാണെന്നും ആഷിക് അബു ചോദിച്ചു.
സര്‍ക്കാരിന്റെ ഭാഗത്തുള്ള ആരാണ് ലൈംഗികാതിക്രമം ഉണ്ടെന്ന ഉള്ളടക്കമുള്ള റിപ്പോര്‍ട്ട് വായിച്ചത്? അപ്പോള്‍ അതൊരു ക്രിമിനല്‍ കുറ്റമാണെന്നു ബോധ്യപ്പെട്ടിരുന്നില്ലേ? സര്‍ക്കാരിന് ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കാമായിരുന്നല്ലോ. സാങ്കേതികത്വം മറിക്കടക്കാനുള്ള നിയമപരിജ്ഞാനം ഇല്ലാത്തവരാണോ സര്‍ക്കാരില്‍ ഉള്ളതെന്നും ആഷിക് അബു ചോദിച്ചു.
മിടുക്കരായ മന്ത്രിമാരുള്ള സര്‍ക്കാരാണിത്. എന്നിട്ടും എന്തുകൊണ്ടിങ്ങനെയെന്നു മനസിലാകുന്നില്ല. സര്‍ക്കാര്‍ ഇടപെടുന്നതിന് പകരം മാറിനിന്നു. അതുതന്നെ കുറ്റകരമായ അനാസ്ഥയാണ്. ഞാനും ഇടതുപക്ഷ സംഘടനകളുടെ ഭാഗമായി പ്രവര്‍ത്തിച്ചയാളാണ്. ഒരു അനീതി നടന്നു എന്ന് ബോധ്യപ്പെട്ടാല്‍ ഇങ്ങനെയാണോ ഇടതുപക്ഷം പ്രവര്‍ത്തിക്കേണ്ടത്? ഈ റിപ്പോര്‍ട്ട് വായിച്ച അന്ന് മുഖ്യമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിമാരോ ഒരു പത്രസമ്മേളനം നടത്തിയിരുന്നെങ്കില്‍ ചിത്രം മാറിയേനെ. തോറ്റുപോകുമെന്ന് ഉറപ്പായിരുന്നാല്‍പോലും കോടതിയെ സമീപിച്ചാല്‍ പോലും സര്‍ക്കാരിന് അഭിമാനിക്കാമായിരുന്നു. കുറ്റകരമായ ഈ അനാസ്ഥയ്ക്ക് സര്‍ക്കാര്‍ ജനങ്ങളോട് മറുപടി പറയേണ്ടിവരും. ഇത്ര ഇച്ഛാശക്തിയുള്ള ഒരു സര്‍ക്കാരിനെ പോലും കുഴിയില്‍ ചാടിക്കാന്‍ പവര്‍ ഗ്രൂപ്പുകള്‍ക്ക് കഴിഞ്ഞുവെന്നും ആഷിക്ക് അബു വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നേരത്തെ മന്ത്രിസഭയില്‍ തന്നെ പലരും പലതട്ടിലാണ്. കെ എന്‍ ബാലഗോപാല്‍ അടക്കമുള്ളവര്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെ അനുകൂലിച്ചുരംഗത്തുവന്നിരുന്നു. അതേസമയം ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതില്‍ വീണ്ടും സര്‍ക്കാര്‍ അട്ടിമറിയെന്ന് ആരോപണം ശക്തമാണ്. റിപ്പോര്‍ട്ടില്‍ വിവരാവകാശ കമ്മീഷന്‍ ഒഴിവാക്കേണ്ട എന്നു പറഞ്ഞ ഭാഗം ഒഴിവാക്കുകയും ഒഴിവാക്കണം എന്നുപറഞ്ഞ ഭാഗം ഉള്‍പ്പെടുത്തുകയും ചെയ്തു എന്നതാണ് പുതിയ വിവാദത്തിന് കാരണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പാരഗ്രാഫ് 96 ഉം, 165 മുതല്‍ 196 വരെയും അനുബന്ധവും ഒഴികെ ബാക്കിയെല്ലാം പുറത്ത് വിടാനാണ് ജൂലൈ 5 ന് വിവരാവകാശ കമ്മീഷന്റെ ഉത്തരവില്‍ പറഞ്ഞത്. സ്വകാര്യതയെ ബാധിക്കുന്ന മറ്റേതെങ്കിലും ഭാഗങ്ങളുണ്ടെങ്കില്‍ അത് ഏതാണെന്നു തീരുമാനിച്ചു പട്ടികയുണ്ടാക്കി അപേക്ഷകര്‍ക്ക് നല്‍കണമെന്നും അതും കൊടുക്കാതിരിക്കാമെന്നും കമ്മീഷന്‍ വിധിയില്‍ പറയുന്നു.
ഇതില്‍ വിഷയം ഹൈക്കോടതിയില്‍ എത്തി പുതിയ സംഭവ വികാസങ്ങള്‍ നടക്കുകയും ചെയ്തതോടെ റിപ്പോര്‍ട്ട് പുറത്ത് വിടുന്നത് വൈകി. റിപ്പോര്‍ട്ട് പുറത്ത് വിടുന്നതിനെതിരെ രണ്ട് ഹര്‍ജികളാണ് ഹൈക്കോടതിയില്‍ എത്തിയത്. പിന്നീട് കോടതി നടപടികള്‍ കഴിഞ്ഞതോടെ ഒരു മാസത്തിനു ശേഷം ആഗസ്റ്റ് 19 നാണ് റിപ്പോര്‍ട്ടിന്റെ കോപ്പി സര്‍ക്കാര്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയവര്‍ക്കായി പുറത്തുവിട്ടത്.
റിപ്പോര്‍ട്ടില്‍ 97 മുതല്‍ 108 വരെയുള്ള പാരഗ്രാഫുകള്‍കൂടി ഒഴിവാക്കിയാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. കമ്മീഷന്റെ ആദ്യത്തെ ഉത്തരവില്‍ പറഞ്ഞിരിക്കുന്ന സ്വകാര്യതയുമായി ബന്ധപ്പെട്ട് ഒഴിവാക്കേണ്ട പട്ടികയിലുള്ളവയല്ല ഇപ്പോള്‍ ഒഴിവാക്കിയതെന്നതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം. പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഏറ്റവും സുപ്രധാനമായ പാരഗ്രാഫ് 96 ആണ്. 'മുന്നില്‍ വന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ലൈംഗികപീഡനം നടത്തിയത് സിനിമാ മേഖലയിലെ വളരെ പ്രശസ്തരായ ആളുകളാണ്, അത് കമ്മീഷന് ബോധ്യമുണ്ട്, അവരുടെ പേരുകളും കമ്മീഷന് മുന്‍പാകെ പറയപ്പെട്ടു'- എന്നാണ് ഇതില്‍ പറയുന്നത്. ഇതിന് ശേഷമുള്ള ഭാഗം ഒഴിവാക്കപ്പെട്ടു.
ഒഴിവാക്കിയത് പ്രമുഖരുടെ പേരുകള്‍ വരുമെന്നതിനാലാണ് എന്നതാണ് ഉയരുന്ന വാദം. പ്രമുഖ പ്രതികളുടെ വിവരങ്ങളും കമ്മീഷന്റെ കണ്ടെത്തലുകളുമാണ് ഇതിനു ശേഷമുള്ള 11 പാരഗ്രാഫുകളിലുള്ളതെന്നാണ് വിമര്‍ശിക്കുന്നവര്‍ ഉയര്‍ത്തുന്ന വാദം. പ്രമുഖ നടന്‍മാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ റിപ്പോര്‍ട്ട് പൂഴ്ത്തിയെന്നാണ് വിമര്‍ശനം. റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതയെ തകര്‍ക്കുന്നതാണ് ഇതെന്നാണ് വാദം.
അതേസമയം റിപ്പോര്‍ട്ടില്‍ സര്‍വത്ര ആശയക്കുഴപ്പമാണ് ഉള്ളത്. കമ്മീഷന്‍ ഒഴിവാക്കാന്‍ പറഞ്ഞതും ഉള്‍പ്പെട്ടതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണം. റിപ്പോര്‍ട്ടിലെ പേജ് നമ്പര്‍ 49ലെ 96-ാം പാരഗ്രാഫ് ഒഴിവാക്കണമെന്നാണ് കമ്മീഷന്റെ ജൂലൈ അഞ്ചിന് പുറത്തിറങ്ങിയ ഉത്തരവിലുള്ളത്. എന്നാല്‍ എഡിറ്റ് ചെയ്യുന്ന സമയത്ത് പേജ് നമ്പര്‍ 49ലെ 96-ാം പാരഗ്രാഫ് പുറത്ത് വിട്ടതില്‍ ഉള്‍പ്പെട്ടതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായത്.
അഡ്വക്കേറ്റ് ഹരീഷ് വാസുദേവനാണ് റിപ്പോര്‍ട്ടിലെ പ്രധാന ഭാഗം പൂഴ്ത്തിവെച്ചുവെന്ന ആരോപണം ആദ്യം ഉന്നയിച്ചത്. ഇതിന് പിന്നാലെ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കിയതോടെ വിഷയം ചൂടുപിടിച്ചു. ഏതൊക്കെയാണ് ഒഴിവാക്കുന്നത് എന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആദ്യം വിവരാവകാശ കമ്മീഷനെ സമീപിച്ചവര്‍ക്കുള്‍പ്പെടെ നല്‍കിയ ഉത്തരവില്‍ പറയുന്നുണ്ട്. ഇതില്‍ 96-ാം പാരഗ്രാഫ് ഒഴിവാക്കിയതിന്റെ പട്ടികയിലാണ് ഉള്‍പ്പെടുന്നത്.
അതേസമയം ഏതൊക്കെയാണ് ഒഴിവാക്കിയത് എന്നതിന്റെ പട്ടിക അപേക്ഷകര്‍ക്ക് നല്‍കിയപ്പോള്‍ ഈ പാരഗ്രാഫിന്റെ കാര്യം അതില്‍ ഉള്‍പ്പെടാത്തതാണ് ഇപ്പോഴുയര്‍ന്ന ആശയക്കുഴപ്പത്തിന് കാരണം. ജൂലൈ അഞ്ചിലെ ഉത്തരവില്‍ 26 പേജില്‍ കൃത്യമായി പറയുന്നുണ്ട് വിവരാവകാശ കമ്മീഷന്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുള്ളതിന് പുറമെ സ്വകാര്യതയെ ബാധിക്കുമെന്ന ബോധ്യമുള്ള ഭാഗങ്ങളും റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കാന്‍ കമ്മീഷന്റെ ഉത്തരവില്‍ വ്യക്തമായി നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.
233 പേജുള്ള റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയാണ് പുറത്തുവിട്ടത്. 49-ാം പേജിലെ 96-ാം പാരഗ്രാഫ് ഉണ്ടാകില്ല. 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കണം. 165 മുതല്‍ 196 വരെയുള്ള പേജുകളില്‍ ചില പാരഗ്രാഫുകള്‍ വെളിപ്പെടുത്തില്ല. ഇതിനൊപ്പം മൊഴികള്‍ അടങ്ങിയ അനുബന്ധ റിപ്പോര്‍ട്ടും വെളിപ്പെടുത്തരുത് എന്നാണ് കമ്മീഷന്റെ നിര്‍ദ്ദേശത്തിലുണ്ടായിരുന്നത്. സത്യത്തില്‍ ഈ 96-ാം പാരഗ്രാഫ് 49-ാമത്തെ പേജിന് പകരം 48ലാണ് വന്നത്. എഡിറ്റ് ചെയ്തവര്‍ പേജ് നമ്പര്‍ വെച്ച് അത് ഒഴിവാക്കി നല്‍കിയപ്പോള്‍ അബദ്ധത്തിവല്‍ വെളിപ്പെടുത്തരുതെന്ന് പറഞ്ഞത് പുറത്തുവന്നു.