- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2018ലെ വെള്ളപ്പൊക്ക രാത്രികളിലെ വില്ലന്‍; അസമയത്ത് ഫോണ്‍ ചെയ്യുന്ന ഐഎഎസുകാരന്‍; സെക്രട്ടറിയേറ്റിലും 'സ്വഭാവദൂഷ്യം'! ഈ റിപ്പോര്‍ട്ടും ഞെട്ടിക്കുന്നത്
തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമല്ല പീഡകര്‍ക്കൊപ്പമാണ് എന്ന ആരോപണം ഉയരുമ്പോള്‍ പിണറായി സര്‍ക്കാര്‍ വീണ്ടും വെട്ടിലാക്കി പുതിയ റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യ പത്രത്തില്‍ സായികിരണ്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിക്കാന്‍ അധികാരമുള്ള ഉന്നത പദവിയില്‍ ഇരിക്കുന്ന മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ നിരവധി പീഡന ആരോപണങ്ങള്‍ നേരിടുന്നയാളാണ്. ജൂനിയര്‍ വനിതാ ഐ.എ.എസ് ഉദ്യോഗസ്ഥരോട് ഇയാള്‍ മോശമായി പെരുമാറിയെന്ന് പരാതി ലഭിച്ചിരുന്നു. രണ്ട് ട്രെയിനികള്‍ ഉള്‍പ്പെടെ […]
തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമല്ല പീഡകര്‍ക്കൊപ്പമാണ് എന്ന ആരോപണം ഉയരുമ്പോള്‍ പിണറായി സര്‍ക്കാര്‍ വീണ്ടും വെട്ടിലാക്കി പുതിയ റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യ പത്രത്തില്‍ സായികിരണ്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിക്കാന്‍ അധികാരമുള്ള ഉന്നത പദവിയില്‍ ഇരിക്കുന്ന മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ നിരവധി പീഡന ആരോപണങ്ങള്‍ നേരിടുന്നയാളാണ്. ജൂനിയര്‍ വനിതാ ഐ.എ.എസ് ഉദ്യോഗസ്ഥരോട് ഇയാള്‍ മോശമായി പെരുമാറിയെന്ന് പരാതി ലഭിച്ചിരുന്നു. രണ്ട് ട്രെയിനികള്‍ ഉള്‍പ്പെടെ മൂന്ന് വനിതാ ഐ.എ.എസുകാരാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നത്. 2018 ലെ വെള്ളപ്പൊക്ക സമയത്ത് രാത്രികാലങ്ങളില്‍ തന്നെ അനാവശ്യമായി ഫോണില്‍ ചര്‍ച്ചക്ക് വിളിക്കുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ഒരു ഐ.എ.എസ് ഉദ്യോഗസ്ഥ തന്നെ വാട്സാപ്പ് ഗ്രൂപ്പില്‍ ഈ ഉദ്യോഗസ്ഥനെ പരസ്യമായി ശാസിച്ചിരുന്നു.
2019ല്‍ തിരുവനന്തപുരത്തെ ഒരത്താഴ വിരുന്നിലും ഡച്ച് രാജാവിന്റെ കൊച്ചി സന്ദര്‍ശന വേളയിലും ഈ മുതിര്‍ന്ന ഐ.എസ്.എസ് ഉദ്യോഗസ്ഥനെ കുറിച്ച് മോശമായി പെരുമാറിയതിന് രണ്ട് ഐ.എ.എസ് വനിതാ ട്രെയിനികള്‍ പരാതിപ്പെട്ടിരുന്നു. ഇവരുടെ പരാതി മുസൂറിയിലെ ഐ.എ.എസ് അക്കാദമിയില്‍ നിന്ന് മുഖ്യമന്ത്രിക്ക് അയച്ചിരുന്നു. അന്നത്തെ ഐ.എ.എസ് അസോസിയേഷനും ഈ ഉന്നതന് എതിരെ പരാതി നല്‍കിയി. സെക്രട്ടറിയേറ്റിലെ രണ്ട് വനിതാ ജീവനക്കാരെ രാത്രിയില്‍ അസമയത്ത് ഒരു മുതിര്‍ന്ന ഐഎഎസുകാരന്‍ ഫോണ്‍ ചെയ്യുന്നതായും പരാതി ലഭിച്ചിട്ടുണ്ടായിരുന്നു.
കൂടാതെ ഐ.എ.എസ് കണ്‍ഫര്‍ ചെയ്തക മറ്റൊരു ഉദ്യോഗസ്ഥന്റെ പേരില്‍ സ്ത്രീകളോട് മോശമായി പെരുമാറിയതിനെ് കുറിച്ച് വ്യക്തമായ റിപ്പോര്‍ട്ട് ഉണ്ടായിട്ടും ഇയാളെ ജില്ലാ കളക്ടറായി നിയമിച്ചതായും ആരോപണമുണ്ട്. സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്ന സന്ദര്‍ഭത്തില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സ്വപ്നാ സുരേഷുമായി ഫോണില്‍ ബന്ധപ്പെട്ടതിന്റെ നിരവധി തെളിവുകള്‍ ഇയാള്‍ക്കെതിരെ പുറത്ത് വന്നിരുന്നു. കൂടാതെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി 2011 ല്‍ ലൈംഗിക വിവാദത്തെ തുടര്‍ന്ന് പാര്‍ട്ടി പുറത്താക്കിയ വ്യക്തിയാണെന്നും ടൈംസ് ഓഫ് ഇന്ത്യന്‍ റിപ്പോര്‍ട്ട് പറയുന്നു.
ഇതില്‍ ആരോപണം നേരിടുന്ന പ്രധാനിയെ സ്വഭാവദൂഷ്യത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ഡെപ്യുട്ടേഷന്‍ ക്യാന്‍സല്‍ ചെയ്ത് മടക്കിയ ചരിത്രവുമുണ്ടെന്നതാണ് വസ്തുത. ആരോപണം നേരിടുന്നതവര്‍ ഉന്നതരാണെങ്കില്‍ രക്ഷപ്പെടാന്‍ അവസരമൊരുങ്ങുമെന്ന വിലയിരുത്തലാണ് ഈ സംഭവ വികാസങ്ങള്‍ കേരളത്തില്‍ ചര്‍ച്ചയാക്കുന്നത്.