- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയില്‍ പവര്‍ ഗ്രൂപ്പും മാഫിയയും ഇല്ല; കുറ്റക്കാര്‍ക്കെതിരെ കേസെടുക്കണം; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 'അമ്മ'യ്ക്ക് എതിരെയല്ല; ഒടുവില്‍ പ്രതികരണം
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒളിച്ചോടിയിട്ടില്ലെന്ന് അമ്മ ഭാരവാഹികള്‍. സിനിമയില്‍ പവര്‍ ഗ്രൂപ്പും മാഫിയയും ഇല്ലെന്ന് ജനറല്‍ സെക്രട്ടറി സിദ്ധിഖ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കുറ്റക്കാര്‍ക്കെതിരെ കേസെടുക്കണം. മാധ്യമങ്ങള്‍ തങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതില്‍ വിഷമമുണ്ട്. തെറ്റ് ചെയ്തവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണം. സിദ്ധിഖ് പറഞ്ഞത്: അമ്മയുടെ പ്രതികരണം വൈകിയെന്ന് പൊതുവേ വിമര്‍ശനമുണ്ട്. റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ ഒരു ഷോയുടെ റിഹേഴ്‌സല്‍ നടക്കുകയായിരുന്നു. 22ന് വെളുപ്പിനാണ് അത് അവസാനിച്ചത്. പ്രസിഡന്റ് മോഹന്‍ലാല്‍ സ്ഥലത്തില്ല. അവരോടുള്‍പ്പെടെ ചര്‍ച്ച ചെയ്യാനാണ് […]
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒളിച്ചോടിയിട്ടില്ലെന്ന് അമ്മ ഭാരവാഹികള്‍. സിനിമയില്‍ പവര്‍ ഗ്രൂപ്പും മാഫിയയും ഇല്ലെന്ന് ജനറല്‍ സെക്രട്ടറി സിദ്ധിഖ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കുറ്റക്കാര്‍ക്കെതിരെ കേസെടുക്കണം. മാധ്യമങ്ങള്‍ തങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതില്‍ വിഷമമുണ്ട്. തെറ്റ് ചെയ്തവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണം.
സിദ്ധിഖ് പറഞ്ഞത്:
അമ്മയുടെ പ്രതികരണം വൈകിയെന്ന് പൊതുവേ വിമര്‍ശനമുണ്ട്. റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ ഒരു ഷോയുടെ റിഹേഴ്‌സല്‍ നടക്കുകയായിരുന്നു. 22ന് വെളുപ്പിനാണ് അത് അവസാനിച്ചത്. പ്രസിഡന്റ് മോഹന്‍ലാല്‍ സ്ഥലത്തില്ല. അവരോടുള്‍പ്പെടെ ചര്‍ച്ച ചെയ്യാനാണ് സമയമെടുത്തത്. അല്ലാതെ ഒളിച്ചോട്ടമല്ല. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും നിര്‍ദേശങ്ങളും തികച്ചും സ്വാഗതാര്‍ഹം.
ഹേമ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു. രണ്ട് വര്‍ഷം മുമ്പ് റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി സജി ചെറിയാന്‍ വിളിച്ചിരുന്നു. താനും ഇടവേള ബാബുവുമാണ് ചര്‍ച്ചയില്‍ അന്ന് പങ്കെടുത്തതെന്നും ഞങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നുവെന്നും സിദ്ദിഖ് പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അമ്മയ്‌ക്കെതിരായ റിപ്പോര്‍ട്ടല്ല. അമ്മയെ ഹേമ കമ്മിറ്റി പ്രതിക്കൂട്ടില്‍ നിര്‍ത്തിയിട്ടുമില്ല. ഞങ്ങള്‍ ഹേമ കമ്മിറ്റിക്കൊപ്പമാണ് മാധ്യമങ്ങള്‍ ഞങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതില്‍ വിഷമം ഉണ്ടെന്നും സിദ്ദിഖ് പറഞ്ഞു.
തെറ്റ് ചെയ്തവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണം. ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരില്‍ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുത്. സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടോ എന്ന്അറിയില്ല. എന്റെ ജീവിതത്തില്‍ അത്തരമൊരു പവര്‍ ഗ്രൂപ്പിനെ പറ്റി അറിയില്ല. രണ്ട് കൊല്ലം മുമ്പ് രണ്ട് സംഘടനയിലെ അംഗങ്ങളെ ചേര്‍ത്ത് ഒരു ഹൈ പവര്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. അല്ലാതെ ഒരു പവര്‍ ഗ്രൂപ്പും മാഫിയവും സിനിമ മേഖലയില്‍ ഇല്ലെന്ന് സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2006 ല്‍ നടന്ന സംഭവത്തെ പറ്റി ഒരു പരാതി മുമ്പ് കിട്ടിയിരുന്നു. അത് ഒഴിവാക്കാന്‍ പാടില്ലായിരുന്നു. അതില്‍ ഇനി എന്ത് നടപടി സ്വീകരിക്കാന്‍ കഴിയുമെന്ന് ആലോചിക്കും. അത് മാത്രമാണ് അമ്മയ്ക്ക് കിട്ടിയ ഏക പരാതിയെന്നും സിദ്ദിഖ് പ്രതികരിച്ചു. ഞങ്ങളുടെ പല അംഗങ്ങളെയും ഹേമ കമ്മിറ്റി വിളിച്ചിട്ടില്ല. മമ്മൂട്ടിയും മോഹന്‍ലാലും മൂന്നോ നാലോ തവണ കമ്മിറ്റിക്ക് മുമ്പിലെത്തി. അവരോട് പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൂടുതല്‍ ചോദിച്ചത് എന്നാണ് പറഞ്ഞത്. മുമ്പ് മീറ്റിംഗ് നടക്കുമ്പോള്‍ റിപ്പോര്‍ട്ടിലെ ഉള്ളടക്കം സര്‍ക്കാര്‍ പറഞ്ഞിരുന്നില്ലെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.
റിപ്പോര്‍ട്ട് പുറത്തുവരുന്നതിനെ എതിര്‍ത്തിട്ടില്ല. അതിനെയും സ്വാഗതം ചെയ്തിരുന്നു. റിപ്പോര്‍ട്ടില്‍ എന്തു നടപടിയെടുക്കണം എന്ന് തീരുമാനിക്കുന്നത് സര്‍ക്കാരാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അമ്മയ്‌ക്കെതിരെയുള്ള ഒന്നല്ല. ഞങ്ങളുടെ അംഗങ്ങള്‍ തൊഴിലെടുത്ത് സുരക്ഷിതമായിരിക്കണമെന്നത് ഞങ്ങളുടെ കൂടെ ആവശ്യമാണ്. മാധ്യമങ്ങള്‍ അമ്മയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് സങ്കടകരം.
റിപ്പോര്‍ട്ട് പഠിച്ച ശേഷം പ്രതികരിക്കാമെന്നും ഇതിന്മേല്‍ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചാലും പിന്തുണയുണ്ടാകുമെന്നുമാണ് അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തുടക്കത്തില്‍ അറിയിച്ചത്. സിനിമ മേഖലയെ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ എങ്ങനെയാണ് ബാധിക്കുക, എന്തിനാണ് മറുപടി പറയേണ്ടത് എന്നതൊക്കെ റിപ്പോര്‍ട്ട് പഠിച്ച ശേഷം എന്നായിരുന്നു അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് പറഞ്ഞിരുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് അമ്മയുടെ നിര്‍ദേശങ്ങള്‍ എന്തൊക്കെയാണെന്ന് മന്ത്രി സജി ചെറിയാന്‍ ചോദിച്ചതാണ്. അത് അറിയിക്കുകയും ചെയ്തു. സിനിമ മേഖലയിലെ വനിതകളുടെ ബുദ്ധിമുട്ട് പഠിക്കാനുള്ള റിപ്പോര്‍ട്ടാണിത്. അമ്മയ്‌ക്കെതിരെയുള്ള റിപ്പോര്‍ട്ടല്ല. കമ്മിറ്റി റിപ്പോര്‍ട്ടിനൊപ്പമാണ് അമ്മയും. സിദ്ദീഖ് പറഞ്ഞു.
സിനിമയിലെ മറ്റു സംഘടനകളുമായും ആലോചിക്കേണ്ടതുണ്ട്. വളരെ സെന്‍സിറ്റീവ് ആയ വിഷയമായതിനാല്‍ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പഠിച്ചതിനു ശേഷമേ പറയാന്‍ പാടുള്ളൂവെന്നും താനോ സഹപ്രവര്‍ത്തകരോ ഇതിനെക്കുറിച്ച് അറിയാെത എന്തെങ്കിലും പറഞ്ഞു പോയാല്‍ ഭാവിയില്‍ വലിയ ദൂഷ്യഫലങ്ങള്‍ ഉണ്ടാകുമെന്നുമായിരുന്നു റിപ്പോര്‍ട്ട് പുറത്തുവന്ന ദിവസം സിദ്ദിഖ് പ്രതികരിച്ചത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെച്ചൊല്ലി അമ്മയില്‍ തന്നെ ഭിന്നത നിലനില്‍ക്കേയാണ് ഔദ്യോഗിക പ്രതികരിക്കാന്‍ സംഘടന തീരുമാനിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട് പുറത്തുവന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും നിലപാട് വ്യക്തമാക്കാത്ത സിനിമാ സംഘടനകള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയരുന്നതിനിടെയാണ് താരംസംഘടനയായ അമ്മയിലെ ഭിന്നത പുറത്തുവന്നത്. നിലപാട് വ്യക്തമാക്കുന്നതില്‍ താരസംഘടനയ്ക്ക് പിഴവ് പറ്റിയെന്നും തെറ്റ് ചെയ്തവരെ ഒരിക്കലും സംരക്ഷിക്കില്ലെന്നും അമ്മ വൈസ് പ്രസിഡന്റ് ജയന്‍ ചേര്‍ത്തല പ്രതികിച്ചതിന് പിന്നാലെയാണ് 'അമ്മ' യോഗം വിളിച്ചതും ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായതും.
ജനറല്‍ സെക്രട്ടറി, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ സിദ്ദിഖ്, വിനു മോഹന്‍, ചേര്‍ത്തല ജയന്‍, ജോമോള്‍, അനന്യ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നത്.