- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്ന പരിഹാരത്തിന് പ്രത്യേക നിയമവും ട്രിബ്യൂണലും രൂപീകരിക്കണം; ഹേമ കമ്മിറ്റിയുടെ സുപ്രധാന ശുപാര്‍ശകള്‍
തിരുവനന്തപുരം: മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിയുക മാത്രമല്ല, അവ പരിഹരിക്കാനുള്ള നിരവധി നിര്‍ദ്ദേശങ്ങളും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക നിയമം പാസാക്കണമെന്നും ട്രിബ്യൂണല്‍ രൂപീകരിക്കണമെന്നുമാണ് മുഖ്യ ശുപാര്‍ശ. സിനിമാ മേഖലയുമായി ബന്ധപ്പെട്ട നിലവിലുള്ള നിയമങ്ങളും പോഷ് നിയമവും( ജോലി സ്ഥലത്തെ സ്ത്രീകള്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ തടയല്‍) ഇപ്പോഴത്തെ വെല്ലുവിളികള്‍ നേരിടാന്‍ അപര്യാപ്തമെ്ന്നാണ് ഹേമ കമ്മിറ്റിയുടെ വിലയിരുത്തല്‍. ജോലി സ്ഥലമായ ഷൂട്ടിങ് സ്ഥലത്ത് എത്തും മുമ്പ് തന്നെ സ്ത്രീകള്‍ ലൈംഗിക […]
തിരുവനന്തപുരം: മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിയുക മാത്രമല്ല, അവ പരിഹരിക്കാനുള്ള നിരവധി നിര്‍ദ്ദേശങ്ങളും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.
സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക നിയമം പാസാക്കണമെന്നും ട്രിബ്യൂണല്‍ രൂപീകരിക്കണമെന്നുമാണ് മുഖ്യ ശുപാര്‍ശ. സിനിമാ മേഖലയുമായി ബന്ധപ്പെട്ട നിലവിലുള്ള നിയമങ്ങളും പോഷ് നിയമവും( ജോലി സ്ഥലത്തെ സ്ത്രീകള്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ തടയല്‍) ഇപ്പോഴത്തെ വെല്ലുവിളികള്‍ നേരിടാന്‍ അപര്യാപ്തമെ്ന്നാണ് ഹേമ കമ്മിറ്റിയുടെ വിലയിരുത്തല്‍.
ജോലി സ്ഥലമായ ഷൂട്ടിങ് സ്ഥലത്ത് എത്തും മുമ്പ് തന്നെ സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്ന സാഹചര്യത്തില്‍ സിനിമാമേഖലയെ സംബന്ധിച്ച് പോഷ് ആക്റ്റ് അപര്യാപ്തമാണ്. സിനിമയില്‍ അഭിനയിക്കാന്‍ അവസരത്തിനായി സ്ത്രീകള്‍ കിടക്ക പങ്കിടേണ്ട ദുരവസ്ഥ ഭീകരാവസ്ഥയാണ്. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനും ചൂഷണം തടയാനും സംരക്ഷിക്കാനും വ്യത്യസ്തമായ നിയമം ആവശ്യമാണ്. ദി കേരള സിനി എംപ്ലോയേഴ്‌സ് ആന്‍ഡ് എംപ്ലോയീസ് റഗുലേഷന്‍ ആക്റ്റ് 2020 എന്നുനാമകരണം ചെയ്യാം.
നിയമത്തിന് കീഴില്‍ പരാതി പരിഹാരത്തിന് ട്രിബ്യൂണല്‍ രൂപവത്കരിക്കുക, വിരമിച്ച ജില്ലാ ജഡ്ജിയെ വിശേഷിച്ചും വനിതാ ജഡ്ജിയെ ട്രിബ്യൂണലായി നിയമിക്കുക, ട്രിബ്യൂണലിന് സിവില്‍ കോടതിയുടെ അധികാരങ്ങള്‍ നല്‍കുക തുടങ്ങിയ ശുപാര്‍ശകള്‍ റിപ്പോര്‍ട്ടിലുണ്ട്.
നിലവില്‍ നടക്കുന്ന ചില അനധികൃത പ്രവൃത്തികള്‍ തടയാനും, ശിക്ഷ വിധിക്കാനും ട്രിബ്യൂണലിന് അധികാരമുണ്ടായിരിക്കും.
ഉചിതമായ അതോറിറ്റിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്യാത്ത പ്രൊഡ്യൂസര്‍ നടീനടന്മാരെ ഓഡീഷനായി സോഷ്യല്‍ മീഡിയ വഴിയോ മറ്റുമാര്‍ഗ്ഗത്തിലൂടെയോ വിളിച്ചുവരുത്തരുത്. സ്ത്രീകളെ ഇകഴ്ത്തി കാട്ടുന്നതിനായി ഒരാളും വോയ്‌സ് ക്ലിപ്പുകളോ, വീഡിയോ ക്ലിപ്പുകളോ സോഷ്യല്‍ മീഡിയ വഴി അയയ്ക്കരുത്. ഫാന്‍ ക്ലബ്ബ് വഴിയോ സോഷ്യല്‍ മീഡിയ വഴിയോ സിനിമയിലെ അഭിനേത്രിമാരെ താറടിച്ചുകാണിക്കരുത്.
സിനിമയില്‍ അഭിനയിക്കാന്‍ കരാര്‍ ഒപ്പിടണമെന്ന് അഭിനേതാവ് നിബന്ധന വച്ചാല്‍ നിര്‍മ്മാതാവ് അതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ പാടില്ല. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അടക്കം ഒരു സ്ത്രീക്കും സെറ്റില്‍ അടിസ്ഥാന സൗകര്യങ്ങളായ ശുചിമുറി, വസ്ത്രം മാറാനുള്ള മുറി, ഭക്ഷണം, വെള്ളം എന്നിവ നിര്‍മ്മാതാവ് നിഷേധിക്കാന്‍ പാടില്ല. വനിത ആയതിന്റെ പേരിലോ, 35 വയസ് ആയതിന്റെ പേരിലോ യൂണിയന്‍ അംഗത്വ കാര്‍ഡ് നല്‍കിയില്ലെന്നതിന്റെ പേരിലോ മേക്കപ്പ് ആര്‍ട്ടിസ്റ്റിന് തൊഴില്‍ നിഷേധിച്ചു കൂടാ. ലൈംഗിക താല്‍പര്യത്തിന് വഴങ്ങിയില്ലെന്നതിന്റെ പേരില്‍ ഒരു സ്ത്രീയെയും പീഡനത്തിന് ഇരയാക്കി കൂടാ. കിടപ്പറ പങ്കിടാന്‍ ക്ഷണിച്ചുകൊണ്ട് ഒരു സ്ത്രീയെയും പീഡിപ്പിക്കാന്‍ മുതിരരുത്.
ലൈംഗിക ചൂഷണത്തിനെതിരെ പരാതിപ്പെട്ടാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും മൊഴികളുണ്ട്. വഴിമാറിപ്പോവുക, നിലനില്‍ക്കണമെങ്കില്‍ ചൂഷണത്തിന് വിധേയരാവുകയെന്ന നിലയാണെന്നും പറഞ്ഞ റിപ്പോര്‍ട്ടില്‍, വെളിപ്പെടുത്തലുകള്‍ കേട്ട് ഞെട്ടിയെന്നും ഹേമ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഷൂട്ടിങ് സെറ്റുകളില്‍ മദ്യവും ലഹരിമരുന്നും കര്‍ശനമായി വിലക്കണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് നിര്‍മാതാവ് സുരക്ഷിതമായ താമസ, യാത്രാ സൗകര്യങ്ങള്‍ നല്‍കണം. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഡ്രൈവര്‍മാരായി നിയോഗിക്കരുത്.
വനിതകളോട് അശ്ലീലം പറയരുത്, തുല്യ പ്രതിഫലം നല്‍കണം. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍മാതാക്കളും സംവിധായകരും നിര്‍ബന്ധിക്കുംവിട്ടുവീഴ്ച ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും മൊഴികളുണ്ട്. പൊലീസിനെ സമീപിക്കാത്തത് ജീവഭയം കൊണ്ടാണ്.
റിപ്പോര്‍ട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു. റിപ്പോര്‍ട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച തടസ ഹര്‍ജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. ചൊവ്വാഴ്ച അവധിയായതിനാല്‍ കൂടിയാണ് റിപ്പോര്‍ട്ട് തിങ്കളാഴ്ചതന്നെ പുറത്തുവിട്ടത്.
233 പേജുള്ള റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് എത്തിയത്. ഇതില്‍ ആളുകളുടെ സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. 49ാം പേജിലെ 96ാം പാരഗ്രാഫും 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 165 മുതല്‍ 196 വരെയുള്ള പേജുകളില്‍ ചില പാരഗ്രാഫുകള്‍ വെളിപ്പെടുത്തിയിട്ടില്ല. മൊഴികള്‍ അടക്കമുള്ള അനുബന്ധ റിപ്പോര്‍ട്ടും പുറത്തുവിട്ടിട്ടില്ല. വിവരാവകാശനിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ടെന്നാണ് വിവരം.