- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരു യുദ്ധം ജയിച്ചതിന്റെ ആഹ്ലാദത്തില്‍ അല്ല ഞാന്‍; ആരെയും ഉപദ്രവിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല; ആരുടെയും വേദനയില്‍ ഞാന്‍ ആഹ്ലാദിക്കുകയും ഇല്ല': ഇനിയും പരാതികളുമായി സ്റ്റേഷനില്‍ പോകാന്‍ ഉള്ള അവസ്ഥകള്‍ തനിക്ക് ഉണ്ടാകാതെ ഇരിക്കട്ടെ എന്നും ഹണി റോസ്
ഒരു യുദ്ധം ജയിച്ചതിന്റെ ആഹ്ലാദത്തില്‍ അല്ല താനെന്ന് നടി ഹണി റോസ്
കൊച്ചി: ഒരു യുദ്ധം ജയിച്ചതിന്റെ ആഹ്ലാദത്തില്‍ അല്ല താനെന്ന് നടി ഹണി റോസ്. ലൈംഗികാധിക്ഷേ പരാതിയില്‍ വ്യവസായി ബോബി ചെമ്മണൂരിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതിന് പിന്നാലെ ഇട്ട ഇന്‍സ്റ്റ പോസ്റ്റിലാണ് ഹണി തന്റെ നിലപാട് വ്യക്തമാക്കിയത്. നിരന്തരം തന്നെ വേദനിപ്പിച്ചത് കൊണ്ട് നിവൃത്തികെട്ട് പ്രതികരിച്ചതും, പ്രതിരോധിച്ചതുമാണ്. ആരെയും ഉപദ്രവിക്കാന്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും
ആരുടെയും വേദനയില്‍ താന്‍ ആഹ്ലാദിക്കുക ഇല്ലെന്നും അവര്‍ പറഞ്ഞു.
ഇനിയും പരാതികളുമായി പൊലീസ് സ്റ്റേഷനില്‍ പോകാന്‍ ഉള്ള അവസ്ഥകള്‍ തനിക്ക് ഉണ്ടാകാതെ ഇരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. നമ്മുടെ നിയമവ്യവസ്ഥക്കും സത്യത്തിനും വലിയ ശക്തിയുണ്ടെന്നും ഹണി റോസ് കുറിച്ചു. നേരത്തെ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നും കൂടുതല്‍ ഒന്നും പറയാനില്ലെന്നുമായിരുന്നു നടിയുടെ ആദ്യ പ്രതികരണം.
ഹണി റോസിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:
' ഒരു യുദ്ധം ജയിച്ചതിന്റെ ആഹ്ലാദത്തില്‍ അല്ല ഞാന്‍
നിര്‍ത്താതെ പിന്നെയും പിന്നെയും പിന്നെയും
എന്നെ വേദനിപ്പിച്ചത് കൊണ്ട് നിവൃത്തികെട്ട്
ഞാന്‍ പ്രതികരിച്ചതാണ്, പ്രതിരോധിച്ചതാണ്.
ആരെയും ഉപദ്രവിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല
ആരുടെയും വേദനയില്‍ ഞാന്‍ ആഹ്ലാദിക്കുകയും ഇല്ല
ഇനിയും പരാതികളുമായി പൊലീസ് സ്റ്റേഷനില്‍ പോകാന്‍ ഉള്ള അവസ്ഥകള്‍ എനിക്ക് ഉണ്ടാകാതെ ഇരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു, പ്രാര്‍ഥിക്കുന്നു..
നമ്മുടെ നിയമവ്യവസ്ഥക്ക് വലിയ ശക്തിയുണ്ട്. സത്യത്തിനും.