കൊച്ചി: പണം നല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അപാര്‍ട്‌മെന്റ് ഉടമസ്ഥാവകാശം ലഭിക്കാത്തതിനാല്‍ നീതി തേടി പ്രവാസികളായ മലയാളികള്‍. ഹോയ്‌സാല ബിൽഡേഴ്‌സ് പ്രൈവറ് ലിമിറ്റഡും, ഇവിഎം ഗ്രൂപ്പും ചേർന്നുള്ള സംയുക്ത പ്രോജക്ടിനെതിരെയാണ് പരാതി. 121 അപ്പാർട്ട്മെന്റുകളാണ് നിർമാണം പൂർത്തിയാക്കിയത്. ഇതിൽ 45 യൂണിറ്റുകൾ ഇവിഎം ഗ്രൂപ്പിന്റേതാണ് ബാക്കിയുള്ള യൂണിറ്റുകളാണ് ഹോയ്‌സാല വിറ്റത്. അപ്പാര്‍ട്‌മെന്റ് തുകയുടെ വലിയൊരു ശതമാനവും അടച്ച് കഴിഞ്ഞിട്ടും ഇവര്‍ക്ക് ഉടമസ്ഥാവകാശം ലഭിച്ചിട്ടില്ല. ഹോയ്‌സാല വിറ്റ യൂണിറ്റുകളുടെ ഉടമസ്ഥാവകാശം കൈമാറ്റം നടത്തുന്നതിൽ കാലതാമസം ഉണ്ടായെന്നാണ് പരാതി. റിയല്‍ എസ്‌റ്റേറ്റ് തട്ടിപ്പിന്റെ മറ്റൊരു ചതിക്കുഴിയാണ് ഈ പ്രോജക്ട് എന്നാണ് പരാതി ഉയരുന്നത്. റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയില്‍ പ്രതീക്ഷ അര്‍പ്പിച്ച് കാത്തിരിക്കുന്നവരാണ് ഇവര്‍.

പല കാരണങ്ങള്‍ പറഞ്ഞ് അപ്പാര്‍ട്ട്‌മെന്റ് നല്‍കാതെ പണം മുടക്കിയവരെ കമ്പനി കബളിപ്പിക്കുകയാണെന്നാണ് പരാതി. വിഷയത്തില്‍ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിട്ടി ഇടപെട്ടിരുന്നു. ആറോളം പേര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കെ റേറയുടെ വിധി ഉണ്ടായിട്ടും അത് നടപ്പാക്കിയിട്ടില്ല. 2015ലാണ് അപ്പാര്‍ട്ട്‌മെന്റിന്റെ ഉടമസ്ഥാവകാശം കൈമാറേണ്ടിയിരുന്നത്. എന്നാല്‍ നാളിതുവരെ അപ്പാര്‍ട്ട്‌മെന്റുകള്‍ പരാതിക്കാര്‍ക്ക് നല്‍കാനായിട്ടിട്ടില്ല. 2013ലാണ് അപ്പാര്‍ട്ട്‌മെന്റിന്റെ നിര്‍മാണം ആരംഭിക്കുന്നത്. ചതുരശ്ര അടിയുടെ അടിസ്ഥാനത്തില്‍ പല തുകയ്ക്കാണ് അപര്‍ട്ട്‌മെന്റുകള്‍ പരാതിക്കാര്‍ പണം നല്‍കി സ്വന്തമാക്കിയത്. 2015ല്‍ ഇവ കൈമാറ്റം ചെയ്യുമെന്നായിരുന്നു കരാര്‍.

അപ്പാര്‍ട്ട്‌മെന്റിനായി കമ്പനി ആവശ്യപ്പെട്ട തുകയുടെ 95 ശതമാനത്തോളം നല്‍കിയെന്നാണ് പരാതിക്കാര്‍ പറയുന്നത്. 80ഓളം പ്രവാസികള്‍ക്കാണ് പ്രോജക്ടിന്റെ ഭാഗമായി പണം നഷ്ടമായത്. ഇവര്‍ റേറയെ സമീപിച്ചിരുന്നു. അപ്പാർട്ട്മെന്റിമെന്റ നിർമാണം പൂർത്തിയാകുന്നതിന് മുൻപ് ആറോളം പേർ റേറയിൽ സമീപിച്ചിരുന്നത്. ഇവർക്ക് റേറെ നഷ്ടപരിഹാരം നൽകാൻ വിധി ആയിരുന്നു. എന്നാൽ അപ്പാർട്ട്മെന്റിന്റെ നിർമാണം പൂർത്തിയായതിന് ശേഷമാണ് ബാക്കിയുള്ളവർ പരാതിയുമായി റേറ യെ സമീപിച്ചതെന്നും കമ്പനി പറയുന്നു. പരാതിക്കാരില്‍ ആറോളം പേര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് 2015ല്‍ കോടതി വിധി ഉണ്ടായിട്ടും, പണം തിരിച്ചു നല്‍കാനോ കമ്പനിക്കായിട്ടില്ല. ഹോയ്‌സാല അപ്പാര്‍ട്ട്‌മെന്റിന് സമീപത്തായി തന്നെ മറ്റൊരു വില്ല പ്രോജക്ട് കൂടിയുണ്ട്. കഴിഞ്ഞ മെയില്‍ മഴയെ തുടര്‍ന്ന് അപ്പാര്‍ട്ട്‌മെന്റിന്റെ മതില്‍ ഇടിഞ്ഞിരുന്നതായാണ് പരാതിക്കാര്‍ പറയുന്നത്.

നിര്‍മാണത്തിലെ അപാകതകള്‍ കാരണമാണ് ഇത് സംഭവിച്ചതെന്നും സൂചനയുണ്ട്. മതില്‍ തകര്‍ന്നതിനാല്‍ വെള്ളം സമീപത്തുള്ള വില്ലകളിലേക്കും ജലസ്രോതസിലേക്കും ഒഴുകി. വെള്ളം കെട്ടിയതോടെ നടപടിയോ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തി. മഴക്കാലമായിരുന്നതിനാല്‍ വെള്ളം കെട്ടിയാല്‍ അസുഖങ്ങള്‍ പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ടായിരുന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. തുടര്‍ന്ന് ദുരന്തനിവാരണം വകുപ്പിലും, തൃക്കാക്കര മുന്‍സിപ്പാലിറ്റിയിലും നാട്ടുകാര്‍ അടക്കം പരാതി നല്‍കിയിരുന്നു. 2016ലാണ് ഉടമസ്ഥാവകാശം കൈമാറേണ്ടിയിരുന്നത്. 2023 ഡിസംബറിലാണ് കെ റെറയുടെ വിധി കിട്ടിയത്. എന്നാൽ ഓഹരിയായ 45 അപ്പാര്‍ട്ട്‌മെന്റില്‍ ഭൂരിഭാഗവും വിൽക്കാനായി എന്നാണ് ഇവിഎമ്മിന്റെ മറുപടി.

അപ്പാര്‍ട്ട്‌മെന്റെ ബുക്ക് ചെയ്തപ്പോള്‍ നല്‍കിയ ബ്രോഷറിലെ രൂപരേഖ പ്രകാരമല്ല അപ്പാര്‍ട്‌മെന്റുകള്‍ പണിതത്. ഈ പരാതിയെ തുടര്‍ന്ന് മേയ് എട്ടിന് പരിശോധനയ്ക്കും റെറ തീരുമാനിച്ചിട്ടുണ്ട്. വാറണ്ടി കഴിഞ്ഞ ഉപകരണങ്ങളാണ് കെട്ടിടത്തിലുള്ളതെന്നും ആരോപണമുണ്ട്. കാക്കനാട്ടെ മണ്ണിന്റെ പാളികളുടെ സ്വഭാവം അനുസരിച്ച് പൈല്‍ ചെയ്യാത്തത് വിനയായി. ഇതുകൊണ്ടാണ് മതില്‍ ഇടിഞ്ഞു വീണത് എന്നാണ് ആരോപണം. ഇതിന് തൊട്ടടുത്തുള്ള മൂന്ന് നില സ്വിമ്മിങ് പൂളും റിക്രീയേഷന്‍ സെന്ററും ജിമ്മും പൈലിങ് ഇല്ലാതെയാണ് പണിതത്. ഇതു സംബന്ധിച്ചു തൃക്കാക്കര മുനിസിപ്പാലിറ്റി, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി, തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലും പരാതി നല്‍കിയിട്ടും നടപടി ഒന്നും ആയിട്ടില്ലെന്നാണ് പരാതി. ഇത് മനുഷ്യ ജീവന് തന്നെ ഭീഷണി ആയുള്ള ഒരു സ്ട്രക്ചര്‍ ആണെന്ന ആക്ഷേപം പരിശോധിക്കാനാണ് കെ റെറ സ്ഥലത്തേക്ക് വരുന്നത്.

6 പരാതിക്കാര്‍ക്ക് അനുകൂല വിധി വന്നതോടെ പണം നഷ്ടമായ മറ്റുള്ളവരും പരാതിയുമായി റേറയെ സമീപിച്ചിരുന്നു. എന്നാല്‍ നാളിതുവരെ അപ്പാര്‍ട്ട്‌മെന്റുകളുടെ ഉടമസ്ഥാവകാശം പണം മുടക്കിയവര്‍ക്ക് നല്‍കാന്‍ ഹൊയ്‌സാല തയ്യാറായിട്ടില്ല. റേറയില്‍ നിന്നും പരാതി പിന്‍വലിക്കണമെന്നാണ് കമ്പനി ആവശ്യപ്പെടുന്നതായും പരാതിക്കാര്‍ പറയുന്നു. പരാതി പിന്‍വലിച്ചാല്‍ കമ്പനി തീരുമാനിക്കുന്ന നഷ്ടപരിഹാരം നല്കുമെന്നുമാണ് വാഗ്ദാനം. എന്നാല്‍ കമ്പനി പറയുന്ന നഷ്ടപരിഹാര തുക റേറ പറയുന്നതിന്റെ 5 ശതമാനം പോലും വരില്ലെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. എന്നാൽ റേറയിൽ കേസ് നിലനിൽക്കുന്നതിനാൽ അപ്പാർട്ട്മെന്റിന്റെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാൻ സാധിക്കുന്നില്ലെന്നാണ് ഹോയ്‌സാലയുടെ വാദം.