- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആറ് മിനിറ്റ് ഞാന്‍ മരിച്ചു; വലിയൊരു പ്രകാശത്തിന് നടുവിലേക്കാണ് എത്തിച്ചേര്‍ന്നത്; വല്ലാത്ത ഒരു ആത്മീയ അനുഭൂതിയാണ് ആ സമയം തനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞത്'; 'മരിച്ചു ജീവിച്ച' വ്യക്തി അനുഭവം പറയുന്നു
'ആറ് മിനിറ്റ് ഞാന്‍ മരിച്ചു; വലിയൊരു പ്രകാശത്തിന് നടുവിലേക്കാണ് എത്തിച്ചേര്‍ന്നത്
മരണത്തിന് അപ്പുറം ജീവിതമുണ്ടോ എന്ന ചോദ്യത്തിന് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല. എന്നാല്‍ മരിച്ചെന്ന് കരുതിയിട്ട് ജീവിതത്തിലേക്ക് തിരികെയെത്തിയ ചില വ്യക്തികള്‍ പറയുന്ന കാര്യങ്ങള്‍ പലപ്പോഴും അവിശ്വസനീയമായി തോന്നാം. അത്തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കുട്ടിക്കാലത്ത് ആറ് മിനിട്ടോളം മരിച്ചെന്ന് കരുതിയിരുന്ന ഒരു വ്യക്തിയാണ് ഇപ്പോള്‍ അന്ന് താന്‍ പരലോകത്തെ കണ്ട വിശേഷങ്ങള്‍ പങ്ക് വെയ്ക്കുന്നത്.
ഇയാളുടെ പേര് വിവരങ്ങള്‍ഒന്നും തന്നെ പുറത്തു വന്നിട്ടില്ല. സമൂഹമാധ്യമങ്ങളിലൂടെയാണ് അനുഭവങ്ങള്‍ ഇയാള്‍ പങ്ക് വെയ്ക്കുന്നത്. 200 ല്‍ പതിനഞ്ചാമത്തെ വയസിലാണ് ഇയാള്‍ക്ക് ഇത്തരമൊരു അനുഭവം ഉണ്ടാകുന്നത്. നടന്നു പോകുകയായിരുന്ന ഈ വ്യക്തി പെട്ടെന്ന് റോഡില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ട ഇയാളുടെ ഹൃദയത്തിന് മാരകമായ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് എത്തിയ ആരോഗ്യപ്രവര്‍ത്തകരാണ് ആംബുലന്‍സില്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്.
കുഴഞ്ഞു വീണതിന് തൊട്ടു പിന്നാലെ ഇയാളുടെ ഹൃദയം ആറ് മിനിട്ടോളം നിലച്ചിരുന്നതായും ആംബുലന്‍സില്‍ വെച്ച് പ്രാഥമിക ശുശ്രൂഷ
നല്‍കിയതിന് ശേഷമാണ് ഇയാളുടെ ഹൃദയം പ്രവര്‍ത്തനക്ഷമമായത് എന്നുമാണ് പറയപ്പെടുന്നത്. എന്നാല്‍ ഹൃദയം പ്രവര്‍ത്തനം നിലച്ച ആറ് മിനിട്ടുകളില്‍ താന്‍ മറ്റൊരു ലോകത്ത് എത്തിച്ചേര്‍ന്നു എന്നാണ് ഇയാള്‍ വെളിപ്പെടുത്തുന്നത്. വലിയൊരു പ്രകാശത്തിന് നടുവിലേക്കാണ് താന്‍ എത്തിച്ചേര്‍ന്നത് എന്നും വല്ലാത്ത ഒരു ആത്മീയ അനുഭൂതിയാണ് ആ സമയം തനിക്ക് അുഭവിക്കാന്‍ കഴിഞ്ഞതെന്നുമാണ് ഇയാള്‍ പറയുന്നത്.
താന്‍ ഉയരങ്ങളിലേക്ക്് പോകുന്നതായിട്ടാണ് അനുഭവപ്പെട്ടതെന്നും ആ പ്രകാശം തന്നെ ആകാശത്തിലേക്ക് ഉയര്‍ത്തിയെന്നും ഇയാള്‍ സാക്ഷ്യപ്പെടുത്തുന്നു. പിന്നീട് പല വാതിലുകള്‍ കടന്ന് താന്‍ ഒരു പ്രത്യേക ലോകത്ത് എത്തുകയായിരുന്നു. അതിരുകളമില്ലാത്ത മനോഹരമായ ഒരു സ്ഥലത്താണ് എത്തിയതെന്ന് ഇയാള്‍ ഓര്‍ക്കുന്നു. വിചിത്ര രൂപത്തിലുള്ള പല ജീവികളേയും അവിടെ കണ്ടതായും ഇവര്‍ മാലാഖമാര്‍ ആയിരിക്കുമെന്ന് താന്‍ കരുതിയെന്നും ഇയാള്‍ പറയുന്നു. അവര്‍ തന്നെ ആലിംഗനം ചെയ്യുമെന്നാണ് പ്രതീക്ഷിച്ചത്.
അതേ സമയം താന്‍ ഈ സമയത്ത് വല്ലാതെ ഭയന്ന് വിറയ്ക്കുകയായിരുന്നു എന്നാണ് ഈ വ്യക്തി പറയുന്നത്. സ്വര്‍ഗത്തില്‍ കഴിഞ്ഞ ആറ് മിനിട്ടുകള്‍ ഒരായുസ് മുഴുവന്‍ ജീവിച്ചത് പോലെയാണ് അനുഭവപ്പെട്ടത്. തങ്ങളെ കണ്ട കാര്യം ഭൂമിയില്‍ ആരോടും പറയരുതെന്ന് അവിടെ കണ്ട ജീവികള്‍ തന്നോട് പറഞ്ഞതായും ഇയാള്‍ വെളിപ്പെടുത്തുന്നു. ജീവിതത്തിലേക്ക് മടങ്ങിയെത്തിയ ശേഷം ആഴ്ചകളോളം കാണുന്നവരോടെല്ലാം ഇക്കാര്യം വിശദീകരിക്കുകയായിരുന്നു ഇയാളുടെ പ്രധാന ജോലി.
ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഈ അനുഭവം വിവരിച്ചപ്പോള്‍ നിരവധി പേരാണ് തങ്ങള്‍ക്കും സമാനമായ അനുഭവങ്ങള്‍ ഉണ്ടായതായി അറിയിക്കുന്നത്. കാനഡയില്‍ നിന്നുള്ള ഒരു 43 കാരിയും പക്ഷാഘാതത്തെ തുടര്‍ന്ന് താന്‍ മരണത്തിന്റെ വക്കോളം എത്തിയെന്നും ഇത്തരത്തിലുള്ള പരലോക അനുഭവങ്ങള്‍ ഉണ്ടായതായും വെളിപ്പെടുത്തിയിരിക്കുകയാണ്.