ഖാര്‍ത്തൂം: സുഡാനില്‍ ഇപ്പോള്‍ നടക്കുന്ന വിമതരുടെ ഉപരോധവുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണ്. പല രോഗികളും മരുന്നുകള്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ തീവ്ര ദുരിതമാണ് അനുഭവിക്കുന്നത്. ഇതില്‍ ശ്രദ്ധേയമായ ചില വാര്‍ത്തകളാണ് ബി.ബി.സി പുറത്തു വിട്ടിരിക്കുന്നത്. പ്രമേഹത്തിന് മരുന്ന് ലഭിക്കാത്തതിനാല്‍ അബ്ദുള്‍ ഖാദിര്‍ അബ്ദുള്ള അലി എന്ന വ്യക്തിയുടെ കാലിന് ഗുരുതരമായ നാഡി ക്ഷതം സംഭവിച്ചിട്ടുണ്ട്.

62 കാരനായ ഇദ്ദേഹം ഇപ്പോള്‍ കടുത്ത മുടന്തലോടെയാണ് നടക്കുന്നത്. എന്നാല്‍ വിമത സൈന്യം ഡാര്‍ഫര്‍ മേഖലയില്‍ ആക്രമണം നടത്തുമ്പോള്‍ അലി പരിഭ്രാന്തിയോടെ ഓടുകയായിരുന്നു. ഇദ്ദേഹം താമസിക്കുന്ന മേഖലയില്‍ അവര്‍ വലിയ തോതില്‍ വെടിവെയ്പും സ്ഫോടനങ്ങളും നടത്തിയിരുന്നു. അന്ന് ഓടിപ്പോകാന്‍ കഴിഞ്ഞ തനിക്ക് ഇപ്പോള്‍ നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് എന്നാണ് അലി പറയുന്നത്്. 2023 ഏപ്രില്‍ മുതല്‍ വിമത വിഭാഗമായ ആര്‍.എസ.്എഫ് രാജ്യത്തെ സൈന്യവുമായി പോരാടുകയാണ്.

അവര്‍ തമ്മിലുള്ള അധികാര പോരാട്ടമാണ് യുദ്ധത്തിലേക്ക് നയിച്ചത്. എല്‍-ഫാഷറിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത് ആര്‍.എസ്.എഫിന് ഒരു വലിയ വിജയമായിരുന്നു. എന്നാല്‍ ഇവര്‍ നടത്തിയ കൂട്ടക്കൊലകള്‍ പിന്നീട് അന്താരാഷ്ട്രതലത്തില്‍ അപലപിക്കപ്പെടുകയും സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുകയായിരുന്നു. ഒരു മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ക്യാമ്പിലാണ് അലിയെ

ബി.ബി.സി സംഘം കണ്ടെത്തിയത്. അക്രമികള്‍ എത്തിയപ്പോള്‍ ഓടിരക്ഷപ്പെട്ട അലി എത്തിച്ചേര്‍ന്നത് ഏതാനും കിലോമീറ്റര്‍ അകലെയുള്ള ഗുര്‍ണി എന്ന ഗ്രാമത്തിലാണ്.

നഗരത്തില്‍ നിന്ന് പലായനം ചെയ്ത പലരും ആദ്യം എത്തിയത് ഇവിടെയായിരുന്നു. പ്രായമുള്ള മനുഷ്യന്‍ എന്ന് വിമത സൈന്യത്തെ

ധരിപ്പിക്കാനായി അലി വെളുത്ത താടിയും വളര്‍ത്തിയിരുന്നു. അലി പറയുന്നത് തങ്ങളുടെ കണ്‍മുന്നിലാണ് പലരേയും വിമതസൈന്യം കൊന്നു തള്ളിയത് എന്നാണ്. മൃതദേഹങ്ങള്‍ പലതും ഇവര്‍ വലിച്ചെറിയുകയായിരുന്നു. പല മൃതദേഹങ്ങളും തുറസായ സ്ഥലത്ത് കിടക്കുകയായിരുന്നു. വ്യാപകമായ തോതില്‍ അക്രമികള്‍ സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നുണ്ടായിരുന്നു.

ക്യാമ്പുകളില്‍ കൂടുതലായി ഉണ്ടായിരുന്നത് സ്ത്രീകളാണ്. എന്നാല്‍ പലരും ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിക്കുകയാണ്. പലായനത്തിനിടെ പലരും കുഴഞ്ഞു വീണ് മരിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ആര്‍.എസ്.എഫ് പ്രവര്‍ത്തകര്‍ കൂടുതലും കൊല്ലുന്നത് പുരുഷന്‍മാരെയാണ് എന്നാണ് ക്യാമ്പുകളില്‍ കഴിയുന്നവര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചവരുടെ പക്കല്‍ ഉണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങള്‍ വിമത സൈന്യം തട്ടിയെടുക്കുകയും ചെയ്തു. ആര്‍.എസ്.എഫ് സുഡാനില്‍നടത്തുന്നത് വംശഹത്യയാണെന്ന് അമേരിക്ക കുറ്റപ്പെടുത്തിയിരുന്നു.