- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിലേക്ക് ഭീകരര്‍ നുഴഞ്ഞുകയറുന്നതിന് മുമ്പ് ഒത്തുകൂടുന്ന അവസാന താവളങ്ങള്‍; ആയുധങ്ങള്‍ക്കും അവശ്യവസ്തുക്കള്‍ക്കും പുറമേ ആക്രമണലക്ഷ്യം പഠിപ്പിക്കുന്നതും ഈ താവളങ്ങളില്‍ വച്ച്; പാക് ഡ്രോണ്‍ ആക്രമണത്തിനുള്ള തിരിച്ചടിയില്‍ നിയന്ത്രണരേഖയിലെ ഭീകരരുടെ ലോഞ്ച് പാഡുകള്‍ ഇന്ത്യ ചാരമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
ഭീകരരെ നുഴഞ്ഞുകയറ്റുന്ന ലോഞ്ച് പാഡുകള്‍ ഇന്ത്യ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ കരസേന പങ്കുവച്ചു
ന്യൂഡല്‍ഹി: നിയന്ത്രണരേഖയ്ക്ക് സമീപം പാക്കിസ്ഥാന്‍ ഭീകരരെ നുഴഞ്ഞുകയറ്റുന്ന ലോഞ്ച് പാഡുകള്‍ ഇന്ത്യ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ കരസേന പങ്കുവച്ചു. ഇന്ത്യയെ ലാക്കാക്കിയുള്ള ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കുന്നതിനിടെയാണ് ലോഞ്ച് പാഡുകള്‍ തകര്‍ത്തത്.
ഇന്ത്യയിലേക്ക് ഭീകരരുടെ നുഴഞ്ഞുകയറ്റത്തിന് കളമൊരുക്കുന്ന പോസ്റ്റുകളാണ് ടെററിസ്റ്റ് ലോഞ്ച് പാഡ്. ഇത് പരിശീലന കേന്ദ്രത്തില്‍ നിന്ന് വ്യത്യസ്തമാണ്. ഇന്ത്യയിലേക്ക് കടക്കും മുമ്പ് ഭീകരര്‍ ഒത്തുചേരുന്ന അവസാന താവളമാണിത്. ആയുധങ്ങളും അവശ്യ വസ്തുക്കളും നല്‍കുന്നതിന് പുറമേ ആക്രമണത്തിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും ഈ താവളത്തില്‍ വച്ചാണ്.
'മെയ് 8നും 9 നും രാത്രി ജമ്മു-കശ്മീരിലെയും പഞ്ചാബിലെയും വിവിധ നഗരങ്ങളില്‍ പാക്ക് സേന നടത്തിയ ആക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ സേന ഈ ടെററിസ്റ്റ് ലോഞ്ച് പാഡുകള്‍ ചാരമാക്കി. നിയമന്ത്രണ രേഖയോട് ചേര്‍ന്നുള്ള ഈ ലോഞ്ച് പാഡുകള്‍ ഇന്ത്യയില്‍ ഭീകരാക്രമണം നടത്താനുള്ള ആസൂത്രണത്തിനും മറ്റുമായി ഉപയോഗിച്ചുവന്നതാണ്. ഈ താവളങ്ങള്‍ക്ക് തകര്‍ത്ത് കൊണ്ട് ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്.'-കരസേന വിശദീകരിച്ചു.
അതേസമയം, അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുന്നത് പാക്കിസ്ഥാന്‍ തുടരുകയാണെന്നു സിവിലിയന്‍ വിമാനങ്ങളെ മറയാക്കി യുദ്ധവിമാനവും ദീര്‍ഘദൂര മിസൈലുകളും ഉപയോഗിച്ചുവെന്നും വാര്‍ത്ത സമ്മേളനത്തില്‍ വിദേശകാര്യ - പ്രതിരോധ മന്ത്രാലയം. പാക്കിസ്ഥാന്റെ പ്രകോപനത്തിന് കനത്ത തിരിച്ചടി നല്‍കിയെന്നും കേണല്‍ സോഫിയ ഖുറേഷി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിര്‍സി, ഉന്നത സൈനിക ഉദ്യോഗസ്ഥയായ വിങ് കമാന്‍ഡര്‍ വ്യോമിക സിങും ഉണ്ടായിരുന്നു.
പല ആയുധങ്ങള്‍ ഉപയോഗിച്ച് തുടര്‍ച്ചയായി പാക്കിസ്ഥാന്‍ ആക്രമണങ്ങള്‍ നടത്തിയെന്ന് സോഫിയ ഖുറേഷി പറഞ്ഞു. ശ്രീനഗര്‍, ഉദ്ധംപുര്‍, പഠാന്‍കോട്ട്, ആദംകോട്ട് അടക്കം സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായി. കൃത്യമായി അതിന് ഇന്ത്യ തിരിച്ചടി നല്‍കിയെന്നും കേണല്‍ സോഫിയ ഖുറേഷി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജനവാസമേഖലകളില്‍ തുടര്‍ച്ചയായി പാകിസ്ഥാന്‍ ആക്രമണം നടത്തി. പാക് സൈനിക താവളങ്ങള്‍ക്ക് നേരെ ഇതിന് ഇന്ത്യ തിരിച്ചടിച്ചു. ലാഹോറില്‍ നിന്ന് പറന്നുയര്‍ന്ന സിവിലിയന്‍ വിമാനങ്ങളുടെ മറ പിടിച്ചാണ് ഇത്തരം ആക്രമണം പാകിസ്ഥാന്‍ നടത്തിയതെന്നും സോഫിയ ഖുറേഷി പറഞ്ഞു. എസ് 400 സൂക്ഷിച്ച ഇടം, ബ്രഹ്‌മോസ് ഫസിലിറ്റി എന്നിവ നശിപ്പിച്ചെന്ന് വ്യാജപ്രചാരണം പാകിസ്ഥാന്‍ നടത്തുന്നു. ഇത് പൂര്‍ണമായും ഇന്ത്യ തള്ളിക്കളയുകയാണ്. പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ വിന്യാസം കൂട്ടിയതായി കാണുന്നുണ്ട്. ടെറിറ്റോറിയല്‍ ആര്‍മിയെ അടക്കം സജ്ജരാക്കി ഇന്ത്യ ജാഗ്രതയോടെ തുടരുമെന്നും സോഫിയ ഖുറേഷി പറഞ്ഞു.
ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ മുഴുവന്‍ പാക്കിസ്ഥാന്‍ ആക്രമണശ്രമം നടത്തി. ഇന്ത്യന്‍ സേനകള്‍ ശക്തമായി തിരിച്ചടിച്ചു. ശ്രീനഗര്‍, അവന്തിപുര്‍, ഉധംപുര്‍ സൈനിക താവളങ്ങളിലെ മെഡിക്കല്‍ മേഖല ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ ആക്രമണം നടത്തി. ബോധപൂര്‍വം സാധാരണക്കാരെ ലക്ഷ്യമിട്ടായിരുന്നു പല ആക്രമണങ്ങളും. 12 സൈനിക കേന്ദ്രങ്ങളും ആക്രമിച്ചു. ഇന്ത്യ തിരിച്ചടിച്ചു. പാക്ക് മിസൈലുകള്‍ ഇന്ത്യ വീഴ്ത്തി. തെളിവായി വിഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ കാണിച്ചു.
പാകിസ്ഥാന്‍ യുദ്ധ വിമാനങ്ങളും മിസൈലുകളും ഉപയോഗിച്ചു. യുകാബ്, ഡ്രോണുകള്‍, യുദ്ധവിമാനങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. ഡ്രോണുകള്‍ മുതല്‍ വലിയ മിസൈലുകള്‍ വരെ ഉപയോഗിച്ചു. ഇന്ത്യയുടെ വ്യോമത്താവളങ്ങളില്‍ നേരിയ കേടുപാടുകള്‍, ചെറിയ പരിക്കുകള്‍ ഉണ്ടായി. എല്ലാ ആക്രമണങ്ങളും ശക്തമായി ഇന്ത്യ ചെറുത്തുവെന്നും വിദേശ പ്രതിരോധ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.