- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദൈവഭക്തിയോടെ ജീവിക്കുന്നതിനൊപ്പം സമൂഹത്തിൽ നന്മയും ചെയ്യണമെന്ന് വിശ്വസിക്കുന്ന പാസ്റ്റർ; സഭാ ശുശ്രൂഷയിലും എഴുത്തു മേഖലയിലും പ്രസംഗ രംഗത്തും നിറസാന്നിധ്യം; കൈവയ്ക്കുന്ന മേഖലയിൽ എല്ലാം പൊന്നു വിളയിക്കുന്ന നന്മ; വീണ്ടും ഇന്ത്യ പെന്തകോസ്ത് ദൈവസഭയ്ക്ക് നേതൃത്വം നൽകാൻ നിയോഗം; പാസ്റ്റർ കെസി തോമസ് സുവേശേഷത്തിനായി ജീവിക്കുമ്പോൾ
തിരുവനന്തപുരം: കൈ വെയ്ക്കുന്ന മേഖലയിലെല്ലാം പൊന്ന് വിളയിക്കുന്ന വ്യക്തിത്വമാണ് പാസ്റ്റർ കെ.സി തോമസ്. ഇന്ത്യാ പെന്തകോസ്ത് ദൈവസഭ സ്റ്റേറ്റ് ഭരണസമിതിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് അദ്ദേഹം. പാസ്റ്റർ കെ.സി തോമസ് പ്രസിഡന്റായും പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ സെക്രട്ടറിയുമായുള്ള പുതിയഭരണസമിതി ഇന്ത്യ പെന്തകോസ്ത് ദൈവസഭക്ക് പുതിയദിശാബോധം നൽകും എന്നാണ് വിലയിരുത്തപ്പെടുന്നത്. ദൈവഭക്തിയോടെ ജീവിക്കുന്നതിനൊപ്പം വിശ്വാസികൾ സമൂഹത്തിൽ നന്മ ചെയ്യാൻ തയാറാകണമെന്ന് ആഹ്വാനം ചെയ്ത പാസ്റ്ററാണ് തോമസ്.
അര നൂറ്റാണ്ടുകാലമായി സഭാ ശുശ്രൂഷയിലും എഴുത്തുമേഖലയിലും പ്രസംഗരംഗത്തും നിറ സാന്നിധ്യമായി നിലകൊള്ളുന്ന വൈദികശ്രേഷ്ഠനാണ് പാസ്റ്റർ കെ.സി.തോമസ്. പതിനഞ്ച് മാസങ്ങൾ കൊണ്ട് 25 പുസ്തകങ്ങൾ എഴുതുക എന്ന അപൂർവ്വ നേട്ടത്തിനുടമായാണ് ഇദ്ദേഹം. ക്രിസ്തുവിന്റെ ഡൂലോസ് എന്ന അൻപതാമത്തെ പുസ്തകം പാസ്റ്ററിന്റെ ആത്മകഥയാണ്. പാസ്റ്റർ കെ.സി.തോമസ് കഴിഞ്ഞ ലോക്ഡൗൺ കാലത്താണ് 25 പുസ്തകൾ എഴുതി പ്രസിദ്ധീകരിച്ചത് .ഈ സംഭവം വാർത്താപ്രാധാന്യം നേടിയിരുന്നു.
തെന്നിക്കാറ്റ് മാസികയുടെ പത്രാധിപർ കൂടിയാണ് പാസ്റ്റർ കെസി തോമസ്. സയൻസിൽ ബിരുദം നേടിയ ശേഷം സുവിശേഷ വേലയ്ക്കായി സമർപ്പിക്കുകയും വടവാതൂർ ഷാലോം ബൈബിൾ കോളേജിൽ വേദപഠനം പൂർത്തീകരിക്കയും ചെയ്തു. കൺവൻഷൻ ,പ്രസംഗകൻ, ബൈബിൾ കോളേജ്അദ്ധ്യാപകൻ, ടി.വി .പ്രഭാഷകൻ,സഭാ നേതാവ് എന്നീ നിലകളിലും പാസ്റ്റർ കെ.സി.തോമസ്ശ്രദ്ധേയനാണ്. ഐ.പി.സി സ്റ്റേറ്റ്പ്രസിഡന്റ്, സ്റ്റേറ്റ്‌സെക്രട്ടറി, സ്റ്റേറ്റ്‌വൈസ്പ്രസിഡന്റ്.പി വൈ പിഎ സ്റ്റേറ്റ്പ്രസിഡന്റ് തുടങ്ങി വിവിധ മേഖലകളിലും സഭാപ്രവർത്തനങ്ങളിലും വെന്നികൊടി പാറിച്ച പാസ്റ്റർ പേരൂർക്കട ഐ.പി .സി സഭയുടെ സ്ഥാപകൻ കൂടിയാണ്. ആലപ്പുഴ തലവടി ഇടയത്ര കെ.ജി ചാക്കോ ശോശാമ്മ ദമ്പതികളുടെ മകനാണ് കെ.സി.തോമസ്.
മൂന്നാമത്തെ തവണയാണ് കെ.സി തോമസ് ഇന്ത്യാ പെന്തകോസ്ത് ദൈവസഭയുടെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. മൂന്ന് വർഷങ്ങൾക്ക് മുൻപ് സംസ്്ഥാന എക്സിക്യൂട്ടിവ് കമ്മറ്റിയിൽ ഇദ്ദേഹം വിവിധ സ്ഥാനങ്ങളിലായി 16 വർഷം പൂർത്തിയാക്കിയിരുന്നു. മാർത്തോമാ വിശ്വാസിയായിരുന്ന പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ കെ.സി തോമസ് പാസ്റ്റർ പ്രസിഡന്റായുള്ള സഭയിൽ ജനറൽ സെക്രട്ടറിയായി വരുമ്പോൾ ഇതിൽ മറ്റൊരു കൗതുകം കൂടിയുണ്ട്. കെ.സി തോമസും മാർത്തോമാ വിശ്വാസി കുടുംബത്തിൽ ജനിച്ചു എന്നുള്ളതല്ല അത്. പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിലിനെ പെന്തകോസ്ത് വിശ്വാസത്തിലെക്ക് എത്തിക്കുന്നത് പാസ്റ്റർ കെ.സി തോമസിന്റെ ശിശ്രൂഷകളാണ്.
തിരുവനന്തപുരം സ്വദേശിയാ ഡാനിയേൽ കൊന്നനിൽക്കുന്നതിലിന്റെ വീട്ടിലെ കുടുംബസംബന്ധിയായ വിഷയത്തിൽ അവിടെ പ്രാർത്ഥനക്കെത്തിയ പാസ്റ്റർ കെ.സി തോമസിന്റെ പ്രവർത്തികളിൽ നിന്നാണ് ഇദ്ദേഹം പെന്തകോസ്ത് ദൈവവിശ്വാസത്തിലേക്ക് എത്തുന്നത്. തന്റെ സ്പിരിച്ച്യൽ ഫാദറായ പാസ്റ്റർ കെ.സി തോമസിന്റെ വഴികളിൽ താനും കുടുംബവും ദൈവത്തോട് കൂടുതൽ അടുത്തു എന്ന് ഡാനിയേൽ കൊന്നനിൽക്കുന്നതിൽ പറയുന്നു.
ഇന്ത്യാ പെന്തകോസ്ത് ദൈവസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജനറൽ സെക്രട്ടറിയാണ് നാൽപ്പത്തി ഒൻപത് വയസുള്ള പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ. സഭയുടെ ആക്ടിഗ് സെക്രട്ടറി, യുവജനസംഘടനയുടെ പ്രസിഡന്റ്, പന്ത്രണ്ട് വർഷമായി എക്സിക്യൂട്ടിവ് കമ്മറ്റി അംഗം എന്നിങ്ങനെ വിവിധ സ്ഥാനങ്ങളിൽ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം വടവാളുർ തിയോളജിക്കൽ കോളേജിൽ നിന്നും ഡിപ്ലോമയും ഹരിയാന ഗ്രേസ് തിയോളജിക്കൽ കോളേജിൽ നിന്നും ഉന്നതവിദ്യാഭ്യാസവും ഇദ്ദേഹം പൂർത്തിയാക്കിയത്.
1935 ൽ ആന്ധ്രയിലെ ഏലൂരിലാണ് ഇന്ത്യാ പെന്തകോസ്ത് സഭ നിലവിൽ വന്നത്. കേരളത്തിൽമാത്രം 3200 ആരാധനാലയങ്ങൾ സ്വന്തമായുള്ള ഇന്ത്യാ പെന്തകോസ്ത് സഭാ കേരളാ ഘടകമാണ് ഇന്ത്യയിലെ ഏറ്റവും വലിയ പെന്തകോസ്ത് വിശ്വാസ സമൂഹം. കുമ്പനാടാണ് ഇതിന്റെ ആസ്ഥാനം. കുമ്പനാട് ഹെബ്രോൻപുരത്തെ സഭാ ആസ്ഥാനത്തു വച്ചു നടന്ന തിരഞ്ഞെടുപ്പിലാണ് ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ പുതിയ സ്റ്റേറ്റ് ഭരണസമിതി ഭാരവാഹികളെ തിരഞ്ഞെടുത്തത്.
വൈസ് പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോർജ്, ജോ. സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട്, ജോ. സെക്രട്ടറി ബ്രദർ ജെയിംസ് ജോർജ്, ട്രഷറർ ബ്രദർ പി എം ഫിലിപ്പ്. ഇവരെ കൂടാതെ മറ്റു 40 കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു.