ജമ്മു: ധീരനായിരുന്നു അവന്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ആ കുറിപ്പിലുണ്ട്, ഫാന്റം അവര്‍ക്ക് ആരായിരുന്നു എന്ന്. ഒപ്പമുള്ള സൈനികള്‍ വെടിയേറ്റ് വീണാലും പതറാതെ മുന്നോട്ട് പോകുന്ന നമ്മുടെ ഇന്ത്യന്‍ സൈനികര്‍ക്ക് പക്ഷേ ഫാന്റത്തിന്റെ മരണത്തില്‍ പതറിപോയി. 09 പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിലെ ധീരരായ പാട്ടാളക്കാരുടെ പോലും കണ്ണ് നിറയിച്ചിരിക്കുകയാണ് ഫാന്റം എന്ന നായയുടെ വേര്‍പാട്. അവര്‍ക്ക് അവന്‍ അത്രയും പ്രിയപ്പെട്ടവനായിരുന്നു. അവരുടെ ധൈര്യമായിരുന്നു. കഴിഞ്ഞ ദിവസമാണ് ഭീകരരെ കണ്ടെത്താനുള്ള ശ്രമത്തില്‍ ഫാന്റം വീരമൃത്യു വരിച്ചത്.

തിങ്കളാഴ്ച ജമ്മു അഖ്‌നൂര്‍ സെക്ടറില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് സൈനിക നായ ഫാന്റം കൊല്ലപ്പെട്ടത്. ഫാന്റത്തിന്റെ വേര്‍പാടില്‍ സൈന്യം ഔദ്യോഗിക അനുശോചനം രേഖപ്പെടുത്തി. അഖ്നൂര്‍ സെക്ടറില്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ക്കായുള്ള തിരച്ചിലിനിടെ ഫാന്റത്തിന് വെടിയേറ്റത്.

രാവിലെ ആറരയോടെ സേനയുടെ ആംബുലന്‍സിന് നേരെ ഭീകരാക്രമണമുണ്ടായത്. സൈനികര്‍ പ്രത്യാക്രമണം നടത്തിയതോടെ ഭീകരര്‍ സമീപത്തെ വനമേഖലയിലേക്ക് രക്ഷപ്പെട്ടു. പിന്നാലെ സൈന്യം ഭീകരര്‍ക്കായുള്ള തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഒരു കെട്ടിടത്തിന്റെ നിലവറയില്‍ ഒളിച്ചിരിക്കുന്ന നിലയില്‍ ഭീകരരെ കണ്ടെത്തിയതോടെ വെടിവെപ്പ് ആരംഭിച്ചു.

ഇതിനിടെയാണ് തിരച്ചില്‍ സംഘത്തിന് വഴികാട്ടിയായിരുന്ന സൈനിക നായ ഫാന്റത്തിന് വെടിയേറ്റത്. അധികം വൈകാതെ ഫാന്റത്തിന് ജീവന്‍ നഷ്ടമായതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഫാന്റത്തിന്റെ ധൈര്യവും വിശ്വാസ്തതയും ആത്മാര്‍പ്പണവും ഒരിക്കലും മറക്കാനാവത്തതാണെന്ന് സൈനികവക്താക്കള്‍ പറഞ്ഞു. സൈന്യത്തിന്റെ ജമ്മു ആസ്ഥാനമായുള്ള വൈറ്റ് നൈറ്റ് കോര്‍പ്‌സ്, എക്‌സ് പ്ലാറ്റ്‌ഫോം പോസ്റ്റിലൂടെയാണ് വിവരം പുറത്ത് വന്നത്. നമ്മുടെ യഥാര്‍ഥ നായകന്റെ പരമമായ ജീവിതത്യാഗത്തെ അഭിവാദ്യം ചെയ്യുന്നു.

'ഞങ്ങളുടെ ഹീറോ, ധീരനായ സൈനിക നായ ഫാന്റത്തിന്റെ അത്യുന്നതമായ ജീവത്യാഗത്തെ ഞങ്ങള്‍ സല്യൂട്ട് ചെയ്യുന്നു. നമ്മുടെ സൈന്യം ഭീകരര്‍ക്കുനേരെ അടുക്കുമ്പോള്‍ ഫാന്റത്തിന് ശത്രുക്കളുടെ വെടിയേല്‍ക്കുകയായിരുന്നു. അവന്റെ ധൈര്യവും വിശ്വസ്തതയും സമര്‍പ്പണബോധവും ഞങ്ങള്‍ ഒരിക്കലും മറക്കില്ല.' -ഫാന്റത്തിന് അന്ത്യാഭിവാദ്യം.



ഫാന്റം ഒരു ആണ്‍ ബെല്‍ജിയന്‍ മാലിനോയിസ് ഇനം നായയാണ്. 2020 മെയ് 25 ന് ജനിച്ച ഫാന്റം, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും കലാപ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കുന്ന പരിശീലനം ലഭിച്ച നായ്ക്കളുടെ ഒരു പ്രത്യേക യൂണിറ്റായ കെ9 യൂണിറ്റിന്റെ ഒരു ആക്രമണ നായ ഭാഗമായിരുന്നു. മീററ്റിലെ റിമൗണ്ട് വെറ്ററിനറി കോര്‍പ്സില്‍ നിന്നാണ് ആണ്‍ നായയെ 2022 ഓഗസ്റ്റ് 12 ന് ഫാന്റത്തെ പോസ്റ്റുചെയ്തത്. മീററ്റിലെ ആര്‍വിസി സെന്ററില്‍ നിന്നാണ് ഇഷ്യൂ ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലിനിടെ ഒരു സൈനികന്റെ ജീവന്‍ രക്ഷിക്കുന്നതിനിടെ ആറുവയസ്സുള്ള സൈനിക നായ കെന്റ് കൊല്ലപ്പെട്ടിരുന്നു.