ഇന്ത്യയിലെ ജനസംഖ്യാ വിസ്ഫോടനം അതിവേഗത്തില്‍; 2036-ല്‍ 152.2 കോടിയില്‍ എത്തും; സ്ത്രീജന സംഖ്യ വര്‍ധിക്കും; ശിശു മരണനിരക്ക് കുറയും
ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനസംഖ്യ അതിവേഗം മുന്നോട്ട്. രാജ്യത്തെ ജനസംഖ്യ 2036-ഓടെ 152.2 കോടിയായില് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനസംഖ്യയില്‍ സ്ത്രീകളുടെ എണ്ണത്തില്‍ നേരിയ വര്‍ധനയുണ്ടാകുമെന്നും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ വിമന്‍ ആന്‍ഡ് മെന്‍ ഇന്‍ ഇന്ത്യ 2023 റിപ്പോര്‍ട്ട്. സ്ത്രീകള്‍ 2011-ല്‍ 48.5 ശതമാനമായിരുന്നത് 48.8 ശതമാനമായി വര്‍ധിക്കും. രാജ്യത്തെ പൊതുതിരഞ്ഞെടുപ്പില്‍ സ്ത്രീപങ്കാളിത്തം വര്‍ധിച്ചുവരുന്നതായും സ്റ്റാര്‍ട്ടപ്പ് സംവിധാനത്തില്‍ സ്ത്രീസംരംഭകര്‍ വര്‍ധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കണക്കുകള്‍ പ്രകാരം 2036-ല്‍ 15 വയസ്സില്‍ താഴെയുള്ളവര്‍ കുറയും. പ്രത്യുത്പാദനക്ഷമത കുറയുന്നതിന്റെ പശ്ചാത്തലത്തിലാണിത്. അതേസമയം […]
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനസംഖ്യ അതിവേഗം മുന്നോട്ട്. രാജ്യത്തെ ജനസംഖ്യ 2036-ഓടെ 152.2 കോടിയായില് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനസംഖ്യയില്‍ സ്ത്രീകളുടെ എണ്ണത്തില്‍ നേരിയ വര്‍ധനയുണ്ടാകുമെന്നും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ വിമന്‍ ആന്‍ഡ് മെന്‍ ഇന്‍ ഇന്ത്യ 2023 റിപ്പോര്‍ട്ട്. സ്ത്രീകള്‍ 2011-ല്‍ 48.5 ശതമാനമായിരുന്നത് 48.8 ശതമാനമായി വര്‍ധിക്കും.
രാജ്യത്തെ പൊതുതിരഞ്ഞെടുപ്പില്‍ സ്ത്രീപങ്കാളിത്തം വര്‍ധിച്ചുവരുന്നതായും സ്റ്റാര്‍ട്ടപ്പ് സംവിധാനത്തില്‍ സ്ത്രീസംരംഭകര്‍ വര്‍ധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കണക്കുകള്‍ പ്രകാരം 2036-ല്‍ 15 വയസ്സില്‍ താഴെയുള്ളവര്‍ കുറയും. പ്രത്യുത്പാദനക്ഷമത കുറയുന്നതിന്റെ പശ്ചാത്തലത്തിലാണിത്. അതേസമയം 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ എണ്ണം കുറയുമെന്നാണ് സൂചിപ്പിക്കുന്നത്.
അതേസമയം രാജ്യത്തെ ജനസംഖ്യ കൂടുതല്‍ സ്ത്രീകേന്ദ്രിതമാകും. 943-ല്‍നിന്ന് 952 ആയി സ്ത്രീ-പുരുഷ അനുപാതം വര്‍ധിക്കും, ശിശുമരണനിരക്ക് കുറയും, തൊഴില്‍മേഖലയില്‍ 15 വയസ്സിനു മുകളിലുള്ളവരുടെ പങ്കാളിത്തമേറും. തൊഴില്‍മേഖലയില്‍ 15 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം 2017-18 മുതല്‍ വര്‍ധിക്കുന്നു.
2017-18 മുതല്‍ 2022-23 വരെയുള്ള കാലയളവില്‍ പുരുഷന്മാരുടെ തൊഴില്‍പങ്കാളിത്തനിരക്ക് 75.8-ല്‍നിന്ന് 78.5 ആയി വര്‍ധിച്ചു. സ്ത്രീകളുടെ തൊഴില്‍പങ്കാളിത്ത നിരക്കാകട്ടെ 23.3-ല്‍നിന്ന് 37 ആയും വര്‍ധിച്ചു. തിരഞ്ഞെടുപ്പില്‍ സ്ത്രീവോട്ടര്‍മാരുടെ പങ്കാളിത്തവും കൂടി. 1999 വരെയുള്ള പൊതുതിരഞ്ഞെടുപ്പില്‍ സ്ത്രീവോട്ടര്‍മാരുടെ പങ്കാളിത്തം 60 ശതമാനമായിരുന്നു. 2019-ല്‍ 67.2 ശതമാനമായി വര്‍ധിച്ചു. 2016 മുതല്‍ 2023 വരെ 1,17,254 സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിച്ചു. ഇതില്‍ 55,816 സ്റ്റാര്‍ട്ടപ്പുകളുടെ നേതൃത്വം സ്ത്രീകള്‍ക്കാണ്.
അതേസമയം ശിശുമരണനിരക്ക് തോത് മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കുറവ്. 2020-ല്‍ കേരളത്തില്‍ ഗ്രാമ, നഗര ഭേദമെന്യേ ശിശുമരണനിരക്കിന്റെ തോത് ശരാശരി ആറുശതമാനമാണ്. ഗ്രാമീണമേഖലയില്‍ നാലും നഗരമേഖലയില്‍ ഒമ്പതും. കൂടുതല്‍ മധ്യപ്രദേശിലാണ് -43 ശതമാനം. ഉത്തര്‍പ്രദേശിലും ഛത്തിസ്ഗഢിലും 38 ശതമാനമാണ്. അസമും ഒഡിഷയുമാണ് മൂന്നാമത് -36 ശതമാനം.
അതേസമയം യുഎന്‍ റിപ്പോര്‍ട്ട് പ്രകാരം ലോകജനസംഖ്യ വര്‍ധിക്കുന്നത് തുടരുമെന്ന് യുഎന്‍ വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്പെക്റ്റ്സ് റിപ്പോര്‍ട്ട്. അടുത്ത 50-60 വര്‍ഷങ്ങളിലായി ജനസംഖ്യ വളര്‍ച്ച തുടരും. 2080 പകുതിയോടെ ലോകജനസംഖ്യ 1030 കോടിയായി ഉയരുമെന്നാണ് കണക്കാക്കുന്നത്. 2080ല്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയ ശേഷം ജനസംഖ്യ കുറയും. നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകജനസംഖ്യ 1020 കോടിയായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ റിപ്പോര്‍ട്ട് പ്രകാരം, 2100 വരെ ഇന്ത്യ ലോക ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്ത് തുടരും. 2060 കളിലാണ് ഇന്ത്യയിലെ ജനസംഖ്യ ഏറ്റവും കൂടുതലെത്തുക (170 കോടി), പിന്നീട് ഗണ്യമായി കുറയും. 2024ല്‍ ഇന്ത്യയിലെ ജനസംഖ്യ 145 കോടിയും ചൈനയിലെ ജനസംഖ്യ 141 കോടിയുമാകുമെന്ന് കണക്കാക്കുന്നു. 2100 ആകുമ്പോള്‍ ഇന്ത്യയിലെ ജനസംഖ്യ 150 കോടിയായി കുറയുമ്പോള്‍ ചൈനയിലെ ജനസംഖ്യ 63.3 കോടിയായി കുറയുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.