- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
119 കിലോമീറ്റർ വേഗതയിൽ പാഞ്ഞുവന്ന പോലീസ് ജീപ്പ് കവർന്നത് ഒരു കുടുംബത്തിന്റെ സ്വപ്നം; ഒരു ചെക്ക് എഴുതിയാൽ തീരുന്നതല്ലേ ആ ജീവന്റെ മൂല്യമെന്ന് പരിഹാസം; ഒടുവിൽ ആ മരണപ്പാച്ചിലിന് നീതി; ഇന്ത്യൻ വിദ്യാർത്ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം

വാഷിങ്ടൺ: യു.എസിൽ പോലീസ് വാഹനമിടിച്ച് മരിച്ച ഇന്ത്യൻ വിദ്യാർഥിനി ജാൻവി കണ്ടുലയുടെ കുടുംബത്തിന് 29 ദശലക്ഷം ഡോളർ (ഏകദേശം 262 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ ധാരണയായി. സിയാറ്റിൽ നഗരസഭയാണ് നഷ്ടപരിഹാരം നൽകാൻ പ്രസ്താവനയിറക്കിയത്. 2023-ൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ പൊലീസ് വാഹനമിടിച്ചാണ് ആന്ധ്രാപ്രദേശ് സ്വദേശിനിയായ 23 വയസ്സുകാരി ജാൻവി മരിച്ചത്.
വാഷിങ്ടണിലെ സിയാറ്റിലിൽ വെച്ചായിരുന്നു ദാരുണമായ സംഭവം. അടിയന്തര സാഹചര്യത്തിൽ മണിക്കൂറിൽ 119 കിലോമീറ്റർ വേഗതയിൽ പാഞ്ഞുവന്ന പോലീസ് ഓഫീസർ കെവിൻ ഡേവ് ഓടിച്ച വാഹനമാണ് ജാൻവിയെ ഇടിച്ചത്. ജാൻവിയുടെ കുടുംബം നൽകിയ സിവിൽ കേസിനെത്തുടർന്നാണ് സിയാറ്റിൽ സിറ്റി കൗൺസിൽ നഷ്ടപരിഹാരം നൽകാൻ തീരുമാനമെടുത്തത്.
ജാൻവിയുടെ മരണം അങ്ങേയറ്റം ഹൃദയഭേദകമാണെന്നും, ഈ നഷ്ടപരിഹാരം കുടുംബത്തിന് ആശ്വാസവും സമാധാനവും നൽകുമെന്ന് നഗരം പ്രത്യാശിക്കുന്നതായും സിറ്റി അറ്റോർണി എറിക്ക ഇവാൻസ് പ്രസ്താവനയിൽ അറിയിച്ചു. ജാൻവി കണ്ടുലയുടെ ജീവിതം കുടുംബത്തിനും സുഹൃത്തുക്കൾക്കും സമൂഹത്തിനും വിലപ്പെട്ടതായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
അപകടത്തിനുശേഷം മറ്റൊരു പോലീസ് ഉദ്യോഗസ്ഥനായ ഡാനിയൽ ഓഡറർ, ജാൻവിയുടെ മരണത്തെ പരിഹസിച്ച് സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ രാജ്യാന്തര പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അവൾക്ക് 'പരിമിതമായ മൂല്യം' മാത്രമേയുള്ളൂവെന്നും നഗരസഭ ഒരു ചെക്ക് എഴുതി നൽകിയാൽ പ്രശ്നം തീരുമെന്നുമായിരുന്നു ഡാനിയൽ ഓഡററുടെ പരിഹാസം.


